Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
ആശങ്കകള്‍ക്കും കഷ്ടകാലത്തിനും അവസാനം; ഇന്ന് മുതല്‍ കര്‍ക്കടകത്തില്‍ ബുധന്‍ വക്രഗതിയില്‍
ജ്യോതിഷശാസ്ത്രമനുസരിച്ച് ഗ്രഹങ്ങള്‍ നേരയും വക്രഗതിയിലും സഞ്ചരിക്കാറുണ്ട്. ഇത്തരം ഗ്രഹചലനങ്ങള്‍ വിവിധ രാശികളിലുള്ള ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കും. ബുദ്ധിയുടെയും ആശയവിനിമയത്തിന്റെയുമെല്ലാം ഗ്രഹമായ ബുധന്‍ കര്‍ക്കടകം രാശിയില്‍ വക്രഗതിയില്‍ സഞ്ചാരം ആരംഭിച്ചിരിക്കുകയാണ്. ബുധന്റെ തിരിഞ്ഞുള്ള സഞ്ചാരം എല്ലാ രാശികളെയും ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കുമെങ്കിലും പ്രധാനമായും മൂന്ന് രാശികളില് ശുഭഫലങ്ങള്‍ സൃഷ്ടിക്കും. അവര്‍ക്ക് കരിയറില്‍ ഉയര്‍ച്ചയും ബിസിനസില്‍ വളര്‍ച്ചയും ഉണ്ടാകും. ഏതെല്ലാം രാശികളാണ് ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരത്താല്‍ ജീവിതത്തില്‍ സുഖസന്തോഷങ്ങള്‍ അനുഭവിക്കാന്‍ പോകുന്നതെന്ന് നോക്കാം.

കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരം ഗുണകരമാകും. കാരണം കന്നി രാശിക്കാരുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ മാറ്റം നടക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ കന്നി രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ ധനനേട്ടങ്ങളും സൗഭാഗ്യങ്ങളും വന്നുചേരും. കൂടാതെ ഈ കാലയളവില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ അവര്‍ക്ക് മുമ്പില്‍ തെളിയും. ഉദ്യോഗസ്ഥരായ കന്നി രാശിക്കാര്‍ക്ക് ഈ സമയത്ത് ബുദ്ധിയും വിവേകവും വര്‍ദ്ധിക്കുകയും ജോലിയില്‍ കൂടുതല്‍ മികവ് പ്രകടിപ്പിക്കുകയും ചെയ്യും. ഇത് ഉന്നതാധികാരികളുടെ ശ്രദ്ധയും ഇഷ്ടവും പിടിച്ചുപറ്റും. കരിയറില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഉയരങ്ങളിലേക്ക് എത്താന്‍ ഇത് സഹായകമാകും.ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ ലാഭമുണ്ടാകും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ഇവര്‍ക്ക് ലാഭം ലഭിക്കും.
ഇടവം
ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരം ഇടവം രാശിയില്‍ ഉള്ള ആളുകള്‍ക്കും ഗുണകരമായിത്തീരും. കാരണം ബുധന്‍ ഇവരുടെ ജാതകത്തിലെ മൂന്നാമത്തെ ഭാവത്തിലാണ് ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അതിനാല്‍ ഈ കാലയളനവില്‍ കൂടുതല്‍ ധൈര്യത്തോടെയും സാഹസത്തോടെയും പ്രവര്‍ത്തിക്കാന്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കും. കൂടാതെ ജോലിക്കാര്യങ്ങളില്‍ ഇവരുടെ കഠിനാധ്വാനവും പരിശ്രമവും ഫലം കാണും. ജോലിയുടെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും. മനസ്സില്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കാനും ഈ കാലയളവില്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസില്‍ നിന്നും ലാഭമുണ്ടാക്കാനും വളര്‍ച്ച നേടാനും കഴിയും. സഹോദരങ്ങളുടെ സഹായവും സഹകരണവും ഈ സമയത്ത് പ്രത്യേകിച്ച് അനുഭവപ്പെടും.
തുലാം
തുലാം രാശിയില്‍ ജനിച്ചിട്ടുള്ള ആളുകള്‍ക്ക് ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരം ഗുണകരമാകുകയും ശുഭഫലങ്ങള്‍ നല്‍കുകയും ചെയ്യും. കാരണം തുലാം രാശിയുടെ കര്‍മ്മ ഭാവത്തിലാണ് ബുധന്‍ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ ജോലിയില്‍ നിന്നോ ബിസിനസില്‍ നിന്നോ മറ്റ് കര്‍മ്മരംഗങ്ങളില്‍ നിന്നോ ഇവര്‍ക്ക് മികച്ച ലാഭം കൈവരും. ജോലി ചെയ്യുന്നവര്‍ക്ക് കര്‍മ്മരംഗത്ത് ശോഭിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് മുമ്പിലുള്ളത്. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ഇവരുടെ സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. സമ്പാദ്യവും ആസ്തിയും വര്‍ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് പുതിയ പല ഉത്തരവാദിത്തങ്ങളും ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
