Latest Updates
-
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ -
2026 ഒക്ടോബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം -
ബുധന്റെ വക്രഗതി ഇന്ന്: 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ഇന്നത്തെ രാശിഫലം അറിയാം -
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം!
ഫെബ്രുവരിയിലെ ബുധ സംക്രമം, ശനിയും അനുകൂലമാകും; ലാഭം കൊയ്യാന്‍ ഇതിലും മികച്ച സമയം വേറെയില്ല
Mercury Transit February: അറിവ്, ജ്ഞാനം, ചിന്താശക്തി എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധന്‍. ജ്യോതിഷത്തില്‍, ബുധന്റെ അനുഗ്രഹം ലഭിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ബുദ്ധിയും വിശകലന ശേഷികളും ഉപയോഗിച്ച് വിജയത്തിലേക്ക് എത്താനാകുമെന്ന് വിശ്വസിക്കുന്നു. ബുധന്റെ രാശിമാറ്റം 12 രാശികളില് ഓരോ രാശിയിലും വ്യത്യസ്തമായ ഫലങ്ങള്‍ ഉണ്ടാക്കും. 2025 ഫെബ്രുവരി 11-ന് ഉച്ചയ്ക്ക് 12:41-ന് ബുധന്‍ കുംഭംരാശിയിലേക്ക് മാറും. ഈ മാറ്റം ചിങ്ങം ഉള്‍പ്പെടെ അഞ്ച് രാശികള്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുംഭം രാശിയിലേക്കുള്ള ബുധന്റെ ഗമനം കൊണ്ട് ഏതെല്ലാം രാശികള്‍ക്ക് ലാഭം ഉണ്ടാകുമെന്ന്് പരിശോധിക്കാം.

മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ബുധന്‍ കുംഭത്തില്‍ സഞ്ചരിക്കുമ്പോള്‍, നിങ്ങള്‍ക്ക് സൗകര്യങ്ങളും ആനുകൂല്യങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടാകും. കുടുംബത്തിലെ മുതിര്‍ന്നവരുടെ പിന്തുണ ധാരാളമായി ലഭിക്കും. കരിയറിന്റെ കാര്യത്തില്‍, ദീര്‍ഘദൂരയാത്ര അല്ലെങ്കില്‍ അന്താരാഷ്ട്ര യാത്രകള്‍ വേണ്ടിവരും, ഇത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹായകരമായിരിക്കും. ഈ കാലയളവ് വ്യാപാരികള്‍ക്ക് അനുകൂലമാണ്, പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം, ഇത് കൂടുതല്‍ സമ്പാദിക്കാന്‍ സഹായിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. പങ്കാളി നിങ്ങളുടെ വാക്കുകളെ വിലമതിക്കും, ഇത് ബന്ധങ്ങളുടെ ദൃഢത ഉറപ്പാക്കും. ബുധന്റെ രാശിമാറ്റം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും, നിങ്ങളെ ഉത്സാഹവം ഊര്‍ജ്ജസ്വലതയും മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ബുധന്‍ കുംഭത്തില്‍ പ്രവേശിക്കുന്നത് എല്ലാ രാശികളെയും സ്വാധീനിക്കും, പ്രത്യേകിച്ച് ചിങ്ങം രാശിക്ക് പക്ഷേ ഈ മാറ്റം ഏറെ അനുകൂലമായ ഫലങ്ങള്‍ നല്‍കും. ഈ കാലയളവ് ചിങ്ങം രാശികള്‍ക്ക് സന്തോഷകരമായ യാത്രകള്‍, കരിയര്‍ നേട്ടങ്ങള്‍, ബിസിനസ് ലാഭം, സാമ്പത്തിക പുരോഗതി, ശക്തമായ ബന്ധങ്ങള്‍ എന്നിവ അനുഭവിക്കാനാകും. ആരോഗ്യ സ്ഥിതി തൃപ്തികരമായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ കരിയര്‍ പുരോഗതിക്ക് സാധ്യതയുണ്ട്. അവരുടെ പരിശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം ഗുണകരമായിരിക്കും, വമ്പിച്ച ലാഭം നേടാനുള്ള അവസരങ്ങള്‍ ലഭിക്കും. ശ്രമങ്ങള്‍ വിജയകരമാകും.കൂടാതെ നിരവധി ജോലി ഓഫറുകള്‍ വരാം.
തുലാം
ചിത്തിര, 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഈ കാലഘട്ടം പ്രതീക്ഷാജനകമാണ്. ആത്മീയതയും സാമ്പത്തിക ശ്രമങ്ങളും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വിജയം ലഭിക്കും. ആത്മവിശ്വാസം കരിയര്‍ നേട്ടങ്ങളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോലി സ്ഥലത്ത് അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബിസിനസ്സില്‍, പ്രത്യേകിച്ച് ഓഹരി വിപണിയിലും വ്യാപാര മേഖലയിലും, വലിയ ലാഭം ഉണ്ടാകാം. കൂടാതെ വളര്‍ച്ചയ്ക്കുള്ള പുതിയ അവസരങ്ങളും ഇവര്‍ക്കുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ അനുകൂലമായിവരും. സമ്പാദ്യം വളരും. കുടുംബ ജീവിതത്തില്‍, നിങ്ങളുടെ പങ്കാളിയുമായുള്ള തുറന്ന സംസാരവും ആശയവിനിമയവും ബന്ധം ശക്തിപ്പെടുത്തുകയും സന്തോഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. ശാരീരികവും മാനസികവുമായ ആരോഗ്യം ഇക്കാലയളവില്‍ ഉണ്ടാകും. ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കും. ജോലിക്കാര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കാം.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ബുധന്റെ കുംഭരാശിയിലൂടെയുള്ള സഞ്ചാരം നിങ്ങളുടെ ജീവിതത്തിലെ നിരവധി മേഖലകളെ സ്വാധീനിക്കും, അതായത് സൗഹൃദങ്ങള്‍, കരിയര്‍, ബിസിനസ്, ധനം, വിവാഹം, ആരോഗ്യം എന്നിങ്ങനെ പല മേഖലകളിലും വലിയ മാറ്റങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകും. ഈ കാലയളവില്‍ സുഹൃത്തുക്കളുടെ പിന്തുണയും യാത്രാ അവസരങ്ങളും പ്രതീക്ഷിക്കാം. ജോലി മാറ്റം സംഭവിച്ചേക്കാം, ഇത് സന്തോഷം വര്‍ദ്ധിപ്പിക്കും. വ്യാപാരികള്‍ക്ക് ലാഭത്തില്‍ കുറവ് ഉണ്ടാകാന്‍ സാധ്യതയുള്ള ചില വെല്ലുവിളികള്‍ നേരിടേണ്ടി വരാം; എങ്കിലും നിങ്ങളുടെ സാമ്പത്തിക സ്ഥിതി സ്ഥിരതയോടെ തുടരും. നിങ്ങളുടെ വിവാഹിത ജീവിതം സമാധാനപരമായിരിക്കും. ജീവിത പങ്കാളിക്കും നിങ്ങള്‍ക്കുമിടയിലെ തുറന്ന ആശയവിനിമയം ബന്ധത്തിന് നേട്ടമാകും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.
ക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
