Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
സൂര്യ ബുധ സംഗമം സെപ്റ്റംബര്‍ 13-ന്: മേടവും ചിങ്ങവും ഉള്‍പ്പടെ ഭാഗ്യക്കൊടുമുടി കയറുന്നവര്‍
സെപ്റ്റംബര്‍ 13 എന്നത് ജ്യോതിഷത്തിലെ ഏറ്റവും മികച്ച മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്ന ഒരു തീയ്യതിയാണ്. കാരണം ഈ ദിനത്തില്‍ സൂര്യനും ബുധനും ചേരുന്ന സംഗമം നടക്കുന്നതും അത് വഴി നേട്ടങ്ങളിലേക്ക് കുതിക്കുന്നതും. ബുധന്‍ നിലവില്‍ പൂരുരുട്ടാതി നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. സെപ്റ്റംബര്‍ 20 വരെ ബുധന്‍ ഈ നക്ഷത്രത്തില്‍ തന്നെ നില്ക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തിലും വളരെയധികം ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ ബുധനോടൊപ്പം ഉത്രട്ടാതി നക്ഷത്രത്തിലുള്ള സൂര്യന് കൂടി ചേരുമ്പോള്‍ അത് ഫലം ഇരട്ടിയാക്കുന്നു. സെപ്റ്റംബര്‍ 13- 20 വരെയുള്ള ദിവസങ്ങളിലാണ് ഇത്തരത്തില്‍ ഗുണാനുഭവങ്ങള്‍ സംഭവിക്കുന്നത്.
ഇത് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ മൂന്ന് രാശിക്കാരിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. പലപ്പോഴും ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിന് അപ്പുറമാണ് ഈ സമയം ഈ ഗ്രഹ സംഗമം നല്‍കുന്നതും. സൂര്യനാണ് ഉത്രട്ടാതി നക്ഷത്രത്തിന്റെ അധിപന്, അതുകൊണ്ട് തന്നെ ഈ സമയം ലഭിക്കുന്ന ഗുണാനുഭവങ്ങള്‍ ഒട്ടും തന്നെ ഭയക്കേണ്ടതില്ല. നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ യോഗമുള്ള നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ ഈ മാറ്റം എല്ലാ മേഖലകളിലും നേട്ടങ്ങള്‍ നല്‍കും. അത് മാത്രമല്ല കുടുംബത്തില്‍ നിന്ന് ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം പൂര്‍ണ പിന്തുണ ലഭിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അതോടൊപ്പം തന്നെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതാണ് ഏറ്റവും വലിയ കാര്യവും. അതോടൊപ്പം തന്നെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ക്ക് ആത്മവിശ്വാസവും ഇരട്ടിയാവും. അത് വഴി സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തും. വരുമാനം വര്‍ദ്ധിക്കുകയും തെറ്റിദ്ധാരണകള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സ്ഥിതി ഒരു കാരണവശാലും പ്രശ്നത്തിലാവുകയില്ല എന്നതാണ് സൂര്യ-ബുധ സംഗമം നല്കുന്ന മാറ്റം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധ സൂര്യ യുതി നല്കുന്ന ഗുണങ്ങള്‍ നേട്ടങ്ങളിലേക്കുള്ള ചുവട് വെപ്പാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ഗുണപരമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കും. കൂടാതെ ജീവിതത്തില്‍ ദൈവാനുഗ്രഹം വര്‍ദ്ധിക്കുകയും പുതിയ തുടക്കങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ബുധന്റെ അനുഗ്രഹം നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വാഹനമോ വീടോ സ്വന്തമാക്കുന്നതിന് യോഗം കാണുന്നു. ഇതെല്ലാം സൂര്യന്റെ അനുഗ്രഹം നിമിത്തം ജീവിതത്തില്‍ വരുന്ന മാറ്റങ്ങളില്‍ ചിലതാണ്. ബിസിനസ് ചെയ്യുന്നവരില്‍ അപ്രതീക്ഷിത വരുമാനം തേടി എത്തും. ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമേ ഇല്ല.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യ ബുധ യുതി നല്‍കുന്നത് ശുഭകരമായ മാറ്റങ്ങളായിരിക്കും. ആശയവിനിമയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ജോലിയില്‍ ഉയര്ച്ചയണ്ടാവും. ആരോഗ്യ കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. സാമ്പത്തിക പുരോഗതി നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. സമൂഹത്തില്‍ നിലനില്‍ക്കുന്ന മാറ്റങ്ങളില്‍ പലതും നിങ്ങളെ ഗുണകരമായി സ്വാധീനിക്കുന്ന ഒരു സമയമാണ് വരാന്‍ ഇരിക്കുന്നത്. സെപ്റ്റംബര്‍ 13 മുതല്‍ സൂര്യന്റെ ഉത്രട്ടാതി നക്ഷത്രത്തില്‍ പ്രവേശിക്കുന്ന ബുധന്‍ നിങ്ങള്‍ക്ക് എല്ലാ തരത്തിലും സ്വപ്നസാക്ഷാത്കാരത്തിനുള്ള യോഗം കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. അത് തന്നെ പ്രണയത്തിലും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. ഈ മൂന്ന് രാശിക്കാരുടേയും നല്ല ദിവസങ്ങള്‍ക്ക് സെപ്റ്റംബര്‍ 13 ഓടെ ആരംഭമാവും എന്നതാണ് സത്യം.



Click it and Unblock the Notifications
