Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
നീചരാശിയും വക്രഗതിയും; പക്ഷേ മീനത്തിലെ ബുധമാറ്റം ഈ 5 രാശികള്‍ക്ക് ലാഭമാണ്
Mercury Retrograde March: ഗ്രഹങ്ങളുടെ രാജകുമാരന് എന്നറിയപ്പെടുന്ന ബുധന്‍ ബുദ്ധിയുടെയും ആശയവിനിമയത്തിന്റെയും കാരകനായാണ് അറിയപ്പെടുന്നത്. മാര്‍ച്ച് 15-ന് ബുധന്‍ മീനം രാശിയില്‍ വക്രഗതിയിലേക്ക് മാറിയിരിക്കുകയാണ്. കന്നി രാശി ബുധന്റെ ഉച്ചരാശിയാണ്. അതേസമയം മീനം ബുധന്റെ നീച രാശിയുമാണ്. കന്നിയിലും മിഥുനത്തിലും സ്ഥിതി ചെയ്യുമ്പോള്‍, ബുധന്‍ വ്യക്തികള്‍ക്ക് അനുകൂല ഫലങ്ങളും വലിയ ഗുണങ്ങളും നല്കുന്നു. എന്നാല്‍, മീനം നീചരാശി ആയതിനാല്‍ ആ രാശിയില്‍ ബുധന്റെ ഫലങ്ങള്‍ അത്ര ഗുണകരമായിരിക്കില്ല. നിലവില്‍ സൂര്യനും ശുക്രനും മീനത്തില്‍ ബുധനോടൊപ്പം ഉണ്ട്. അതിനാല്‍ ഈ മാറ്റം ചില രാശികള്‍ക്ക് ശുഭകരമായി കരുതപ്പെടുന്നു. ഇലവര്ക്ക് ബുധ മാറ്റം അനുകൂല ഫലങ്ങള്‍ നല്‍കും. മാര്‍ച്ച് 15-ന് രാവിലെ 11:54-ന് ബുധന്‍ മീനത്തില്‍ വക്രഗതിയില്‍ പ്രവേശിച്ചു.. ഈ വക്രഗതി ഓരോ രാശിയിലും വ്യത്യസ്തമായ സ്വാധീനം ചെലുത്തും. പക്ഷേ മേടം, ഇടവം എന്നിവ ഉള്‍പ്പടെ മൂന്ന് രാശികള്‍ക്ക് ബുധന്റെ വക്രഗതി ഗുണകരമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബുധന്റെ മീനത്തിലെ വക്രഗതിയില്‍ നി ml ന്ന് ഏത് രാശികള്‍ക്ക് ഗുണം ലഭിക്കുമെന്ന് നോക്കാം.

ഗ്രഹങ്ങളുടെ വക്രഗതി
ജ്യോതിഷത്തില്‍ നിരന്തരമായി ഉപയോഗിക്കുന്ന പദമാണ് വക്രഗതി. ഗ്രഹങ്ങളുടെ പിന്നോട്ടുള്ള ചലനമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. എന്നാലിത് ഒരു സാങ്കല്‍പ്പിക ആശയം അല്ലെങ്കില്‍ കണ്കെട്ട് ആണെന്ന് പറയാം. കാരണം ഗ്രഹങ്ങള്‍ ഒരിക്കലും പിന്നോട്ട് ചലിക്കുന്നില്ല. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ അല്ലെങ്കില്‍ ഭൂമിയുടെ ചലനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ഗ്രഹം പിന്നോട്ട് സഞ്ചരിക്കുകയാണെന്ന് തോന്നുകയാണ്.
