Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ബുധന്‍ കര്‍ക്കിടകം രാശിയിലേക്ക് എത്തുന്നു, ബിസിനസ് തുടങ്ങാന്‍ ഏറ്റവും അനുകൂല സമയം
ഗ്രഹങ്ങളുടെ രാജാവായ സൂര്യനോട് ഏറ്റവും അടുത്ത് നില്ക്കുന്ന ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് ജ്യോതിഷം ബുധനെ വിശേഷിപ്പിക്കുന്നത്. ഭാഗ്യം, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധന്‍. ഒരു വ്യക്തിക്ക് നല്ല വിദ്യാഭ്യാസം, കൂര്‍മ്മതയുള്ള ബുദ്ധിയും മനസ്സും രൂപസൗകുമാര്യം എന്നിവ കൈവരുന്നത് ബുധന്റെ അനുഗ്രഹത്തിലൂടെയാണ്.

ബുധന്‍ കര്‍ക്കിടകത്തിലേക്ക്
ജൂണ്‍ ഒടുവിലായി ബുധന്‍ കര്‍ക്കിടകം രാശിയിലേക്ക് കടക്കുകയാണ്. സാധാരണയായി 15 മുതല്‍ 20 ദിവസം കൂടുമ്പോഴാണ് ബുധന്‍ രാശി മാറുന്നത്. കര്‍ക്കിടകം രാശിയിലേക്കുള്ള ബുധന്റെ മാറ്റം ചില രാശിയില്‍ ജനിച്ച, ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടങ്ങളേകും. ജൂണ്‍ 29, ഉച്ചയ്ക്ക് 12.13നാണ് ബുധന്‍ കര്‍ക്കിടകം രാശിയിലേക്ക് കടക്കുന്നത്. ജൂലൈ 19 വരെ ബുധന്‍ കര്‍ക്കിടകം രാശിയില്‍ തുടരും. അതിനുശേഷം ചിങ്ങം രാശിയിലേക്ക് മാറും.
കര്‍ക്കിടകം രാശിയിലേക്കുള്ള ബുധന്റെ രാശിമാറ്റം ബിസിനസ് രംഗത്ത് ആര്‍ക്കൊക്കെ നേട്ടമാകും എന്നുനോക്കാം.
മേടം
മേടം രാശിയുടെ മൂന്ന്, ആറ് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഈ രാശിയുടെ നാലാംഭാവത്തിലാണ് ബുധന്റെ രാശിമാറ്റം നടക്കുന്നത്. കര്‍ക്കിടകം രാശിയിലേക്കുള്ള ബുധന്റെ മാറ്റം മേടം രാശിയില്‍ ജനിച്ച ബിസിനസുകാര്‍ക്ക് ലാഭകരമായിത്തീരും.
മിഥുനം
മിഥുനത്തിന്റെ പ്രഥമ ഭാവത്തിന്റെയും നാലാം ഭാവത്തിന്റെയും അധിപനാണ് ബുധന്‍. ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ബുധന്‍ കര്‍ക്കിടകം രാശിയിലേക്ക് മാറുന്നത്. ആ രാശിമാറ്റത്തിന്റെ ഫലമായി മിഥുനം രാശിയില്‍ ജനിച്ച ബിസിനസുകാര്‍ക്ക് തങ്ങളുടെ ബുദ്ധിയിലൂടെയും മിടുക്കിലൂടെയും ബിസിനസില്‍ നിന്നും ലാഭം കൊയ്യാന്‍ സാധിക്കും. ഈ രാശിമാറ്റ കാലയളവില്‍ മിഥുനം രാശിക്കാര്‍ ബിസിനസില്‍ നിന്നും മികച്ച ലാഭമുണ്ടാക്കും.
കന്നി
കന്നി രാശിയുടെ പത്ത്, പ്രഥമ ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് കര്‍ക്കിടകം രാശിയിലേക്കുള്ള രാശിമാറ്റം നടക്കുന്നത്. കന്നി രാശിയില്‍ പിറന്ന ബിസിനസുകാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ വളരെ അനുകൂലമായ സമയമാണിത്. ബിസിനസിലെ വളര്‍ച്ചയും സാമ്പത്തിക ലാഭവും ഈ രാശിയില്‍ പിറന്നവര്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കും.
തുലാം
തുലാം രാശിയുടെ പന്ത്രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. തുലാം രാശിയുടെ പത്താം ഭാവത്തില്‍ വെച്ചാണ് ബുധന്‍ കര്‍ക്കിടകത്തിലേക്ക് പ്രവേശിക്കുന്നത്. ബിസിനസ് നടത്തുന്ന തുലാം രാശിക്കാര്‍ക്ക് ഇത് വളരെ അനുകൂലമായ രാശിമാറ്റമാണ്. ബിസിനസില്‍ നിന്നും ലാഭമുണ്ടാക്കുനുള്ള നിരവധി അവസരങ്ങള്‍ ഈ കാലയളവില്‍ തെളിഞ്ഞുവരും. ബിസിനസിലെ അഭിവൃദ്ധി ഈ രാശിക്കാര്‍ക്ക് സന്തോഷം നല്‍കും.
മകരം
മകരം രാശിക്കാരുടെ ഗ്രഹനിലയില്‍ ആറ്, ഒമ്പത് ഭാവങ്ങളുടെ അധിപനായാണ് ബുധനെ കണക്കാക്കുന്നത്. നിലവില്‍, ഏഴാം ഭാവത്തില്‍ വെച്ചാണ് ബുധന്‍ കര്‍ക്കിടകത്തിലേക്ക് കടക്കുന്നത്. ബിസിനസ് ചെയ്യുന്ന മകരം രാശിക്കാരെ സംബന്ധിച്ചെടുത്തോളം, ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ലഭിക്കുന്ന സമയമാണിത്. മികച്ച ലാഭം കൊയ്യാന്‍ ഈ കാലയളവില്‍ അവര്‍ക്ക് സാധിക്കും. പുതിയ ബിസിനസ് തുടങ്ങാനും അനുകൂലമായ സമയമാണിത്.
മീനം
മീനം രാശിയുടെ നാല്, ഏഴ് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. കര്‍ക്കിടകം രാശിയിലേക്കുള്ള ബുധന്റെ രാശിമാറ്റം മീനം രാശിയുടെ ഏഴാം ഭാവത്തിലാണ് സംഭവിക്കുന്നത്. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ രാശിമാറ്റം ഗുണകരമാണ്. ബിസിനസില്‍ തിളങ്ങാനും വൈഭവം പ്രകടിപ്പിക്കാനുമുള്ള അവസരമാണ് വരാന്‍ പോകുന്നത്. എതിരാളികള്‍ക്ക് വെല്ലുവിളിയാകുന്ന തരത്തിലുള്ള ബിസിനസ് മികവാണ് മീനം രാശിക്കാര്‍ ഈ കാലയളവില്‍ പ്രകടിപ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
