Latest Updates
-
2026 ജൂൺ 5: ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തപ്സി പന്നുവിന്റെ ഈ ഫിറ്റ്നസ് രഹസ്യം അറിഞ്ഞിരിക്കൂ! -
മഴക്കാലത്തെ ഈർപ്പവും കടുത്ത വെയിലും; ചർമ്മം കേടാകാതിരിക്കാൻ ഈ മാറ്റങ്ങൾ ഇന്നേ തുടങ്ങാം -
മഴക്കാലം തുടങ്ങി! രോഗങ്ങളെ പടിക്ക് പുറത്താക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ -
മഴക്കാലത്തും മസിൽ വളർച്ച ഉറപ്പ്; ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ!
ബുധന്‍ വൃശ്ചികത്തില് വക്രഗതിയില്‍; ആഗ്രഹിച്ചപോലെ സമ്പാദിച്ച് ജീവിതം സുരക്ഷിതമാക്കുന്നത് ഈ രാശിക്കാര്‍
ഗ്രഹങ്ങളില്‍ സൂര്യനും വ്യാഴും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളിലെ തന്ന രാജകുമാരന് എന്നാണ് ബുധന്‍ അറിയപ്പെടുന്നത് പോലും. വേദ ജ്യോതിഷ പ്രകാരം, ബുധന്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു വ്യക്തിയുടെ അറിവ്, ജീവിതനിലവാരം, വിദ്യ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ഗ്രഹം കൂടിയാണ് ബുധന്‍. നിലവില്‍ ബുധന്‍ വൃശ്ചികം രാശിയില്‍ വക്രഗതിയില്‍ ചലിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ബുധന്റെ ഈ ചലനമാറ്റം 4 രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യം നല്കുന്നു. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
നിലവില്‍ ജീവിതത്തിലെ പല പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന രാശിക്കാരാണ് മേടം രാശിക്കാര്‍. ഇവര്‍ക്ക് സാമ്പത്തികപരമായി പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്ന് വന്നേക്കാം. കൂടാതെ, നല്ലൊരു ജോലി പോലും ലഭിക്കാന്‍ കഷ്ടപ്പെട്ടിരുന്ന ഈ രാശിക്കാരുടെ എല്ലാ ദുരിതങ്ങളും അകലാന്‍ പോവുകയാണ്. ബുധന്‍ ചലനഗതി മാറ്റിയതോടെ മേടം രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വന്ന് ചേരാന്‍ പോവുകയാണ്. ആഗ്രഹിച്ച രീതിയില്‍, കുടുംബത്തിലെ ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കുന്ന വിധത്തില്‍ ജോലി ലഭിക്കും. കടങ്ങള്‍ ചെറിയ രീതിയില്‍ തീര്‍ക്കാന്‍ സാധിക്കും. വിദ്യയില്‍ മുന്നിട്ട് നില്ക്കും. സുരക്ഷിതത്വ ബോധം ഉണ്ടാകുന്നതാണ്. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. പുതിയ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാങ്ങും. ആഗ്രഹിച്ച ഭക്ഷണം കഴിക്കാന്‍ സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരുന്നതാണ്.
കന്നി
പ്രതിസന്ധികള്‍ പലതും തരണം ചെയ്ത് മുന്നോട്ട് പോകുന്ന രാശിക്കാരാണ് കന്നി രാശിക്കാര്‍. പ്രത്യേകിച്ച്, ബുധന്‍ വൃശ്ചികത്തില് പ്രവേശിച്ച ദിവസം മുതല്‍ പല പ്രതിസന്ധികളും പല കാര്യങ്ങളിലും ഈ രാശിക്കാര്‍ നേരിട്ടിരുന്നു.എന്നാല്‍, വൃശ്ചികത്തില് തന്നെ, ബുധന്‍ ചലനഗതി മാറ്റിയതോടെ ഇവരുടെ നല്ല കാലം ആരംഭിക്കുകയാണ്. ജീവിതത്തില്‍ സന്തോഷം കൈവരിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. ജോലിയില്‍ നല്ല സംതൃപ്തി ലഭിക്കുന്നതാണ്. പല നേട്ടങ്ങളും തൊഴിലിടത്ത് നിന്നും ലഭിക്കും. സാമ്പത്തികപരമായി നേട്ടം ഉണ്ടായിരിക്കും. മക്കളുമൊത്ത് സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കും. മക്കളില്‍ നിന്നും പരിചരണം ലഭിക്കുന്നതാണ്. കൂടാതെ മക്കള്‍ വഴി വിദേശത്തേയ്ക്ക് പോകാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
സര്വ്വൈശ്വര്യങ്ങളാല് ജീവിതം ആസ്വദിക്കാന്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം സിദ്ധിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. ആഗ്രഹിക്കാത്ത പല കാര്യങ്ങളും നേട്ടങ്ങളായി നിങ്ങളുടെ ജീവിതത്തിലേയ്ക്ക് വന്ന് ചേരുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ ഇല്ലാതായി മുന്നോട്ട് സഞ്ചരിക്കാന്‍ സാധിക്കും. സ്വന്തമായി നല്ലരീതിയില്‍ സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബന്ധുക്കളില്‍ നിന്നുപോലും നല്ല സഹകരണം ഈ രാശിക്കാര്‍ക്ക് പല കാര്യങ്ങള്‍ക്കും ലഭിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് വിദ്യയില്‍ തിളങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പലതരത്തിലുള്ള പ്രതിസന്ധികള്‍ ഇവര്‍ക്ക് തരണം ചെയ്യാന്‍ സാധിക്കും. വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കും. മാതാപിതാക്കളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യും. മക്കളില്‍ നിന്നും സ്നേഹം ലഭിക്കുന്നതാണ്. ജീവിതത്തില്‍ കാണാന്‍ കൊതിച്ച പല സ്ഥലങ്ങളും സന്ദര്‍ശിക്കും. സാമ്പത്തിക സ്ഥിതിയില്‍ നല്ല മാറ്റം ഉണ്ടായിരിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications