Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ബുധന്‍ മേടത്തിലെത്താന്‍ ദിവസങ്ങള്‍; വരുമാനം കൂടും, നാള്‍ക്കുനാള്‍ സമ്പത്തുകൂടും
Mercury Transit 2025: മെയ് 7-ന് രാവിലെ 3:53-ന് ബുധന്‍ മേടരാശിയിലേക്ക് പ്രവേശിക്കു.ചൊവ്വ ഭരിക്കുന്ന രാശിയായ മേടത്തില്‍ സൂര്യനുമായി ചേര്‍ന്ന് ബുധന്‍ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തില്‍, ചൊവ്വ ധൈര്യത്തെയും ഊര്‍ജത്തെയും പ്രതിനിധീകരിക്കുന്നു. ചൊവ്വ ഭരിക്കുന്ന മേടം രാശിയിലേക്ക് ബുധന്‍ എത്തുന്നത് കര്‍ക്കിടകം, തുലാം എന്നിവയുള്‍പ്പെടെ മൂന്ന് മറ്റ് രാശികളിലുള്ള വ്യക്തികള്‍ക്ക് പുതിയ ഊര്‍ജവും പോസിറ്റിവിറ്റിയും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ബുധാദിത്യ രാജയോഗത്തിന്റെ പോസിറ്റീവ് സ്വാധീനം ഈ രാശികളെ് നീണ്ടുപോയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. കൂടാതെ, ഇവര്‍ക്ക് കരിയര്‍ അവസരങ്ങള്‍ മെച്ചപ്പെടുകയും ജോലി സ്ഥലത്ത് പദ്ധതികളില്‍ വിജയം ഉണ്ടാകുകയും ചെയ്യും. ബുധന്റെ രാശിമാറ്റത്തിലൂടെ ആനുകൂല്യം ലഭിക്കുന്ന അഞ്ച് രാശികള്‍ ഏതാണെന്ന് നോക്കാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ബുധന്റെ രാശിമാറ്റം മേടം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് അനുകൂലമാകും. ബുധന്‍ മേയില്‍ 23 വരെ മേടം രാശിയില്‍ തുടരും, ഈ സമയത്ത് ഈ രാശിക്കാരുടെ വ്യക്തിത്വത്തിലും ജോലി, ബിസിനസ് മേഖലകളിലും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവുകളിലും ശ്രദ്ധേയമായ പുരോഗതി ഉണ്ടാകാം. ഈ കാലയളവില്‍് നിരവധി ബിസിനസ് നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആത്മവിശ്വാസം വര്‍ദ്ധിക്കും. മറ്റ് സംരംഭങ്ങളിലുള്ള നിക്ഷേപങ്ങള്‍ വലിയ ലാഭം നല്‍കാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ ലഭിക്കാം. ബിസിനസ് വിപുലീകരണ പദ്ധതികള്‍ വിജയകരമാകും. വ്യക്തിപരവും തൊഴില്‍പരവുമായ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധ്യതയുണ്ട്.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ബുധന്റെ രാശിമാറ്റം കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഗുണകരമായിരിക്കും. ഈ രാശിയുടെ ജാതകത്തിലെ പത്താം ഭാവത്തിലാണ് ബുധന്റെ രാശിമാറ്റം നടക്കുന്നത്. ഇത് നല്ല ഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍, ഇവരുടെ കരിയറിലും ബിസിനസ് സംരംഭങ്ങളിലും വലിയ വിജയം ഉണ്ടാകാം. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാം. ജോലി ഇല്ലാത്തവര്‍ക്ക് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ കഴിയും. സംരംഭകര്‍ക്ക് ലാഭകരമായ ഇടപാടുകളില്‍ നിന്ന് ഗുണം ലഭിക്കാം. പുതിയ ബിസിനസ് ആരംഭിക്കാന്‍ പോലും ആലോചിക്കാം. കൂടാതെ, ഒരു ആത്മീയ യാത്ര പോകാനുള്ള സാധ്യതയും ഉണ്ട്. ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ജോലി മാറ്റാനും പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും കഴിഞ്ഞേക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ബുധന്റെ മാറ്റം ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. ഈ മാറ്റം അവരുടെ ജാതകത്തിലെ കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് നടക്കുന്നത്. ഈ കാലയളവില്‍, ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ ലഭിക്കാം. ബിസിനസ് ഉടമകള്‍ക്ക് സമയബന്ധിതമായ ഓര്‍ഡറുകള്‍ ലഭിച്ച് സാമ്പത്തിക നേട്ടവും ബിസിനസ് വളര്‍ച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടാകാം. കൂടാതെ, വ്യക്തിപരമായും പ്രൊഫഷണല്‍ തലത്തിലും ചിങ്ങം രാശിക്കാര്‍ക്ക് ആശ്വാസം ലഭിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല അതിനാല്‍ അവര്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ആളുകള്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും വ്യത്യസ്ത ബിസിനസ് ഇടപാടുകളിലൂടെ നല്ല വരുമാനം നേടുകയും ചെയ്യും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാരുടെ ഏഴാം ഭാവത്തിലേക്ക് ബുധന്‍ പ്രവേശിക്കാന്‍ പോകുന്നു. ഈ ഘട്ടം പ്രണയബന്ധങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും ബിസിനസ് സഹകരണങ്ങള്‍ക്കും പ്രത്യേകിച്ച് അനുകൂലമാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഈ മാറ്റംം ഗുണകരമായിരിക്കും. വിവാഹിതരായ ദമ്പതികള്‍ക്ക് അവരുടെ ബന്ധം മെച്ചപ്പെടുത്താന്‍ ഇത് ഒരു നല്ല അവസരമാണ്. നിങ്ങളുടെ പങ്കാളിയുമായി വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ടാകാം. ഒരുമിച്ച് ഗുണമേന്മയുള്ള സമയം ചെലവഴിക്കാനും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനും കഴിയും. എന്നാല്‍, ഈ കാലയളവില്‍ നിങ്ങളുടെ ജീവിതപങ്കാളിയുടെ ആരോഗ്യത്തിന് ശ്രദ്ധ നല്‍കുന്നത് പ്രധാനമാണ്. ബിസിനസ് പങ്കാളിത്തങ്ങള്‍ക്ക് ഈ സമയം അനുകൂലമായിരിക്കുമ്പോഴും, സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്.
ധനു
Mercury Transit 2025:
ബുധന്‍ ധനു രാശിയുടെ അഞ്ചാം ഭാവത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു, ഇത് വിദ്യാഭ്യാസം, പ്രണയബന്ധങ്ങള്‍, കുട്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ട ഭാവം ആണ്. ഈ മാറ്റം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണ്, അവര്‍ അവരുടെ അക്കാദമിക് ശ്രമങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധ്യതയുണ്ട്. എഴുത്ത്, ഗവേഷണം, മാസ് കമ്മ്യൂണിക്കേഷന്‍, ഭാഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് വിജയമുണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ കാലഘട്ടം പ്രത്യേകിച്ച് അനുകൂലമാണ്. പ്രണയബന്ധങ്ങള്‍ വിവാഹത്തിലേക്ക് എത്തിയേക്കും. പ്രണയത്തിനും സ്‌നേഹത്തിനും ഇത് അനുയോജ്യമായ സമയമാണ്. കൂടാതെ, ബിസിനസ് പങ്കാളിത്തങ്ങള്‍ ആരംഭിക്കാനും ജോലി മാറാനും അനുയോജ്യമായ കാലഘട്ടമാണ്. സമൂത്തില്‍ ജനപ്രിയരാകും. ഉന്നതരായ വ്യക്തികളുമായുള്ള ബന്ധം വലിയ ഗുണങ്ങള്‍ നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications










