Mercury Transit: ജനുവരി 4-ന് ബുധന്റെ രാശിമാറ്റം: പുതുവര്‍ഷ തുടക്കത്തില്‍ 12 രാശിക്കും സമ്പൂര്‍ണഫലം

Mercury Transit:2025-ന്റെ തുടക്കത്തില്‍ തന്നെ ബുധന്‍ വൃശ്ചികം രാശിയില്‍ നിന്ന് ധനു രാശിയിലേക്ക് മാറുന്നു. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ 12 രാശിക്കാരിലും സംഭവിക്കുന്നു. പലപ്പോഴും ഒരു രാശിയില്‍ സാധാരണ 30 ദിവസങ്ങള്‍ക്ക് താഴെയാണ് ബുധന്‍ സഞ്ചരിക്കുന്നത്. എന്നാല്‍ പുതുവര്‍ഷത്തില്‍ ഈ പതിവ് ബുധന്‍ തെറ്റിക്കുകയാണ് ചെയ്യുന്നത്. കാരണം വെറും 20 ദിവസങ്ങളാണ് ബുധന്‍ ധനു രാശിയില്‍ സ്ഥിതി ചെയ്യുന്നത്. മാത്രമല്ല ജനുവരി മാസത്തില്‍ മൂന്ന് രാശിയിലൂടെ ബുധന്‍ സഞ്ചരിക്കുന്നു. വൃശ്ചികത്തില്‍ നിന്ന് ധനുവിലേക്കും അവിടേ നിന്ന മകരത്തിലേക്കും ബുധന്‍ സഞ്ചരിക്കുന്നു.

ഈ രാശികളില്‍ വരുന്ന മാറ്റങ്ങള്‍ പ്രകാരം 12 സൂര്യ രാശികളിലും അതിന്റേതായ പ്രതിഫലനം ഉണ്ടാവുന്നു. പലപ്പോഴും സൂര്യനുമായി അടുത്ത് നില്‍ക്കുന്ന സമയമായതിനാല്‍ ബുധന് ഈ സമയം മൗഢ്യം സംഭവിക്കുകയും ചെയ്യുന്നു. അതായത് ജനുവരി 20 മുതല്‍ ബുധന്‍ വീണ്ടും മൗഢ്യത്തിലാവുന്നു. എന്നാല്‍ വരുന്ന രാശിമാറ്റത്തിന്റെ ഫലമായി 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ബുധന്‍ ഫലം നല്‍കുന്നത് എന്ന് നോക്കാം.

Mercury Transit 2025
Photo Credit: Wise Generated Image

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
2025 ജനുവരിയിലെ ബുധന്റെ സംക്രമണം മേടം രാശിക്കാരില്‍ അവരുടെ ആശയവിനിമയം കൂടുതല്‍ സജീവമാക്കുകയാണ് ചെയ്യുന്നത്. കൂടാതെ മനസ്സിന് കൂടുതല്‍ ധൈര്യവും ശക്തിയും ലഭിക്കുന്നു. സംസാരത്തില്‍ നിങ്ങള്‍ മുന്‍പന്തിയില്‍ എത്തുന്നു. കൂടാതെ തെറ്റിദ്ധാരണകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തികമായി അല്‍പം ശ്രദ്ധിക്കണം. അമിതമായ ആത്മവിശ്വാസം നല്ലതല്ല.

ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക മേഖലയിലൂടെയാണ് ബുധന്റെ സഞ്ചാരം വരുന്നത്. ഇതിന്റെ ഫലമായി നിക്ഷേപങ്ങള്‍ മികച്ചതാവും. നേട്ടങ്ങള്‍ തേടി എത്തും. ഓരോ സാമ്പത്തിക കാര്യങ്ങളിലും ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കുന്നു. കൂടാതെ കരാറുകള്‍ പുതുക്കുന്നതിന് യോഗ കാണുന്നു. എന്നാല്‍ അനാവശ്യമായ കാലതാമസം പല കാര്യങ്ങളിലും സംഭവിക്കാം.

മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാരെ ഭരിക്കുന്നത് ബുധന്‍ ആയിരിക്കും. ഈ സമയം പല കാര്യത്തിനോടും ഉള്ള നിങ്ങളുടെ ജിജ്ഞാസ വര്‍ദ്ധിക്കുന്നു. ചിന്തകള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോവുന്നതിനും അതില്‍ നേട്ടം കരസ്ഥമാക്കുന്നതിനും സാധിക്കും. നിസ്സാര കാര്യങ്ങളില്‍ പോലും അമിതമായി ശ്രദ്ധ ചെലുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം തന്നെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ക്കുള്ള തുടക്കമാണ്.

കര്‍ക്കിടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം മനസ്സിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. പലപ്പോഴും അതിന്റെ ഫലമായി നിങ്ങളുടെ ആത്മപരിശോധന നടത്തുന്നത് അനിവാര്യമാണ്. സ്വപ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഊര്‍ജ്ജം പകരാം. അതിനനുസരിച്ചുള്ള പ്രവൃത്തികള്‍ ജീവിതത്തെ മാറ്റി മറിയ്ക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവാം. മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്.

ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം പലപ്പോഴും മികച്ച മാറ്റങ്ങള് കൊണ്ട് വരുന്നു. പുതിയ മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തും. തെറ്റിദ്ധാരണകള്‍ ദാമ്പത്യ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും ഉണ്ടാവാം. എല്ലാ പ്രശ്‌നങ്ങളേയും സംസാരത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നു. പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും.

കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക്, 2025 ജനുവരിയിലെ ബുധന്റെ സംക്രമണം നിങ്ങളുടെ കരിയറിനെയും ജീവിതത്തേയും ബാധിക്കുന്നു. എന്നാല്‍ അത് പോസിറ്റീവായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. മികച്ച ആശയവിനിമയം നടത്തുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. പലപ്പോഴും പ്രശസ്തിയിലേക്ക് കുതിക്കുന്നതിനുള്ള യോഗം ബുധന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. എങ്കിലും ഒരു കാര്യത്തിലും പെട്ടെന്ന് തീരുമാനം എടുക്കരുത്. അത് പ്രശ്‌നങ്ങളുണ്ടാക്കും.

തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഉന്നതപഠനം, യാത്ര, എന്നിവയെയാണ് തുലാം രാശിക്കാരില്‍ ബുധന്‍ സ്വാധീനിക്കുന്നത്. ബൗദ്ധികമായ വളര്‍ച്ചയിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. കാര്യങ്ങളെല്ലാം തന്നെ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും മികച്ച മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. വിദേശയാത്ര യോഗം കാണുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. സാമ്പത്തിക പദ്ധതികളില്‍ നിക്ഷേപിക്കുന്നത് ഗുണകരമാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലൂടെയാണ് ബുധന്റെ സംക്രമണം നടക്കുന്നത്. പലപ്പോഴും ബന്ധങ്ങള്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു. ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യങ്ങളില്‍ അതിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. അതിവൈകാരികമായ പല നിമിഷങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. സാമ്പത്തിക സ്ഥിയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ഇതെല്ലാം തന്നെ ജീവിതത്തെ മാറ്റി മറിക്കുന്നു.

ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ബുധന്റെ സ്വാധീനം ഉണ്ടാവുന്നത്. എല്ലാ വിധത്തിലുള്ള വ്യക്തിപരമായ മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സഹപ്രവര്‍ത്തകരുമായുള്ള തുറന്ന ആശയവിനിമയം നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. കരാറുകള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ മാത്രം പ്രതിസന്ധികളെക്കുറിച്ച് ചിന്തിച്ചാല്‍ മതി. ആരോഗ്യം തൃപ്തികരമായിരിക്കും.

മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം അവരുടെ ആരോഗ്യം, ജോലി, ദിനചര്യകള്‍ എന്നിവയെയാണ് ബാധിക്കുന്നത്. പലപ്പോഴുിം ആറാം ഭാവത്തിലൂടെ ബുധന്‍ സഞ്ചരിക്കുന്നതിനാല്‍, ചെയ്യുന്ന കാര്യങ്ങള്‍ അതെത്ര ചെറുതായാലും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം പലപ്പോഴും അവരുടെ സര്‍ഗ്ഗാത്മകതയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അഞ്ചാം ഭാവത്തിലാണ് ഈ സംക്രമണം നടക്കുന്നത്. അത് നിങ്ങളുടെ കലാപരമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റങ്ങള്‍ പലപ്പോഴും നാലാമത്തെ ഭവനത്തിലാണ് സംഭവിക്കുന്നത്. ഇത് വീട് സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും സംഭവിക്കണം എന്നില്ല. ചെറിയ രീതിയില്‍ തടസ്സങ്ങള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കും. എങ്കിലും കുടുംബത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. അതിന്റെ ഫലമായി തീരുമാനം എടുക്കേണ്ട ഘട്ടം വരുമ്പോള്‍ തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കാതെ ആലോചിച്ച് മാത്രം തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, January 2, 2025, 10:23 [IST]
X
Desktop Bottom Promotion