Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബുധന്‍ വക്രഗതിയില്‍ ഇന്ന് മുതല്‍: നഷ്ടവും കഷ്ടപ്പാടും ഒന്നിന് പുറകേ ഒന്നായി വരി നില്ക്കും
ഇന്ന് അതായത് നവംബര്‍ 23 മുതല്‍ ബുധന്‍ അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുകയാണ്. ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ ബുധന്റെ മാറ്റത്തിന് വളരെ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നു. പലപ്പോഴും ബുധന്‍ ഒരു നിശ്ചിത സമയത്തിന് ശേഷം രാശി മാറുന്നു. നിലവില്‍ വൃശ്ചികം രാശിയിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. ഈ സമയം ചൊവ്വയുമായാണ് ബുധന്‍ ചേരുന്നതും. ഇതിന്റെ ഫലമായി അത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.
നവംബര്‍ 23 വൈകുന്നേരം ബുധന്‍ രാശി മാറി പിന്നോട്ട് സഞ്ചരിക്കുമ്പോള്‍ 12 രാശിക്കാരിലും ഇതിന്റെ സ്വാധീനം നിങ്ങളെ തേടി എത്തുന്നു. ചിലരില്‍ ഒരിക്കലും പരിഹരിക്കാന്‍ സാധിക്കാത്ത തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. അപകടകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ നേരിടേണ്ടി വരുന്നു. എന്തൊക്കെയാണ് ഈ സമയം നിങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലാണ് അശുഭകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും ഇത് കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. കൂടാതെ സാമ്പത്തിക പ്രശ്നങ്ങള്‍ പലതും നിങ്ങളെ ബാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് പലപ്പോഴും മോശം ഫലങ്ങളും വലിയ സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാക്കുന്നു. വാഹനം ഓടിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഉത്തരാവാദിത്വങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കാതെ വരുന്നു. വാക്കുകള്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഉപയോഗിക്കുന്നതിന്. പരീക്ഷയില്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ പരാജയം നേരിടേണ്ടി വരും. കൂടാതെ വാക്കുകള്‍ കൊണ്ട് ആരേയും വേദനിപ്പിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ വഴക്കുകളും വയ്യാവേലികളും സൃഷ്ടിക്കപ്പെടുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങളുണ്ടാവുന്നു. കൂടാതെ പുതിയ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പക്ഷേ അതെല്ലാം ഗുണപരമായിരിക്കണം എന്നില്ല. വളരെ വലിയ സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. നിരവധി പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നതിന് ഒരിക്കലും അനുകൂലമായ സമയമല്ല എന്നതാണ് സത്യം. വാഹന ഉപയോഗത്തില്‍ ഇവരും അല്പം ശ്രദ്ധിക്കേണ്ടതാണ്. ബുധന്റെ പ്രതികൂല സ്വാധീനം ജീവിതത്തില്‍ ഒട്ടും മറക്കാനാവാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ അധിപനായി കണക്കാക്കുന്നത് ശനിയെയാണ്. പലപ്പോഴും ബുധന്റെ വക്രഗതി സഞ്ചാരം നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. ബിസിനസ് സംബന്ധമായി നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പുതിയ സംരംഭത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ട എന്നതാണ് സത്യം. കൂടാതെ ഏതൊരു കാര്യത്തിലും ആലോചിച്ച് മാത്രം തീരുമാനം എടുക്കാവുന്നതാണ്. മാനസികാരോഗ്യം പ്രശ്നത്തിലാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. മറ്റുള്ളവരോട് സംസാരിക്കുന്ന കാര്യത്തില്‍ പോലും ശ്രദ്ധിക്കണം. കോടതി സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി ധാരാളം സമയം ചിലവഴിക്കേണ്ടി വരുന്നു. പലപ്പോഴും ഏത് കാര്യം ആരംഭിക്കുന്നതിനും അല്പ സമയം കാത്തിരിക്കേണ്ടതാണ്. ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വരെ എത്തുന്നതിന് യോഗം കാണുന്നു.



Click it and Unblock the Notifications
