Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
തുലാം രാശിയില്‍ ബുധന്‍ ഉദിച്ചു: പണപ്പെട്ടി നിറയുന്നതോടൊപ്പം 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം
തുലാം രാശിയില്‍ ബുധന്റെ ഉദയം സംഭവിച്ചിരിക്കുന്നു. ഒക്ടൊബര് 22- വൈകുന്നേരം 6.58നാണ് ബുധന്‍ തുലാം രാശിയില്‍ ഉദയം ചെയ്തത്. ഏത് രാശിയിലും ശക്തമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു ഗ്രഹമാണ് ബുധന്‍. ആരോഗ്യവും സൗന്ദര്യവും ബുദ്ധിയും അറിവും എല്ലാം ബുധനാണ് പ്രദാനം ചെയ്യുന്നത്. ഇതാകട്ടെ മികച്ച ഫലങ്ങളും നല്‍കുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും അതില്‍ അഭിവൃദ്ധി നല്‍കുന്നത് ഗ്രഹങ്ങളുടാ രാജകുമാരനായ ബുധനാണ്.
എന്നാല്‍ തുലാം രാശിയില്‍ ബുധന്റെ ഉദയം ഏതൊക്കെ രാശിക്കാരിലാണ് ഗുണഫലങ്ങള്‍ കൊണ്ട് വരുന്നത് ഏതൊക്കെ രാശിക്കാരെ കഷ്ടപ്പാടിലാക്കും എന്ന് നമുക്ക് നോക്കാവുന്നതാണ്. 12 രാശിക്കാര്‍ക്കും ബുധന്റെ ഉദയം എപ്രകാരമാണ് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതെന്ന് അറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ സൗഹൃദങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ടാല്‍ അത് ജോലിയെ ബാധിക്കുന്നു. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ബിസിനസില്‍ നഷ്ടങ്ങള്‍ വളരെ വലുതായിരിക്കും. പണം നഷ്ടപ്പെടുന്നതിനും വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അധിക ചിലവുണ്ടാവുന്ന സമയമാണ് ബുധന്റെ ഉദയം. പലപ്പോഴും കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാവാും. ജോലിയില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല ചിലവുകള്‍ വര്‍ദ്ധിച്ചേക്കാം. പക്ഷേ ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അത് നിങ്ങളില്‍ ജോലിയിലും കരിയറിലും പ്രതിസന്ധികളുണ്ടാക്കാം. പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സന്തോഷിക്കുന്നതിനുള്ള സമയമാണ് വരാന്‍ പോവുന്നത്. ബിസിനസ് ഒരു വശത്ത് നേട്ടങ്ങള്‍ വാരിക്കൂട്ടുന്നു. പണം നിക്ഷേപിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. വ്യക്തിപരമായ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷം കണ്ടേത്താന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് സുഖസൗകര്യങ്ങള്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കരിയറിന്റെ കാര്യത്തില്‍ കൂടുതല്‍ ആശങ്കകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ ആസൂത്രണം ചെയ്യണം. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ചിലവുണ്ടാവാം. കുടുംബത്തിന് വേണ്ടി കൂടുതല്‍ പണം ചിലവഴിക്കണം. പങ്കാളിയുമായി ആശയക്കുഴപ്പം ഉണ്ടാവാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പണം സമ്പാദിക്കുന്നതിന് സാധിക്കും. എന്നാല്‍ അത് സൂക്ഷിച്ച് വെക്കുക എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. ബിസിനസിന്റെ കാര്യത്തില്‍ അനുകൂലമായ നിരവധി മാറ്റങ്ങളുണ്ടാവാം. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാക്കാം. പങ്കാളിയുമായുള്ള സംസാരം വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് കുടുംബത്തിന്റെ സന്തോഷം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് വരുന്നത്. പലപ്പോഴും അര്‍പ്പണ ബോധത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിനും അതിനായി മികച്ച കാര്യങ്ങള്‍ ചെയ്യുന്നതിനും സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ നേട്ടങഅങളുണ്ടാവാം. ധൈര്യവും മനോവീര്യവും വര്‍ദ്ധിക്കുന്ന സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ നടത്തേണ്ടതായി വരുന്നു. പലപ്പോഴും കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. ബിസിനസിലെ സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. കൂടുതല്‍ പണം സമ്പാദിക്കുന്നതിനും അത് സംരക്ഷിക്കുന്നതിനും സാധിക്കുന്നു. ജീവിത പങ്കാളിയുമായി സ്നേഹത്തോടെ മുന്നോട്ട് പോവുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പല യാത്രകളും വിജയത്തിലേക്ക് എത്തുന്നു. പണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇതെല്ലാം തന്നെ നിങ്ങളുടെ സന്തോഷത്തിന്റെ കൂടി അടിസ്ഥാനമാണ്. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ആക്കം കുറക്കുന്ന ഒരു സമ.ം കൂടിയാണ്. ആരോഗ്യം മികച്ചതാവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്റെ ഉദയം സംഭവിച്ചതിലൂടെ പണവുമായി ബന്ധപ്പെട്ട് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. മാത്രമല്ല പുതിയ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനും ബിസിനസ് ആരംഭിക്കുന്നതിനും സാധിക്കുന്നു, നേട്ടങ്ങള്‍ പണത്തിന്റെ കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്നു. മാത്രല്ല ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കൂടുതല്‍ ഭാഗ്യവുമായാണ് ബുധന്‍ ഉദിച്ചിരിക്കുന്നത്. ഇവരുടെ പരിശ്രമങ്ങളെല്ലാം തന്നെ വിജയം കാണുന്നു. മാത്രമല്ല ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ തേടി വരുന്നു. ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിനാല്‍ ആരോഗ്യ രംഗത്ത് മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം മികച്ച മാറ്റങ്ങള്‍ നല്കുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങളുടെ കാലത്തിന് തുടക്കമായി എന്ന് തന്നെ പറയാം. പണത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാം നടക്കുന്നു. പലപ്പോഴും വ്യക്തിപരമായി നിങ്ങളെ തേടി എത്തുന്ന മാറ്റങ്ങള്‍ പലതും അനുകൂലമായിരിക്കും. ആത്മാര്‍ത്ഥതയോടെ നിങ്ങള്‍ ദാമ്പത്യത്തില്‍ മുന്നോട്ട് പോവുന്നു. ആരോഗ്യവും മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ഭാഗ്യ നേട്ടങ്ങളുടെ കലവറ തുറക്കുകയാണ് ചെയ്തത്. കരിയറില്‍ നിങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ പോലും അനുകൂല ഫലങ്ങള്‍ നല്‍കും. പലപ്പോഴും ബിസിനസില്‍ നിങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ടുണ്ടാവുന്ന നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളൂ. അതില്‍ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ട് പോയാല്‍ സാമ്പത്തിക ലാഭം ഇരട്ടിയാവും. ജീവിത പങ്കാളിക്ക് സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ നിങ്ങള്‍ ഒരുക്കി നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications