Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശനിയുടെ മൂലത്രികോണ രാശിയില്‍ ബുധന്‍; ഇരട്ടിലാഭവുമായി വന്നെത്തും ഫെബ്രുവരി, സമ്പന്നതയിലേക്ക് 3 രാശികള്‍
ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ മാസത്തില്‍ രണ്ട് തവണ അതിന്റെ സ്ഥാനം മാറുന്നുണ്ട്. ഈ മാറ്റങ്ങള്‍ തീര്‍ച്ചയായും രാശികളില് പ്രതിഫലിക്കും. ബുദ്ധി, വിവേകം, ബിസിനസ്, തര്‍ക്കം, ആശയവിനിമയം, ഏകാഗ്രത തുടങ്ങി ജീവിതമുന്നേറ്റത്തിന് വേണ്ട എല്ലാ കഴിവുകളും നല്കി അനുഗ്രഹിക്കുന്നത് ബുധനാണ്. ബുധന്റെ ഏതൊരു മാറ്റവും ബാധിക്കുന്നത് ഈ മേഖലകളെയാണ്.

ഫെബ്രുവരി 11ന് ബുധന്‍ കുംഭം രാശിയിലേക്ക് എത്തുകയാണ്. ശനിയാണ് കുംഭം രാശിയുടെ അധിപന്.ശനിയുടെ മൂലത്രികോണരാശിയിലേക്ക് ബുധനെത്തുന്നത് ചില രാശികളില് ജനിച്ചവര്‍ക്ക് വളരെയധികം ഗുണകരമായ മാറ്റമാണ്. ഏതെല്ലാം രാശികള്‍ക്കാണ് ഈ മാറ്റം നേട്ടമാകുക എന്നറിയാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
കുംഭം രാശിയിലേക്ക് ബുധനെത്തുന്നത് മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഗുണകരമാണ്. മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ മേടം രാശിക്കാര്‍ക്ക് ജീവിതത്തിന്റെ നാനാതുറകളില്‍ വിജയമുണ്ടാക്കാന്‍ സാധിക്കും. കൂടാതെ ജീവിതത്തില്‍ പല മാറ്റങ്ങളും ഇവര്‍ക്കുണ്ടാകും. കരിയറില്‍ ഭാഗ്യത്തിന്റെ ആനുകൂല്യം വിജയത്തിലേക്ക് നയിക്കും. ശ്രമങ്ങളൊന്നും വെറുതെയാകില്ല. പുതിയ ചില ഉത്തരവാദിത്തങ്ങല്‍ ലഭിച്ചേക്കും. സാമ്പത്തികമായി വലിയ ലാഭങ്ങള്‍ ഉണ്ടാകും. പക്ഷേ ചിലവുകള്‍ നിയന്ത്രിക്കണം. ചിലവുകള്‍ നിയന്ത്രിക്കാനായാല്‍ ധാരാളം സമ്പാദിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിത്. കാരണം ബുധന്റെ എല്ലാ അനുഗ്രഹവും ഇക്കാലയളവില്‍ ഉണ്ടാകും. ചിലപ്പോള്‍ സാമ്പത്തികമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും അവയെ ബുദ്ധിപൂര്‍വ്വം വളരെ പെട്ടെന്ന് പരിഹരിക്കാന്‍ മേടം രാശിക്കാര്‍ക്ക് സാധിക്കും. ഇക്കാലയളവില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇവര്‍ക്കുണ്ടാകില്ല.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
കുംഭം രാശിയിലേക്കുള്ള ബുധന്റെ മാറ്റം മിഥുനം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങളുടെ സമയമാണ്. ഇവരുടെ ഒമ്പതാം ഭാവത്തിലാണ് ബുധന്‍ എത്തുക. ഈ മാറ്റത്തിലൂടെ മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷം വന്നെത്തും. ശരിയായ തീരുമാനങ്ങളും ചുവടുവെപ്പുകളും നടത്താനാകും. വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും. ജോലിസംബന്ധമായും ബിസിനസ് സംബന്ധമായും നടത്തുന്ന യാത്രകള്‍ വിജയം നല്‍കും. വരുമാനത്തില്‍ കാര്യമായ വര്‍ധന ഇക്കാലത്തുണ്ടാകും. കുടുംബജീവിതത്തില്‍ പ്രണയവും അടുപ്പവും വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉന്നത വിജയം നേടാനാകും. ബിസിനസുകാര്‍ക്ക് ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ ലാഭം കൊയ്യാനാകും. ആരോഗ്യം പൊതുവെ തൃപ്തികരമായിരിക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
കുംഭം രാശിയിലേക്കുള്ള ബുധന്റെ മാറ്റത്തിലൂടെ ജീവിതത്തില്‍ നിരവധി മംഗളമുഹൂര്‍ത്തങ്ങള്‍ ഉണ്ടാകാന്‍ പോകുന്ന രാശിയാണ് ചിങ്ങം. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ചിങ്ങത്തിന്റെ ഏഴാം ഭാവത്തിലേക്കാണ് എത്തുന്നത്. ഇത് വിവാഹജീവിതത്തില്‍ ഐക്യവും സന്തോഷവും വളരാന്‍ കാരണമാകും. ആളുകളുടെ ജീവിതത്തില്‍ പോസിറ്റീവ് ആയ നിരവധി മാറ്റങ്ങള്‍ കാണാനാകും. ബിസിനസുകാരുടെ ശ്രമങ്ങളും തന്ത്രങ്ങളും വിജയം കാണും. ലാഭം ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും. ഇവരുടെ ആരോഗ്യം തൃപ്തികരമായിരിക്കും. പ്രധാനജോലികള്‍ വിജയകരമായി ചെയ്തുതീര്‍ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
