Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബുധന്‍ മകം നക്ഷത്രത്തിലേക്ക്: കൃത്യം ഓഗസ്റ്റ് 30-ന് കോടീശ്വരയോഗം അനുഭവത്തില്‍ വരും രാശിക്കാര്‍
Budh Gochar 2025: ബുധന്റെ രാശിമാറ്റം പലപ്പോഴും ഗുണാനുഭവങ്ങളെയാണ് കൂടുതല്‍ ഓരോ സമയത്തും പ്രദാനം ചെയ്യുന്നത്. എന്നാല്‍ ഇത് പലപ്പോഴും നിര്‍ണായകമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. ഓഗസ്റ്റ് 3-ന് കൃത്യം 4:17നാണ് ബുധന്‍ മകം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് 12- രാശിക്കാരില്‍ 6 രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങളും അതോടൊപ്പം തന്നെ കോടീശ്വര യോഗവും സൃഷ്ടിക്കുന്നു. ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍ എന്ന് നമുക്കറിയാം.
ബുദ്ധി, സംസാരം, വ്യാപാരം, ആശയവിനിമയം എന്നിവയെ പ്രതിനിധീകരിക്കുന്നതിനാല്‍ ബുധന്റെ ഓരോ മാറ്റവും പല വിധത്തിലുള്ള നേട്ടങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. കോടീശ്വര യോഗമാണ് ഇവര്‍ക്ക് ഇത് വഴി സൃഷ്ടിക്കപ്പെടുന്നത്. മേടവും ഇടവവും ഉള്‍പ്പടെ 6 രാശിക്കാരില്‍ ബുധന്‍ തന്റെ ഗുണാനുഭവങ്ങള്‍ നല്കുന്നു. ഈ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നത്. കോടീശ്വരയോഗം വഴി നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ബുധന്‍ നല്കുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും നല്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നാലാം ഭാവത്തിലാണ് ബുധന്റെ സ്വാധീനം സംഭവിക്കുന്നത്. ഇത് സന്തോഷവും സമാധാനവും സമ്പത്തും നിങ്ങള്‍ക്ക് നല്കുന്നു. ആരോഗ്യ കാര്യങ്ങളിലും കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് മാത്രമല്ല നിക്ഷേപങ്ങള്‍ എല്ലാം തന്നെ ഗുണപരമായ സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്ക് നല്കുന്നു. ബിസിനസിന് ഏറ്റവും അനുകൂലമായ സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് ബുധന്റെ സഞ്ചാരം ഗുണപ്രദമായി മാറുന്നത്. അത് മാത്രമല്ല മികച്ച ആശയവിനിമയവും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സഹോദരങ്ങളുമായുള്ള ബന്ധം അനുകൂലമായിരിക്കും. ഇതെല്ലാം നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു. ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറമായിരിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഒന്നാം ഭാവത്തിലാണ് ബുധന്റെ സ്വാധീനം ശക്തമാവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷകരമായ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും അത് വഴി ജോലിയിലും കുടുംബത്തിലും ഉയര്‍ച്ചയുണ്ടാവുകയും ചെയ്യുന്നു. ബിസിനസില്‍ കണക്കില്ലാതെ ധനം വന്നു ചേരും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കും. അതില്‍ വിജയം തേടി എത്തുകയും ചെയ്യുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ബുധന്റെ നക്ഷത്രമാറ്റം സംഭവിക്കുന്നത്. ഇത് ധനം, കുടുംബം, സംസാരം എന്നിങ്ങനെയുള്ള മേഖലകളിലാണ് മാറ്റങ്ങള്‍ നല്‍കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുകയില്ല. നിക്ഷേപങ്ങള്‍ക്ക് പല വിധത്തിലുള്ള അനുകൂല സാഹചര്യമാണ് തേടി എത്തുന്നത്. അതിന്റെ ഫലമായി പുതിയ സാമ്പത്തിക വഴികള്‍ നിങ്ങളെ തേടി എത്തും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ 11-ാം ഭാവത്തിലാണ് ബുധന്റെ മകം നക്ഷത്രമാറ്റം സംഭവിക്കുന്നത്. സമൂഹത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥാനം തേടി എത്തുന്നു. സൗഹൃദങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. ഗൗരവത്തോടെ കൈകാര്യം ചെയ്യുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു.



Click it and Unblock the Notifications
