Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ബുധ വക്രി പിടിച്ചുലയ്ക്കും; ഈ നാളുകാര്‍ എപ്രില്‍ 7 വരെ സൂക്ഷിക്കണം, അടിപതറും, ആത്മവിശ്വാസം നഷ്ടപ്പെടും
Mercury Retrograde March 2025: ഈ വര്‍ഷത്തെ ആദ്യത്തെ ബുധ വക്രി മാര്‍ച്ച് 15-ന് ആരംഭിച്ചു. മീനം രാശിയിലാണ് ബുധന്‍ വക്രഗതിയില്‍ സഞ്ചാരം തുടങ്ങിയിരിക്കുന്നത്. വരും ആഴ്ചകളില്‍ എല്ലാ രാശികളില് ജനിച്ചവര്‍ക്കും ബുധ വക്രിയുടെ മാറ്റങ്ങള്‍ അനുഭവപ്പെടും. പക്ഷേ മൂന്ന് രാശികളില് ജനിച്ചവര്‍ക്ക് ബുധന്റെ വക്രഗതി വളരെ മോശം സമയമായിരിക്കും. അക്ഷരാര്‍ത്ഥത്തില്‍ ബുധന്‍ ഇവരെ പിടിച്ചുലയ്ക്കുമെന്ന് തന്നെ പറയാം. മാര്‍ച്ച് 15-നാണ് മേടത്തില് ബുധന്റെ വക്രഗതി തുടങ്ങിയിരിക്കുന്നത്. മാര്‍ച്ച് 29ന് മീനം രാശിയില്‍ ബുധന്‍ വക്രഗതിയിലെത്തും. അതിനുശേഷം ഏപ്രില്‍ ഏഴിന് മീനത്തില്‍ തന്നെ ബുധന്റെ വക്രഗതി അവസാനിക്കും.

ബുധന്റെ വക്രഗതി - ഫലങ്ങള്‍
ആശയവിനിമയം, യാത്ര, ബുദ്ധിസാമര്‍ത്ഥ്യം തുടങ്ങി ബുധന്‍ സ്വാധീനമുള്ള മേഖലകളെയെല്ലാം ബുധന്റെ വക്രഗതി സ്വാധീനിക്കും. ഈ വര്‍ഷത്തെ ബുധന്റെ ആദ്യത്തെ വക്രഗതിയാണ് മേടത്തില് ആരംഭച്ചിരിക്കുന്നത്. ഈ മാറ്റം അനാവശ്യമായ ചില വാദപ്രതിവാദങ്ങളിലേക്ക് ചില രാശികളെ എത്തിക്കും. മേടം രാശിയുടെ ഊര്‍ജം തര്‍ക്കിക്കാനും വഴക്കിടാനുമുള്ള ഒരു പ്രവണതയുണ്ടാക്കും. മുന്‍പിന്‍ നോക്കാതെ എടുത്തുചാടി പ്രതികരിക്കുന്നത് തിരിച്ചടി നല്‍കും.
മാര്‍ച്ച് 24ഓടെ, അതായത് ബുധന്‍ സൂര്യന്റെ താപപരിധിയില്‍ എത്തുമ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരും. ഇത് നല്ല സമയമായാണ് കരുതപ്പെടുന്നത്. വക്രഗതിയില്‍ ദുര്‍ബലമായിരിക്കുന്ന ബുധനെ സൂര്യന് ശക്തിപ്പെടുത്തും. പക്ഷേ മാര്‍ച്ച് 29ന് മീനം രാശിയിലേക്ക് ബുധന്റെ വക്രഗതി സഞ്ചാരം എത്തുമ്പോള്‍ കൂടുതല്‍ അനിഷ്ടങ്ങള്‍ ജീവിതത്തിലുണ്ടാകും. വളരെ പ്രതിസന്ധികള്‍ നിറഞ്ഞ സമയമായിരിക്കും ഇത്. പല മറഞ്ഞിരിക്കുന്ന പ്രതിസന്ധികളും ആശയക്കുഴപ്പങ്ങളുടെ കാരണങ്ങളും മറനീക്കി പുറത്തുവരും. പക്ഷേ ഏപ്രില്‍ ഏഴിന് വക്രഗതി അവസാനിക്കുന്നത് ആശ്വാസമാകും. ബുധന്‍ നേര്‍ഗതിയില്‍ ആയാല്‍ പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും ശമനമാകും.
ഏതെല്ലാം രാശികളാണ് ബുധന്റെ വക്രഗതിക്കാലത്ത് ഏറ്റവുമധികം കഷ്ടപ്പെടുക എന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ചെയ്യുന്നതെല്ലാം പിഴയ്ക്കുന്ന ഒരു സമയമായാണ് മേടം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതിക്കാലം അനുഭവപ്പെടുക. പറയുന്നതും ചോദിക്കുന്നതും ചെയ്യുന്നതുമെല്ലാം പിഴവുകളായിരിക്കും. ബുധന്റെ വക്രഗതിക്കാലം ആശയവിനിമയത്തിലും കഴിവുകളിലുമുള്ള നിങ്ങളുടെ ആത്മവിശ്വാസത്തെ പരീക്ഷിക്കും. വലിയൊരു യുദ്ധസമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നതായി ഈ രാശിക്കാര്‍ക്ക് തോന്നും. വെ്ല്ലുവിളികള്‍ നേരിടേണ്ടതായി വരും. ആത്മവിശ്വാസം കൈവിടാതിരിക്കുക എന്നതാണ് ഈ സമയത്ത് വേണ്ടത്. നമ്മള് ആരാണെന്നും നമ്മുടെ ലക്ഷ്യമെന്താണെന്നും തികഞ്ഞ ബോധ്യമുണ്ടായിരിക്കുക.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാരുടെ ആത്മവിശ്വാസത്തെയാണ് ബുധന്റെ വക്രഗതിക്കാലം ബാധിക്കാന്‍ പോകുന്നത്. ജീവിതത്തിലെ മൊത്തത്തിലുള്ള സ്ഥിരതയില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടും. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകും. എന്താണ് ചെയ്യേണ്ടത് എന്നുപോലും അറിയാത്ത സ്ഥിതി ഒരു ഘട്ടത്തില്‍ ഉണ്ടാകും. പക്ഷേ ബുധന്റെ വക്രഗതി അവസാനിക്കുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകും. ആത്മവിശ്വാസത്തിന്റെ ശക്തി ബോധ്യപ്പെടും. വലിയ ആശങ്ക സാഹചര്യങ്ങളെ ധൈര്യപൂര്‍വ്വം നേരിടാന്‍ ആത്മവിശ്വാസം തുണയാകും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതിക്കാലത്ത് സുരക്ഷിതത്വം ഇല്ലാതാക്കുന്നത് പോലെ തോന്നും. വിശ്വസിച്ചിരുന്ന ആളുകളും കാര്യങ്ങളും മറഞ്ഞുപോയതായി അനുഭവപ്പെടും. പക്ഷേ തിടുക്കപ്പെട്ട് അനാവശ്യ തീരുമാനങ്ങളിലേക്ക് പോകാതെ ക്ഷമയോടെ കാത്തിരിക്കുക. ബുധന്റെ വക്രഗതി കുറച്ച് ദിവസങ്ങള്‍ നിങ്ങളെ പരീക്ഷിക്കുമെങ്കിലും അതിനുശേഷം എല്ലാം നേരെയാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications