Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ബുധന്റെ ഉദയം തുലാം രാശിയില്‍: ദാമ്പത്യം, ധനം, കരിയര്‍, നേട്ടങ്ങളുടെ കൊടുമുടിയില്‍ 5 രാശി
ബുധന്റെ ഉദയം ഒക്ടോബര്‍ 22-ന് സംഭവിക്കാന്‍ പോവുകയാണ്. ശുക്രന്റെ വായുരാശിയായ തുലാം രാശിയിലാണ് ബുധന്‍ ഉദയം കൊള്ളുന്നത്. ശുക്രന് ഭരിക്കുന്ന രാശിയിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. 2024 ഒക്ടോബര്‍ 22-നാണ് ബുധന്റെ ഉദയം സംഭവിക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരന് എന്ന വിശേഷണം കൂടി ബുധനുണ്ട്. സംതൃപ്തി, ആരോഗ്യം, അറിവ് എന്നിവയെല്ലാം ബുധനാണ് പ്രദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ബുധന്റെ ഉദയവും ചില നേട്ടങ്ങള്‍ ചില രാശിക്കാരില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു.
തുലാം രാശിയില്‍ ബുധന്‍ ഉദിക്കുമ്പോള്‍ സമ്പത്തും, കരിയറും ബിസിനസും ദാമ്പത്യവും എല്ലാം മാറുന്ന രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്കും അതേ ഫലങ്ങള്‍ ലഭിക്കുന്നു. തുലാം രാശിയിലെ ബുധന്റെ ഉദയം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂല ഫലങ്ങള്‍ നല്‍കുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ കാര്യങ്ങളും നേട്ടങ്ങളില്‍ ചെന്ന് അവസാനിക്കുന്നു. കൂടാതെ ജോലിയില്‍ ഉയര്‍ച്ചയും പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും തേടി എത്താം. പുതിയ തൊഴില്‍ അവസരങ്ങളും നിങ്ങള്‍ക്കുണ്ടായേക്കാം. ബിസിനസിന്റെ കാര്യത്തില്‍ ലാഭം നിങ്ങളെ തേടി എത്തും. പണത്തിന്റെ കാര്യത്തില്‍ സമ്പാദ്യം വളരുകയും അത് വഴി നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് കുടുംബത്തിന്റെ വളര്‍ച്ചയിലും സന്തോഷത്തിലും പങ്കാളിയാവാന്‍ സാധിക്കുന്നു. കൂടുതല്‍ അര്‍പ്പണ ബോധമുള്ളവരായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് മികച്ച നേട്ടങ്ങള്‍ തേടി എത്തും. എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ സാധിക്കുന്നു. കൂടാതെ ജോലിയുമായി ബന്ധപ്പെട്ട് ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടതായി വരാം. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും നേട്ടങ്ങള്‍ അതില്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. മാനസികാരോഗ്യം മെച്ചപ്പെടുകയും ആരോഗ്യപ്രതിസന്ധികള്‍ പാടേ ഇല്ലാതാവുകയും ചെയ്യുന്നു.
തുലാം രാശി
തുലാം രാശിയില്‍ തന്നെയാണ് ബുധന്റെ ഉദയം സംഭവിക്കുന്നു. ജോലി സംബന്ധമായി ദീര്‍ഘദൂര യാത്രകള്‍ നടത്തേണ്ടതായി വരുന്നു. കൂടാതെ ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും നിങ്ങളെ തേടി എത്തുന്നു.നിങ്ങളുടെ കഴിവുകള്‍ ജോലിയില്‍ പ്രകടിപ്പിക്കുന്നതിന് അനിവാര്യമായ ഒരു സമയമാണ്. പലപ്പോഴും കൂടുതല്‍ പണം സമ്പാദിക്കുന്നതിനും അത് സംരക്ഷിക്കുന്നതിനും സാധിക്കുന്നു. ജീവിത പങ്കാളിയുമായി സന്തോഷകരമായ നിരവധി നിമിഷങ്ങള്‍ തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. അപ്രതീക്ഷിതമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തിയേക്കാം. കരിയറില്‍ വിജയം ഉറപ്പിക്കാവുന്നതാണ്. പലപ്പോഴും ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വ്യക്തിപരമായി നേട്ടങ്ങള്‍ ഉണ്ടാവും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ ഏതൊരു കാര്യത്തിലും കൂടുതല്‍ അര്‍പ്പണ ബോധമുള്ളവരായിരിക്കും. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഭാഗ്യവാന്മാരായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ബിസിനസില്‍ ഉണ്ടാവാം . ജോലിയുടെ കാര്യത്തില്‍ പൂര്‍ത്തിയാക്കാതെ പോയ എല്ലാ ജോലിയും പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
