Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ഡിസംബര്‍ 12ന് ബുധന്റെ ഉദയം; അപ്രതീക്ഷിത നേട്ടങ്ങളും ജീവിതസന്തോഷങ്ങളും നേടാനൊരുങ്ങുന്നവര്
ഗ്രഹങ്ങളുടെ രാജകുമാരനെന്ന് അറിയപ്പെടുന്ന ബുധന്‍ നിശ്ചിതകാലം കൂടുമ്പോള്‍ രാശി മാറ്റവും നക്ഷത്രമാറ്റവും നടത്തുന്നുണ്ട്. അതോടൊപ്പം ഗ്രഹങ്ങള്‍ രാശികളില് ഉദിക്കുകയും അസ്തമിക്കുകയും വക്രഗതിയിലും നേര്‍ഗതിയിലും സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ആളുകളുടെ ജീവിതത്തില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നു. ബുദ്ധി, ആശയവിനിമയം, സംസാരം, കൗശലം, സംവാദശേഷി, ചിന്താശേഷി, ഏകാഗ്രത, ബിസിനസ് എന്നിവയുടെയെല്ലാം കാരണഭൂതനാണ് ബുധന്‍. ബുധന്റെ സ്ഥിതിയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമ്പോള്‍ ഈ മണ്ഡലങ്ങളിലാണ് മാറ്റങ്ങള്‍ ഉണ്ടാകുന്നത്.

ഡിസംബര്‍ 12ന് രാവിലെ 6.12ന് ബുധന്‍ വൃശ്ചികം രാശിയില്‍ ഉദിക്കാന്‍ പോകുകയാണ്. ബുധന്റെ ഉദയത്തിലൂടെ ചില രാശികള്‍ക്ക് ജീവിതത്തില്‍ പ്രശ്നങ്ങളോ വെല്ലുവിളികളോ പ്രതിസന്ധികളോ ഇല്ലാത്ത നല്ലകാലം വരാന്‍ പോകുകയാണ്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധന്റെ ഉദയത്തിലൂടെ ജീവിതത്തില്‍ ഭാഗ്യകാലം വന്നെത്തുകയാണ്. ഈ രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് ബുധന്‍ ഉദിക്കാന്‍ പോകുന്നത്. ധനത്തിന്റെയും കുടുംബത്തിന്റെയും ഭാവമാണ് രണ്ട്. അതുകൊണ്ട് ഡിസംബര്‍ 12ന് ശേഷം ഈ രാശിക്കാരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ധനലാഭവും കുടുംബസുഖവും വന്നുചേരും. കൂടാതെ പൂര്‍ത്തിയാകാതിരുന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ ഈ കാലയശളവില് ഇല്ലാതാകും.
കരിയറിലും ജോലിയിലും അഭിവൃദ്ധിയുണ്ടാകും. പുതിയ അവസരങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. ഏകാഗ്രത വര്‍ധിക്കുകയും ജോലിയില്‍ കൂടുതല്‍ മികവ് പ്രകടിപ്പിക്കുകയും ചെയ്യും. എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഇത് വളരെ നല്ല സമയമാണ്. സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കും.
ചിങ്ങം
ബിസിനസില്‍ അഭിവൃദ്ധി നല്കുന്ന ഗ്രഹമായ ബുധന്‍ വൃശ്ചികം രാശിയില്‍ ഉദിക്കുന്നതിലൂടെ ജീവിതത്തില്‍ എല്ലാവിധ സന്തോഷവും ലഭിക്കും. ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ബുധന്‍ ഉദിക്കുന്നത്. ഇതിലൂടെ ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. വാഹനമോ വീടോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ കഴിയും. പണം സമ്പാദിക്കുന്നതിനുള്ള നിരവധി അവസരങ്ങളും സ്രോതസ്സുകളും ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. ദീര്‍ഘദൂര യാത്രകള്‍ വേ്ണ്ടിവന്നേക്കും.
പല സ്വപ്നങ്ങളും ഇക്കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. വീട്ടില്‍ സമാധാനവും ശാന്തിയും ഉണ്ടാകും. ആക്സമികമായ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം നേടാന്‍ കഴിയും.
വൃശ്ചികം
വൃശ്ചികം രാശിയുടെ എട്ട്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ബുധന്റെ ഉദയം നടക്കുന്നത്. ഇവരുടെ ജീവിതത്തില്‍ ഇത്രയും കാലം അനുഭവപ്പെട്ടിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. സുഖവും സമൃദ്ധിയും വര്‍ധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സമ്പാദ്യം വളരും.
ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. കരിയറില്‍ ഉയര്‍ച്ചയുണ്ടാകും. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം അഭിവൃദ്ധിപ്പെടും. ബിസിനസില്‍ നിന്നും ലാഭം വന്നെത്തും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications