Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
വക്രത്തില്‍ ബുധന്‍: 7 രാശിക്ക് നല്ല കാലം ഈ ദിവസം മുതല്‍ ആരംഭം- 12 രാശിക്കും സമ്പൂര്‍ണഫലം
ജ്യോതിഷത്തില്‍ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ബുധനുണ്ടാവുന്ന എല്ലാ മാറ്റങ്ങളും അനുകൂലമായ ഫലങ്ങളും പ്രദാനം ചെയ്യുന്നു. പലപ്പോഴും ബുദ്ധി, യുക്തി, ആശയവിനിമയം, ഗണിതശാസ്ത്രം, മിടുക്ക്, സൗഹൃദം എന്നിവയുടെ കാരകനായാണ് ബുധനെ കണക്കാക്കുന്നത്. ഇവയില്‍ മാറ്റം വരുത്തുന്നതിന് ബുധന്റെ സ്വാധീനം നിസ്സാരമല്ല എന്നതാണ് സത്യം. 2024 നവംബര്‍ 26-ന് ബുധന്‍ അതിന്റെ വക്രഗതി സഞ്ചാരം വൃശ്ചികം രാശിയില്‍ ആരംഭിക്കുന്നു.
സൂര്യനോട് വളരെ അടുത്ത് നില്ക്കുന്ന ഗ്രഹമായത് കൊണ്ട് തന്നെ ബുധന്റെ ഓരോ മാറ്റവും നമ്മുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല സ്വാധീനം ചെലുത്തുന്നു. 12 രാശിക്കാരിലും ബുധന്റെ വൃശ്ചികം രാശിയിലേക്കുള്ള വക്രഗതി സഞ്ചാരം എപ്രകാരമാണ് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യം കാണും. 12 രാശിക്കാരുടെ ജീവിതത്തിലും ചെലുത്തുന്ന സ്വാധീനം എപ്രകാരമാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വൃശ്ചികത്തിലെ ബുധന്റെ വക്രഗതി സഞ്ചാരം പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. കൂടാതെ കരിയറിന്റെ കാര്യത്തിലും അനുകൂല ഫലങ്ങളുണ്ടാവുന്നു. ജോലിയില്‍ നേട്ടവും വരുമാനത്തില്‍ വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. കൂടാതെ പ്രമോഷനും ശമ്പള വര്‍ദ്ധനവും കാത്തിരിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. അമിത ദേഷ്യത്തെ നിയന്ത്രിക്കുകയും വേണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പോസിറ്റീവിറ്റി ജീവിതത്തില്‍ നിറക്കുകയും നിങ്ങളില്‍ നിന്ന് നഷ്ടപ്പെട്ടു പോയ ആത്മവിശ്വാസം തിരിച്ച് പിടിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം തിരികെ വരും. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. അതോടൊപ്പം പുതിയ വാഹനം വാങ്ങുന്നതിനും യോഗം കാണുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്കും വക്രഗതി സഞ്ചാരം ഗുണപ്രദമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ ജോലിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തും. നിങ്ങളെ അഭിനന്ദിക്കുന്നതിന് വേണ്ടി സഹപ്രവര്‍ത്തകര്‍ കാത്തു നില്ക്കും. സന്തോഷകരമായ സാഹചര്യം നിലനില്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തോടൊപ്പം തന്നെ പ്രതിസന്ധികളേയും ഒരുപോലെ കൊണ്ട് വരുന്ന ഒരു സമയമാണ്. കൂടാത ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. അതേ സമയം സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരത്തോട് അനുബന്ധിച്ച് പല വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. ജോലിയിലെ മാറ്റങ്ങള്‍ അനുകൂലമായി വരും.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതിയുടെ സ്വാധീനത്തില്‍ ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ധാരാളം തേടി എത്തുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. എല്ലാ തരത്തിലും സന്തോഷകരമായ അനുകൂല സാഹചര്യമായിരിക്കും എന്നതാണ് സത്യം. അത് കൂടാതെ ജീവിതത്തില്‍ കൂടുതല്‍ അധ്വാനിക്കേണ്ട ഒരു സാഹചര്യമുണ്ടായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം ഗുണപ്രദമല്ലാത്ത ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും നിങ്ങള്‍ക്ക് തന്നെ നിങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. ബിസിനസില്‍ നഷ്ടങ്ങള്‍ സംഭവിക്കാം. ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. ക്ഷമയില്ലാത്തതിനാല് ജീവിതം വെല്ലുവിളിയിലേക്ക് എത്തും. ജീവിത പങ്കാൡയോട് അകല്‍ച്ച തോന്നാം.
വൃശ്ചികം
ബുധന്റെ വക്രഗതി സഞ്ചാരം വൃശ്ചികം രാശിക്കാരില്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് മോശം ഫലങ്ങള്‍ കൂടുതലായി നല്കിക്കൊണ്ടിരിക്കും. അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ആണ് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. കൂടാതെ ജോലിയില്‍ ആഗ്രഹിക്കുന്നത് പോലെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നില്ല.
ധനു
ധനു രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം മോശം ഫലങ്ങള്‍ ധാരാളം നല്കുന്നു. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ മാത്രം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ദാമ്പത്യത്തില്‍ കലഹവും പ്രശ്നങ്ങളും നിലനില്ക്കും.
മകരം
മകരം രാശിക്കാരില്‍ ബുധന്റെ വക്രഗതി സഞ്ചാരം ഗുണപ്രദമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങള്‍ കരുതുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ഏതെങ്കിലും വസ്തുവില്‍ നിന്ന് ലാഭം ലഭിക്കുകയും അത് വരുമാനമായി മാറുകയും ചെയ്യുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ ഒരു മാറ്റം സംഭവിക്കണം എന്നില്ല. വരുമാനം പലപ്പോഴായി കുറയുന്ന അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത. വരുമാനം കുറയുകയും അതിനേക്കാള്‍ കൂടുതല്‍ ചിലവുകളുണ്ടാവുകയും ചെയ്യും. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം ഗുണപ്രദനല്ലാത്ത പല ഫലങ്ങളും പ്രദാനം ചെയ്യുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളിലേക്ക് എത്തുമെങ്കിലും ജീവിതത്തില്‍ അവസാന നിമിഷം പ്രതിസന്ധികളുണ്ടാവുന്നു. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എപ്പോഴും ബന്ധപ്പെട്ടവരുമായി ആലോച്ച് തീരുമാനിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യവും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











