Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബുധന്റെ ഉദയം അത്ര നിസ്സാരമാക്കേണ്ട: ഭാഗ്യത്തോട് ഭാഗ്യമാണ് 5 രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശി ഇതിലുണ്ടോ?
Mercury rise in cancer: ബുധന്റെ ഉദയം ഓഗസ്റ്റ് 9-ന് കര്‍ക്കിടകം രാശിയില്‍ സംഭവിക്കാന്‍ പോവുകയാണ്. ജ്യോതിഷപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ബുധന്റെ ഉദയത്തിന് അത്രയധികം പ്രാധാന്യവും ഉണ്ട്. ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധനെ കണക്കാക്കുന്നത്. ഇത് 12 രാശിക്കാരിലും ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നു എന്നതാണ് സത്യം. എന്നാല്‍ 12 രാശിക്കാരില്‍ നാല് രാശിക്കാരെ കൂടുതല്‍ ഗുണപരമായ നേട്ടങ്ങളിലേക്കാണ് ബുധന്റെ ഉദയം എത്തിക്കുന്നത്. ജൂലൈ 24-നാണ് ബുധന്‍ കര്‍ക്കിടകത്തില്‍ അസ്തമിച്ചത്. ഇത് പിന്നീട് ഓഗസ്റ്റ് 9-ന് കര്‍ക്കിടകം രാശിയില്‍ തന്നെ ഉഗിക്കുന്നു.
പൂര്‍ണിമ തിഥിയിലാണ് കര്‍ക്കിടകത്തില്‍ ബുധന്‍ ഉദിക്കുന്നത്, അത് നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. ജ്യോതിഷ പ്രകാരം ഒരു ഗ്രഹം അസ്തമിക്കുമ്പോള്‍ അതിന്റെ ഫലപ്രാപ്തി കുറയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഉദിക്കുമ്പോള്‍ അതിന്റെ ശക്തി ഇരട്ടിയാവുകയും അത് ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ബുധന്‍ പൊതുവേ ബുദ്ധി, അറിവ്, പഠനം, വ്യവസായം എന്നിവയുടെ കാര്യകാരകനായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് ചന്നെ ഇത് നല്കുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോയാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ് വരുന്നു.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ബുധന്‍ നാലാം ഭാവത്തിലാണ് മേടം രാശിയില്‍ ഉദിക്കുന്നത്. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. കൂടാതെ നിങ്ങള്‍ക്ക് ഏത് ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും അനുകൂല തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിലെ എല്ലാ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുന്നു. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ഗുണാനുഭവങ്ങളുമായി നിങ്ങളെ തേടി എത്തുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ ആശയവിനിമയ ശേഷി മികച്ചതാവുന്നു. ഭാവിയെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ഇല്ലാതാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ രണ്ടാം ഭാവത്തിലാണ് ബുധന്‍ ഉദിക്കുന്നത്. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് നിങ്ങളെത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു. സാഹിത്യരംഗത്ത് നിങ്ങള്‍ക്ക് അംഗീകാരവും പുരസ്കാരങ്ങളും തേടി എത്തുന്നു. പേരും പ്രശസ്തിയും തേടി എത്തുന്നു എന്നതാണ് സത്യം. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതും സത്യമാണ്.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ഒന്നാം ഭാവത്തിലാണ് ബുധന്‍ ഉദിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ശുഭകരമായ മാറ്റങ്ങളിലൂടെ നിങ്ങള്‍ മുന്നോട്ട് പോവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സമൂഹത്തില്‍ ബഹുമാനവും സ്നേഹവും തേടി എത്തുന്നു. വ്യക്തിത്വ വികസനത്തിന് ഏറ്റവും അനിവാര്യമായ സമയം കൂടിയാണ് ബുധന്റെ ഉദയം നിങ്ങള്‍ക്ക് നല്‍കുന്നത്. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ ബുദ്ധിപൂര്‍വ്വമായിരിക്കും. അത് മാത്രമല്ല കര്‍ക്കിടകത്തില്‍ ബുധന്റെ ഉദയത്തിന്റെ ഫലമായി ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നതിനുള്ള യോഗവും കാണുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്റെ ഉദയം സംഭവിക്കുന്നത്. ഇത് മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നല്കുന്നു. നിങ്ങളുടെ ഓരോ ഇടപെടലുകളും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ഓഫീസില്‍ നിങ്ങള്‍ക്ക് എല്ലാവരും അംഗീകരിക്കുന്ന സ്ഥാനവും ഉയര്‍ച്ചയും ലഭിക്കുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. ഓഫീസില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനാല്‍ അത് ജീവിതത്തില്‍ മികച്ച മാറ്റങ്ങളും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് നല്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ബുധന്റെ ഉദയം നടക്കുന്നത്. ഇത് നിങ്ങളില്‍ മികച്ച വിജയം കൊണ്ട് വരുന്നു. മാത്രമല്ല പല പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. ബിസിനസില്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു. കിട്ടാനുള്ള പണം തിരികെ കിട്ടുന്നതിനുള്ള യോഗം കാണുന്നു. ജോലികളെല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിനും കൃത്യമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു.



Click it and Unblock the Notifications
