Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
2025-ല്‍ സമ്പത്ത് വര്‍ദ്ധിക്കുന്നത് ഈ രാശിക്കാരില്‍; ബുധനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇവരെ ധനികരാക്കും
ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ഒരു വ്യക്തിയില്‍ സന്തോഷം, അറിവ് എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ബുധന്റെ അനുഗ്രഹം അനിവാര്യമാണ്. ജീവിത നിലവാരം ഉയര്‍ത്തുന്നതിനും, സാമ്പദിക്കാനും ബുധന്‍ അനുഗ്രഹിക്കണം. ബുധനില്‍ ഉണ്ടാകുന്ന രാശിമാറ്റം, നക്ഷത്രമാറ്റം എന്നിവയെല്ലാം ഓരോ രാശികളില് ഓരോ ഫലങ്ങള്‍ നല്കുന്നു. 2025-ന്റെ ആരംഭത്തോടെ ബുധന്‍ വൃശ്ചികം രാശിയില്‍ നിന്നും രാശിമാറാന്‍ സഞ്ചാരിക്കാന്‍ ആരംഭിക്കും. ബുധനില്‍ ഉണ്ടാകുന്ന ഈ മാറ്റം 2025 ജനുവരി മാസം മുതല്‍ സൗഭാഗ്യമായി മാറാന്‍ പോകുന്ന ചില രാശിക്കാരുണ്ട്. അവര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
ദ്വാദശ ചിഹ്നങ്ങളിലെ ആദ്യ ചിഹ്നമായ മേടം രാശിയ്ക്ക്, ബുധന്റെ ഈ സഞ്ചാര മാറ്റത്താല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ജോലി സ്ഥലത്ത് നിങ്ങളുടെ കഴിവിനെ മറ്റുള്ളവര്‍ അംഗീകരിക്കും. നിങ്ങളുടെ വാക്കിന് വില നല്‍കും. പല കാര്യത്തിലും നിങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ ശരിയാണെന്ന് മറ്റുള്ളവര്‍ അംഗീകരിക്കുന്ന അവസരങ്ങള്‍ ഉണ്ടായേക്കാം. സര്‍ക്കാര്‍ മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് ഇത് നല്ല അവസരമാണ്. അതുപോലെ, സര്‍ക്കാരില്‍ നിന്നും ഈ രാശിക്കാര്‍ക്ക് പല ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഇനിവരുന്ന ഓരോ ദിനങ്ങളും ഈ രാശിക്കാരുടെ സമ്പത്ത്, പേര് എന്നിവ വര്‍ദ്ധിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, സാമ്പത്തിക നേട്ടങ്ങള്‍ ഈ രിശാക്കാരില് നല്ലതുപോലെ ഉണ്ടാകാനുള്ള സാധ്യതയും വളരെയധികമാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മുന്നിട്ട് നില്ക്കാന് സാധിക്കുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മിഥുനം
സുഹൃത്തുക്കളുമായി ചേര്‍ന്ന്, അല്ലെങ്കില്‍ മറ്റുള്ളവരുടെ പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സില്‍ നിന്നും ലാഭം ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍, പങ്കാളിത്തം ഒഴിവാക്കി, ഒറ്റയ്ക്ക് ചെയ്യുന്ന പല കാര്യങ്ങളിലും ഈ രാശിക്കാര്‍ക്ക് വിജയിക്കാന്‍ സാധിക്കുന്നതാണ്. ജോലിയിലും ബിസിനസ്സിലും വളരാന്‍ ഒറ്റയ്ക്ക് നിലനില്‍ക്കുന്നത് വളരെയധികം സഹായിക്കുന്നതാണ്. ജീവിതത്തില്‍ ദുരിതങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തം കഴിവുപയോഗിച്ച് നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുരോഗതി കൈവരിക്കാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉചിതമായി ഭവിക്കുന്നതാണ്. ഇത് നല്ല പ്രതിഫലം ലഭിക്കുന്നതിന് സഹായിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ.് വിവാഹ ചര്‍ച്ചകള്‍ മംഗളകരമായി ഭവിക്കും. നിങ്ങളുടെ തകര്‍ച്ച കാണാന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടാകാം. അതിനാല്‍, എല്ലാവരില്‍ നിന്നും കുറച്ച് അകലം പാലിക്കുന്നത് നല്ലതാണ്. ബന്ധുക്കളുമായി നല്ല ബന്ധം പുലര്‍ത്തുക. ഒപ്പം സൂക്ഷിച്ച് പെരുമാറാനും ശ്രദ്ധിക്കുക.
ചിങ്ങം
മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം നല്കുന്ന പല കാര്യങ്ങളും സംഭവിക്കുന്നതാണ്. പ്രണയ ബന്ധം വീട്ടില്‍ അംഗീകരിക്കും. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. ജീവിത്തതില്‍ സന്തോഷവും സമാധാനവും വന്നു ചേരുന്നതാണ്. മുതിര്‍ന്ന കുടുംബാംഗങ്ങളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കും. ഓരോ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ നിങ്ങള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