ബുധന്റെ വക്രഗതി
ആശയവിനിമയം, യാത്ര, ബുദ്ധിസാമര്‍ത്ഥ്യം തുടങ്ങി ബുധന്‍ സ്വാധീനമുള്ള മേഖലകളെയെല്ലാം ബുധന്റെ വക്രഗതി സ്വാധീനിക്കും. ഈ വര്‍ഷത്തെ ബുധന്റെ ആദ്യത്തെ വക്രഗതിയാണ് മേടത്തില് ആരംഭച്ചിരിക്കുന്നത്. ഈ മാറ്റം അനാവശ്യമായ ചില വാദപ്രതിവാദങ്ങളിലേക്ക് ചില രാശികളെ എത്തിക്കും. മേടം രാശിയുടെ ഊര്‍ജം തര്‍ക്കിക്കാനും വഴക്കിടാനുമുള്ള ഒരു പ്രവണതയുണ്ടാക്കും. മുന്‍പിന്‍ നോക്കാതെ എടുത്തുചാടി പ്രതികരിക്കുന്നത് തിരിച്ചടി നല്‍കും.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് മീനത്തിലെ ബുധന്റെ വക്രഗതിയുള്ള ചലനം അനുകൂലമായിരിക്കും. ഈ രാശിയുടെ മൂന്നും ആറും ഭാവങ്ങളെ ബുധന്‍ നിയന്ത്രിക്കുന്നു. ഇപ്പോള്‍ പന്ത്രണ്ടാം ഭാവനത്തിലാണ് ബുധന്‍ വക്രഗതിയിലായിരിക്കുന്നത്. ഈ ഗ്രഹമാറ്റം മേടം രാശിക്കാര്‍ക്ക് പ്രതീക്ഷാജനകമായ അവസരങ്ങള്‍ നല്കുന്നു, എന്നാല്‍ അവയെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ അധിക പരിശ്രമം ആവശ്യമാണ്. ജോലിയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ക്ഷമയോടെ നേരിടുകയും, ബിസിനസ് കാര്യങ്ങളില്‍ തന്ത്രപരമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യേണ്ടതാണ്. മീനത്തിലെ ബുധന്റെ വക്രഗതിയുടെ അനുകൂല ഫലങ്ങള്‍ പ്രയോജനപ്പെടുത്താന്‍, മേടം രാശിക്കാര്‍ 'ഓം ബുധായ നമഃ' എന്ന മന്ത്രം ദിവസവും 41 തവണ ജപിക്കുന്നത് ഗുണകരമായിരിക്കും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് മീനത്തിലെ ബുധന്റെ വക്രഗതി വളരെ അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇടവത്തിന്റെ രണ്ട്, അഞ്ച് ഭാവങ്ങളെ ഭരിക്കുന്ന ബുധന്‍ അവരുടെ 11-ാം ഭാവത്തിലാണ് വക്രഗതിയില്‍ എത്തിയിരിക്കുന്നത്. ഇത് അവരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും. കരിയര്‍, ബിസിനസ് രംഗങ്ങളില്‍ ഈ കാലയളവ് ഗുണകരമാണ്, പുതിയ ജോലിഅവസരങ്ങളും സാമ്പത്തിക നേട്ടത്തിനുള്ള വഴികളും ലഭിക്കാം. ദാമ്പത്യബന്ധങ്ങള്‍ ശക്തിപ്പെടാനും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും അവസരങ്ങളുണ്ടാകും. ഈ ഗുണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍, ഇടവം രാശിക്കാര്‍ ബുധനാഴ്ചകളില്‍ ബുധന്‍ സമര്‍പ്പിച്ചുള്ള പൂജകളും വഴിപാടുകളും ചെയ്യുന്നത് നല്ലതാണ്.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
ബുധന്‍ വൃശ്ചികം രാശിയുടെ അഞ്ചാം ഭാവത്തിലാണ് വക്രഗതിയിലായിരിക്കുന്നത്. ഈ രാശിയുടെ എട്ടും പതിനൊന്നും ഭാവങ്ങളാണ് ബുധന്‍ നിയന്ത്രിക്കുന്നത്. ഈ കാലയളവില്‍ ഫലപ്രദമായ പദ്ധതികളും തന്ത്രങ്ങളും നടപ്പിലാക്കുന്നത് ബിസിനസിനെ് ലാഭത്തിലേക്ക് നയിക്കാം. എന്നാല്‍, അനാസ്ഥ വലിയ നഷ്ടങ്ങളിലേക്ക് നയിക്കാം. 'ഓം മംഗളായ നമഃ' എന്ന മന്ത്രം 27 തവണ വീതം ദിവസവും ജപിക്കുന്നത് ബിസിനസ് സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും എന്ന് വിശ്വസിക്കുന്നു.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാര്‍ക്ക് മീനത്തില്‍ ബുധന്‍ വക്രഗതിയിലായതിനാല്‍ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. ഈ കാലയളവില്‍ അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശത്ത് തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ് സംരംഭങ്ങള്‍ മികച്ച ലാഭം നല്‍കും, വരുമാനത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. കുടുംബജീവിതം സമാധാനപരമായിരിക്കും, ജീവിതപങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യപരമായ കാര്യങ്ങള്‍ അനുകൂലമാണ്. ശനിയാഴ്ച വികാലംഗരായ വ്യക്തികള്‍ക്ക് ഭക്ഷണം ദാനം ചെയ്യുന്നത് നിങ്ങളെ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭത്തിന്റെ അഞ്ച്, എട്ട് ഭാവങ്ങളെ നിയന്ത്രിക്കുന്നത് ബുധനാണ്. ഇവരുടെ രണ്ടാമത്തെ ഭാവത്തിലാണ് ബുധന്‍ വക്രഗതിയിലെത്തിയത്. ഈ സമയത്ത് നിങ്ങള്‍ ജോലി മാറ്റം പരിഗണിച്ചാല്‍, അത് നല്ല തീരുമാനമായിരിക്കും. ബിസിനസിലെ പരിശ്രമങ്ങള്‍ വ്യത്യസ്ത ഫലങ്ങള്‍ നല്‍കാം. ജോലിയില്‍ ക്ഷമ പാലിക്കുന്നത് ഗുണകരമായിരിക്കും. 'ഓം ശിവായ നമഃ' എന്ന മന്ത്രം 27 തവണ ദിവസവും ജപിക്കുന്നത് വെല്ലുവിളികളെ അവസരങ്ങളാക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications