Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; അടുത്ത ആഴ്ച എത്തുന്നത് ഭദ്ര മഹാപുരുഷ രാജയോഗവുമായി, സമ്പൂര്‍ണ്ണഫലം അറിയാം
വേദ ജ്യോതിഷത്തില്‍ പഞ്ചമഹാപുരുഷ രാജയോഗങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ജാതകത്തില്‍ പഞ്ചമഹാപുരുഷ രാജയോഗം ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് എല്ലാവിധ ഭൗതികസുഖങ്ങളും പ്രാപ്തമാകും. അവര്‍ ധനവാന്മാരായിരിക്കും. സെപ്റ്റംബര്‍ 23ന് ബുധന്‍ സ്വരാശിയായ കന്നിയിലേക്ക് എത്തുകയാണ്. അങ്ങനെ ഭദ്ര മഹാപുരുഷ രാജയോഗം രൂപം കൊള്ളും. ഈ രാജയോഗത്തിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടും. എങ്കിലും ചില രാശികള്‍ക്ക് ഈ രാജയോഗത്താല്‍ സര്‍വ്വ സൗഭാഗ്യങ്ങളും അനുഭവിക്കാന്‍ കഴിയും. അവര്‍ കരിയറിലും ബിസിനസിലും ലാഭങ്ങളുണ്ടാക്കും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഭദ്ര മഹാപുരുഷ രാജയോഗം സൗഭാഗ്യങ്ങള്‍ നല്‍കും. കാരണം ബുധന്‍ ഈ രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് നില കൊള്ളുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഈ രാശിക്കാര്‍ക്ക് ആകസ്മികമായ ധനലാഭങ്ങള്‍ ഉണ്ടാകും. കൂടാതെ ഇവരുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുകയും ആളുകള്‍ ഇവരുടെ ഭാഷണത്തില്‍ ആകൃഷ്ടരായിത്തീരുകയും ചെയ്യും. കരിയര്‍, ബിസിനസ് എന്നീ മേഖലകളില്‍ ഈ മാസം പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. കൂടാതെ ഈ കാലയളവില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ രൂപപ്പെടും. സര്‍ഗാത്മകമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. മാര്‍ക്കറ്റിംഗ്, ബാങ്കിംഗ്, മീഡിയ എന്നീ തൊഴില്‍രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ പ്രത്യേകനേട്ടങ്ങള് സിദ്ധിക്കും.
ധനു
ഭദ്ര രാജയോഗം ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അനുകൂലമാകും. കാരണം ബുധന്‍ ഇവരുടെ ജാതകത്തില്‍ കര്‍മ്മ ഭാവത്തിലാണ് സംക്രമണം ചെയ്യുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് ജോലിയില്‍ നിന്നും ബിസിനസില്‍ നിന്നും സാമ്പത്തികലാഭം ഉണ്ടാകും. കൂടാതെ ജോലിയില്‍ കൂടുതല്‍ സംതൃപ്തി അനുഭവപ്പെടും. ലക്ഷ്യങ്ങള്‍ നിറവേറപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും ആയുള്ള ബന്ധം മെച്ചപ്പെടും. കുടുബസ്വത്ത് കൈവശം വന്നുചേരാനിടയുണ്ട്. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ ലാഭം വന്നണയും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഭദ്ര രാജയോഗം ശുഭഫലങ്ങളേകും. കാരണം ബുധന്‍ ഇവരുടെ രാശിയിലെ നാലാമത്തെ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. ഈ കാലയളവില്‍ അവര്‍ക്ക് ഭൗതികസുഖങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ സൗകര്യങ്ങള്‍ വര്‍ധിക്കും. ഏറെക്കാലമായി ആലോചിച്ചിരുന്ന പല ജോലികളും പൂര്‍ത്തീകരിക്കാന്‍ കഴിയും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വാഹനമോ വസ്തുവകകളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ അതിന് സാധിക്കും. കുടുംബസ്വത്ത് അനുഭവിക്കാന്‍ യോഗമുണ്ടാകും. വീട്ടുകാരുമായുള്ള ബന്ധം ഊഷ്മളമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
