Latest Updates
-
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും
കഷ്ടകാലത്തിന് അവസാനം, ഒക്ടോബര്‍ 10 മുതല്‍ ഇവരുടെ ഭാഗ്യകാലം ആരംഭിക്കും
ഒരു രാശിയില്‍ ഏതാണ്ട് ഒരു മാസം സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ബുധന്‍. അതിനുശേഷം ബുധന്‍ രാശി മാറി അടുത്ത രാശിയിലെത്തും. ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ഒക്ടോബര്‍ 10ന് ബുധന്‍ തുലാം രാശിയിലേക്ക് എത്തുകയാണ്. 12 രാശികളിലും പ്രഭാവമുണ്ടാക്കുന്ന രാശിമാറ്റമാണിത്. ഒക്ടോബര്‍ പത്തിലെ ബുധന്റെ രാശിമാറ്റം മൂന്ന് രാശികള്‍ക്ക് അപൂര്‍വ്വങ്ങളായ സൗഭാഗ്യങ്ങളേകും. ഇവര്‍ക്ക് ജീവിതത്തിലെ സുവര്‍ണ്ണകാലഘട്ടത്തിന്റെ തുടക്കമായിരിക്കും അത്. സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും വര്‍ധിക്കുകയും ഇവര്‍ പ്രശസ്തരായി തീരുകയും ചെയ്യും.

ആ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ബുധന്റെ രാശി പരിവര്‍ത്തനം നേട്ടമായി മാറും. കാരണം ഈ രാശിയുടെ ധന ഭാവത്തിലാണ് ബുധന്‍ സംക്രമണം നടത്തുന്നത്. ഇവര്‍ക്ക് കയ്യില്‍ ധാരാളം പണം വന്നുചേരും. ഒപ്പം ഈ കാലയളവില്‍ ബിസിനസില്‍ നിന്ന് ലാഭം ലഭിക്കും. ബിസിനസ് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ഭാവിയില്‍ ഇത് ലാഭം കൊണ്ടുവരും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. നിരവധി പുതിയ ജോലി അവസരങ്ങള്‍ ഇവര്‍ക്ക് വന്നുചേരും. ഒപ്പം ഇവരുടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ഗണിതം, മാര്‍ക്കറ്റിംഗ്, മീഡിയ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണിത്.
കുംഭം
ഒക്ടോബറിലെ ബുധന്റെ രാശിമാറ്റം സൗഭാഗ്യങ്ങളേകുന്ന അടുത്ത രാശി കുംഭമാണ്. ഈ രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് ബുധന്‍ രാശിമാറ്റത്തിനൊരുങ്ങുന്നത്. ഈ കാലയളവില്‍ കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഭാഗ്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും. പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന കുംഭം രാശിക്കാര്‍ക്ക് പഴയ നിക്ഷേപങ്ങളില്‍ നിന്ന് ഇരട്ടിലാഭം ലഭിക്കും. അതോടൊപ്പം ജോലിയുനായും ബിസിനസുമായും ബന്ധപ്പെട്ട് യാത്രകള്‍ നടത്തേണ്ടതായി വരും. അവ ശുഭഫലങ്ങള്‍ നല്‍കും. മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധന്റെ രാശിമാറ്റം സൗഭാഗ്യങ്ങളേകും. കരിയറിലും ബിസിനസിലും കാര്യമായ പ്രതിഫലനങ്ങള്‍ ഈ രാശിമാറ്റം കൊണ്ട് ഉണ്ടാകും. കാരണം ബുധന്‍ ഈ രാശിയുടെ കര്‍മ്മ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് കര്‍മ്മരംഗങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. ബിസിനസില്‍ നിന്നും ലാഭം തേടിയെത്തും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിയില്‍ നേട്ടങ്ങളുണ്ടാകും. ഇവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരും. തൊഴില്‍രഹിതരായ ആളുകള്‍ക്ക് ജോലി ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
