Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
മുന്‍പില്ലാത്ത വിധം കഷ്ടപ്പാടും ദുരിതവും ബുധന്‍ നല്‍കും: തുലാം രാശിയില്‍ ബുധന്‍ വെല്ലുവിളി
തുലാം രാശിയില്‍ ബുധന്‍ ഉദിക്കുകയാണ്, ഒക്ടോബര്‍ 22-നാണ് ബുധന്‍ തുലാം രാശിയില്‍ ഉദിക്കുന്നത്. ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. പൊതുവേ ബുധന്‍ ജീവിതത്തില്‍ സംതൃപ്തിയും സന്തോഷവും നല്കുന്ന ഒരു ഗ്രഹമാണ.് എന്നാല്‍ ബുധന്‍ ജാതകത്തില്‍ ശക്തനല്ലെങ്കില്‍ അത് വിപരീത ഫലവും ഉണ്ടാക്കുന്നു. പലപ്പോഴും ജാതകത്തിലെ ബുധന്‍ ശക്തിയോടെ നിലകൊള്ളുന്നവര്‍ക്ക് മറ്റൊന്നും ചിന്തിക്കേണ്ടതില്ല.
എന്നാല്‍ തുലാം രാശിയില്‍ ബുധന്റെ ഉദയം ചില രാശിക്കാര്‍ക്ക് പ്രതീക്ഷിച്ചതുപോലെയുള്ള മാറ്റങ്ങള്‍ അല്ല നല്‍കുന്നത്. പലപ്പോഴും ദോഷഫലങ്ങള്‍ വണ്ടി വിളിച്ച് വരുന്നത് പോലെ നിങ്ങള്‍ക്ക് തോന്നും. അത്രയധികം മോശം സമയത്തിലൂടെയാണ് ചില രാശിക്കാര്‍ കടന്ന് പോവുന്നത്. തുലാം രാശിയിലെ ബുധന്റെ ഉദയം ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ ഏഴാം ഭാവത്തിലാണ് ബുധന്‍ ഉദിക്കുന്നത്. ഇത് ഗുണഫലങ്ങള്‍ തെല്ലും നല്‍കില്ല എന്ന് മാത്രമല്ല ദോഷഫലങ്ങള്‍ വാരിക്കോരി നല്‍കുകയും ചെയ്യുന്നു. പലപ്പോഴും സൗഹൃദത്തില്‍ തര്‍ക്കങ്ങളോടെ ആരംഭിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസിലും സാമ്പത്തിക നഷ്ടം വളരെ കൂടുതലായി അനുഭവിക്കേണ്ടി വന്നേക്കാം. മാത്രമല്ല ആരോഗ്യ രംഗത്ത് പലപ്പോഴും പ്രതിസന്ധികള്‍ വിടാതെ പിന്തുടരാം. മൊത്തത്തില്‍ കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് ബുധന്‍ ഉദിക്കുന്നത്. പലപ്പോഴും ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ കുട്ടികള്‍ക്ക് ആരോഗ്യ കാര്യത്തിനായി ധാരാളം പണം ചിലവാക്കേണ്ടി വരുന്നു. കരിയറിലും പ്രതീക്ഷിച്ച മാറ്റങ്ങള്‍ ലഭിക്കുകയില്ല. മാത്രമല്ല ജോലിയില്‍ സന്തോഷവും ഉണ്ടായിരിക്കണം എന്നില്ല. അതോടൊപ്പം തന്നെ പണത്തിന്റെ കാര്യത്തില്‍ അനാവശ്യ ചിലവുകള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ജീവിത പങ്കാളിയുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തികം കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തുന്നു.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്കും ബുധന്റെ ഉദയം ദോഷം നല്കുന്നു, ഇവരുടെ നാലാം ഭാവത്തിലാണ് ഉദിക്കുന്നത്. പലപ്പോഴും സുഖ സൗകര്യങ്ങള്‍ നഷ്ടപ്പെടുന്നു. കൂടാതെ ശുഭാപ്തി വിശ്വാസം കുറയുകയും കരിയറിന്റെ കാര്യത്തില്‍ ആശങ്കകള്‍ നിറയുകയും ചെയ്യും. ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ആരോഗ്യ പ്രശ്നങ്ങളുണ്ടാവും. കൃത്യമായി കാര്യങ്ങള്‍ ആസൂത്രണം ചെയ്തതിന് ശേഷം മാത്രം മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുക. ബിസിനസ് ചെയ്യുന്നവരില്‍ നഷ്ടം മാത്രമേ ഈ സമയം ഉണ്ടാവുകയുള്ളൂ. ആരോഗ്യ രംഗത്തും പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
മീനം
മീനം രാശിക്കാര്‍ക്ക് പൊതുവേ ഗുണഫലങ്ങള്‍ ബുധന്‍ നല്‍കുമെങ്കിലും ചില അവസരങ്ങളില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കാം. അത്തരം ഒരു അവസരമാണ് ബുധന്റെ ഉദയത്തില്‍ സംഭവിക്കുന്നത്. നിങ്ങളുടെ ശ്രദ്ധക്കുറവ് കൂടുതല്‍ നഷ്ടത്തിലേക്ക് ബിസിനസിനെ എത്തിക്കാം. പലപ്പോഴും പണം നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്. സൗഹൃദത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. കാരണം തെറ്റിപ്പിരിഞ്ഞാല്‍ പിന്നീട് കൂടിച്ചേരുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. മാത്രമല്ല പല കാര്യങ്ങള്‍ക്കായി പണം നഷ്ടപ്പെടാം. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അണുബാധക്കുള്ള സാധ്യതയും വളരെ കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
