Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജനുവരി നാലിന് ബുധന്റെ ശക്തിയറിയാം; ധനു രാശിയിലെ ബുധന്‍ കൈയഴിഞ്ഞ് സഹായിക്കും ഈ നക്ഷത്രങ്ങളെ
ഈ വര്‍ഷത്തെ ആദ്യ രാശിപരിവര്‍ത്തനം നടക്കുന്നത് ജനുവരി നാലിനാണ്. അന്ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ധനു രാശിയിലേക്ക് എത്തും. ആശയവിനിമയം, ബുദ്ധിസാമര്‍ത്ഥ്യം, വിവരങ്ങളുടെ വിശകലനം തുടങ്ങി ബൗദ്ധികകാര്യങ്ങളുടെ അധിപനാണ് ബുധന്‍. ചിന്താശേഷി, പുതിയ കാര്യങ്ങള്‍ പഠിക്കല്‍, യുക്തിബോധം, സംസാരശേഷി, എഴുത്ത് എന്നീ കഴിവുകള്‍ എല്ലാം ബുധന്റെ അനുഗ്രഹമാണ്. മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിലെ വ്യക്തതയും കാര്യങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നതിലെ മികവും ബുധനെ ആശ്രയിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ജീവിതത്തില്‍ ബുധന്റെ അനുഗ്രഹം ഉണ്ടെങ്കിലേ ബുദ്ധിപരമായി നമുക്ക് മുന്നേറാന്‍ സാധിക്കുകയുള്ളു. നിത്യജീവിതത്തില്‍ ബുധന്റെ അനുഗ്രഹം വളരെ പ്രധാനമാണ്.

ധനു രാശിയിലേക്ക് ബുധന്‍
മിഥുനം, കന്നി രാശികളുടെ അധിപനായ ബുധന്‍ ജനുവരി നാലിന് രാവിലെ 11.55ന് ധനു രാശിയില്‍ എത്തുകയാണ്. ധനു രാശിയിലെ ബുധന്‍ ചിലയാളുകള്‍ക്ക് ജീവിതത്തിന് ചടുലത നല്‍കും. കൂടുതല്‍ ഉത്സാഹവും ആവേശവും ഉണ്ടാകും. തത്വചിന്തകള്‍ ഉണ്ടായേക്കും. അവരുടെ ആശയവിനിമയം കൂടുതല്‍ വ്യക്തവും സ്പഷ്ടവുമാകും. കൂടുതല്‍ ഊര്‍ജസ്വലതയും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന ചിന്താഗതിയും ഇവര്‍ക്കുണ്ടാകും. പക്ഷേ ഇവരുടെ തിടുക്കവും അന്ധമായ സത്യസന്ധതയും ബന്ധങ്ങളിലും വ്യക്തിപരമായ കാര്യക്ഷമതയിലും ചിലപ്പോള്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കും.
ഏതെല്ലാം രാശികള്ക്കണ് ധനു രാശിയിലെ ബുധന്‍ സൗഭാഗ്യമേകുക എന്നറിയാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയുടെ മൂന്ന്, ആറ് ഭാവങ്ങളിലാണ് നിലവില്‍ ബുധന്‍ സ്ഥിതി ചെയ്യുന്നത്. ജനുവരി നാലിന് ഇവരുടെ ഒമ്പതാം ഭാവത്തില്‍ ബുധനെത്തും. ബുധന്റെ രാശിമാറ്റത്തോടെ മേടം രാശിക്കാര്‍ക്കു അവരുടെ പിതാവില്‍ നിന്നും ഗുരുക്കന്മാരില് നിന്നും അനുഗ്രഹവും പിന്തുണയും ലഭിക്കും. ദൗത്യങ്ങളും ഉന്നതപഠനവും പൂര്‍ത്തീകരിക്കാന്‍ കഠിനമായി പരിശ്രമിക്കും. പരിശ്രമങ്ങള്‍ വിജയം കാണും. കൂടാതെ തീര്‍ത്ഥയാത്രകള്‍ പോകാനും ദീര്‍ഘദൂര യാത്രകള്‍ നടത്താനും ഈ കാലയളവ് ഉചിതമാണ്. സത്കര്‍മ്മങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കുകയും ആത്മീയകാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യും. സഹോദരങ്ങളില്‍ നിന്നും പോത്സാഹാനവും പിന്തുണയും ഉണ്ടാകും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് നിലവില്‍ ഒന്ന്, നാല് ഭാവങ്ങളിലാണ് ബുധന്‍ ഉള്ളത്. രാശിമാറ്റത്തോടെ ഏഴാംഭാവത്തിലേക്കാണ് ബുധന്‍ എത്തുന്നത്. മിഥുനം രാശിയുടെ നാലാം ഭാവാധിപന് കൂടിയാണ് ബുധന്‍ എന്നതിനാല്‍ ദാമ്പത്യത്തില്‍ ഉയര്‍ച്ചയും പങ്കാളിയുമായുള്ള ബന്ധത്തില്‍ ദൃഢതയും കൈവരും. പങ്കാളിയ്ക്കൊപ്പം വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടത്തുകയും ഐശ്വര്യത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. പങ്കാളിയുടെ പേരില്‍ വീടോ മറ്റ് സ്വത്തുക്കളോ വാങ്ങാനിടയുണ്ട്. ബിസിനസ് കാര്യങ്ങള്‍ക്കും ബിസിനസ് ആരംഭിക്കുന്നതിനുമെല്ലാം മിഥുനം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ സമയമാണ്. ഈ കാലയളവില്‍ ആരംഭിക്കുന്ന ബിസിനസുകള്‍ വിജയം കാണും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയുടെ രണ്ട്, പതിനൊന്ന് രാശികളുടെ അധിപനാണ് ബുധന്‍. ഇവരുടെ അഞ്ചാം ഭാവത്തിലേക്കാണ് ജനുവരി നാലിന് ബുധനെത്തുന്നത്. സ്വന്തം വിദ്യാഭ്യാസത്തിനോ മക്കളുടെ വിദ്യാഭ്യാസത്തിനോ വളരെയധികം പണം ചിലവഴിക്കേണ്ടി വരുന്ന സമയമാണിത്. ഓഹരിവിപണിയില്‍ നിക്ഷേപം നടത്താനും ചില ഭാഗ്യപരീക്ഷണങ്ങള്‍ നടത്താനും ഈ കാലയളവ് ഉചിതമാണ്. അതേസമയം മറ്റ് നിക്ഷേപങ്ങളിലും ചിലവുകളിലും വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ബുദ്ധിക്ഷമതയുടെ ദേവനാണ് ബുധന്‍ എന്നതിനാല്‍ വിദ്യാര്‍ത്ഥികളായ ചിങ്ങം രാശിക്കാര്‍ക്ക് പഠനത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. ഗണിതം, ആശയവിനിമയം, എഴുത്ത്, ഭാഷ തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് പഠനത്തില്‍ മികവ് കാണിക്കാന്‍ കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
