Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബുധന് മീനം രാശിയില് ഉദിക്കുന്നു: മേടമാസം വിഷുക്കൈനീട്ടം ഗംഭീരമാവുന്ന നക്ഷത്രക്കാര്
ബുധന്റെ മീനം രാശിയിലെ മാറ്റം പല നക്ഷത്രക്കാരിലും അത്ഭുതകരമായ മാറ്റങ്ങള് നല്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം മാറ്റങ്ങളെക്കുറിച്ച് അനുഭവത്തില് നിന്നാണ് മനസ്സിലാക്കുന്നത്. ബുധന് മേടം രാശിയില് വക്രഗതിയിലാണ ്ഇപ്പോള് സഞ്ചരിക്കുന്നത്. എന്നാല് ഏപ്രില് 9 മുതല് ബുധന് മീനം രാശിയില് പ്രവേശിക്കുകയും ഇത് ഏപ്രില് 22-ന് മീനം രാശിയില് ഉദിക്കുകയും ചെയ്യുന്നു. ഇതിലൂടെ പല രാശിക്കാരിലും മാറ്റം സംഭവിക്കുന്നു.
ബുധന്റെ മീനം രാശിയിലെ ഉദയം പല വിധത്തിലാണ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നത്. 27 നക്ഷത്രക്കാരിലും ബുധന്റെ രാശിമാറ്റം സ്വാധീനം ചെലുത്തുന്നുണ്ട്. ജോലിയിലും ബിസിനസിലും ഉണ്ടാവുന്ന മാറ്റങ്ങള് അത്ഭുതകരമായി മാറുന്നു. അസാധാരണമായ വിജയം നിങ്ങളെത്തേടി എത്തുന്നു എന്നതും ഈ ബുധ ഉദയത്തിന്റെ പ്രത്യേകതയാണ്. ബുധന് ഉദിക്കുന്നത് ചില നക്ഷത്രക്കാരില് എന്തൊക്കെ മാറ്റങ്ങളുണ്ടാക്കും എന്ന് നോക്കാം.

കര്ക്കിടക്കൂറ്
കര്ക്കിടക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ബുധന്റെ ഉദയം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഇവരുടെ ഭാഗ്യത്തിലാണ് ബുധന്റെ ഉദയം സംഭവിക്കുന്നത്. മുടങ്ങിയ ജോലി പൂര്ത്തീകരിക്കുന്നതിന് സാധിക്കുന്നു. ഈ രാശിക്കാര് മതപരമായ മാറ്റങ്ങള്ക്ക് സഹായിക്കുന്നു. വീട്ടില് മംഗളകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. പദവിയും സ്വാധീനവും വര്ദ്ധിക്കുന്നു. ചെറുതും വലുതുമായ യാത്രകള് നിങ്ങള്ക്ക് ഗുണം ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള് എത്തുന്നു.
ധനുക്കൂറ്
ധനുക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ബുധന്റെ ഉദയം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ബിസിനസില് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റം സംഭവിക്കുന്നു. ജീവിതത്തില് അനുകൂലമായ വിജയവും നിങ്ങളെ കാത്തിരിക്കുന്നു. വാഹനമോ വീടോ വാങ്ങുന്നതിനുള്ള സാധ്യതയുണ്ട. അമ്മയുമായുള്ള ബന്ധം മികച്ചതായിരിക്കും. അമ്മയുടെ സഹായം ഏത് സമയത്തും നിങ്ങളോടൊപ്പം ഉണ്ടാവുന്നു. ഈ രാശിക്കാര്ക്ക് പൂര്വ്വികമായ സ്വത്ത് ലഭിക്കുന്നു.
മകരക്കൂറ്
മകരക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ബുധന്റെ മീനം രാശിയിലെ ഉദയം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. ഇവരുട മൂന്നാം ഭാവത്തിലാണ് ബുധന്റെ ഉദയം. ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നടക്കുന്നു. മാതാപിതാക്കളോടൊപ്പം കൂടുതല് സമയം ചിലവഴിക്കാന് സാധിക്കും. കുടുംബത്തില് സമാധാനവും സന്തോഷവും ഉണ്ടാകും. ഈ നക്ഷത്രക്കാര്ക്ക് ജോലിയിലും ബിസിനസ്സിലും നല്ല ലാഭം സ്വന്തമാക്കാന് സാധിക്കുന്നു. ബിസിനസില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് നല്ല ലാഭം ലഭിക്കും.
കുംഭക്കൂറ്
കുംഭക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് മികച്ച മാറ്റങ്ങള് കൊണ്ട് വരുന്നതിന് സാധിക്കുന്ന ഒരു സമയമാണ് ബുധന്റെ ഉദയം. ഇത് ജീവിതത്തില് മികച്ച നേട്ടങ്ങള് കൊണ്ട് വരുന്നു. ഭരണ കാര്യങ്ങളില് മുന്നില് നില്ക്കുന്നവര്ക്ക് അതിന് സാധിക്കുന്നു. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും ഇവര്ക്ക് ജീവിതം, ഒരു കാരണവശാലും ഇവരുടെ സാമ്പത്തിക നിലയില് ഒരു തരത്തിലും മാറ്റം വരുന്നില്ല.
മീനക്കൂറ്
മീനക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ജീവിതം ബുധന്റെ ഉദയത്തോടെ മാറുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങള്ക്കും അനുകൂലമായ സമയമാണ്. ജീവിതത്തില് സന്തോഷവും സമാധാനവും നിലനില്ക്കും. വിവാഹത്തിന്റെ കാര്യത്തില് തീരുമാനമാവുന്നു. പഠനവിഷയങ്ങളില് അനുകൂലമായ വിജയം നിങ്ങള്ക്ക് കരസ്ഥമാക്കാന് സാധിക്കുന്നു. സന്തോഷം പോലെ തന്നെ വിജയവും കൈപ്പിടിയില് ഒതുക്കാന് സാധിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
