Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
ബുധന്റെ വക്രഗതി: ഈ രാശികള്‍ക്ക് കരിയറിലും ബിസിനസിലും വച്ചടി കയറ്റം, സമ്പത്ത് ഇരട്ടിയാകും
ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ രാശി മാറി വൃശ്ചികം രാശിയില്‍ എത്തിയതോടെ പല നക്ഷത്രക്കാര്‍ക്കും നല്ല സമയം വന്നെത്തിയിരിക്കുകയാണ്. നവംബര്‍ 12 വരെ ബുധന്‍ വൃശ്ചികത്തില് ആയിരിക്കും. യാത്ര, ബുദ്ധിസാമര്‍ത്ഥ്യം, ആശയവിനിമയം, സാങ്കേതികവിദ്യ, ചിന്താശേഷി എന്നിങ്ങനെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ മുന്നേറണമെങ്കില്‍ ബുധന്റെ അനുഗ്രഹം കൂടിയേ തീരു. ഒരു രാശിയില്‍ രണ്ടോ മൂന്നോ ആഴ്ചയാണ് ബുധന്‍ നിലകൊള്ളുക. എന്നാല്‍ വര്‍ഷത്തില്‍ മൂന്നോ നാലോ തവണ ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കാറുണ്ട്.

നവംബറില്‍ വൃശ്ചികം രാശിയില്‍ ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുകയാണ്. ബുധന്റെ ഈ മാറ്റം എല്ലാ രാശികളിലും പ്രഭാവം സൃഷ്ടിക്കും. പക്ഷേ മൂന്ന് രാശികള്‍ക്ക് ഈ കാലയളവ് വളരെയധികം ശുഭകരമായിരിക്കും. ഇവര്‍ക്ക് ഭാഗ്യവും പലതരത്തിലുള്ള നേട്ടങ്ങളും ആഗ്രഹപൂര്ത്തീകരണവുമെല്ലാം ഈ കാലയളവില്‍ നടക്കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
വൃശ്ചികം
ബുധന്റെ വക്രഗതി വൃശ്ചികം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. വൃശ്ചികം രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ മാറ്റം സംഭവിക്കുക. അതുകൊണ്ട് നവംബറോടെ വൃശ്ചികം രാശിക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്ന രീതിയില്‍ മാറ്റം വരും. കൂടുതല്‍ മികവോടെ കാര്യങ്ങള്‍ ചെയ്തുതുടങ്ങും. ആത്മവിശ്വാസം വര്‍ധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ തന്ത്രപരമായ ആശയങ്ങളിലൂടെ ബിസിനസില്‍ നിന്നും നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. സാമ്പത്തികനേട്ടം ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും സമ്പാദ്യം വളരുകയും ചെയ്യും. വിവാഹിതര്‍ക്ക് ദാമ്പത്യം സന്തോഷകരമാകും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നെത്തും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധന്റെ വക്രഗതി ശ്രേഷ്ഠമാണ്. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ബുധന്‍ വക്രഗതിയില്‍ സഞ്ചാരം ആരംഭിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് കൂടുതല്‍ ഭൗതികസുഖങ്ങള്‍ അനുഭവിക്കാന്‍ കഴിയും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങണമെന്ന ആഗ്രഹം സഫലമാകും. കരിയറിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും ഒന്നിച്ച് നല്ല നിമിഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മാതാവിന്റെ അനുഗ്രഹവും പിന്തുണയും അനുഭവപ്പെടും. മാതാവ് വഴി ധനം ലഭിക്കാനും യോഗമുണ്ട്.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധന്റെ വക്രഗതി നേട്ടമാണ്. കാരണം ഗ്രഹനിലയില്‍ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ബുധന്‍ വക്രഗതിയിലുള്ള സഞ്ചാരം തുടങ്ങുന്നത്. ഈ സമയത്ത് തുലാം രാശിക്കാരുടെ സംസാരവും പെരുമാറ്റശൈലിയും ആരെയും ആകര്‍ഷിക്കും. ആളുകള്‍ക്ക് ഇവരില്‍ മതിപ്പുണ്ടാകും. പേരും പ്രശസ്തിയും വര്‍ധിക്കും. കൂടാതെ ധാരാളം പണം കയ്യില്‍ വന്നുചേരാന്‍ യോഗമുള്ള സമയം കൂടിയാണിത്. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. സമൂഹത്തില്‍ കൂടുതല്‍ ഉന്നതനിലയിലേകക് വളരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് മുമ്പിലാത്ത തരത്തില്‍ ബിസിനസ് വളര്‍ച്ചയും സാമ്പത്തികനേട്ടവും ഉണ്ടാകും. എഴുത്തുകാര്‍ക്കും മാര്‍ക്കറ്റംഗ് ജോലി ചെയ്യുന്നവര്‍ക്കും ഈ കാലയളവില്‍ ലാഭമുണ്ടാക്കാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
