Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഗ്രഹങ്ങളുടെ രാജകുമാരന്റെ വക്രഗതി: ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 11 വരെ തലവര തെളിയുന്നവര്‍
ബുധനെ പൊതുവേ ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഈ ഗ്രഹത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. ജൂലൈ 18-നാണ് തുലാം രാശിയിലേക്ക് ബുധന്‍ അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കുന്നത്. കര്‍ക്കിടകം രാശിയില്‍ ഏകദേശം ബുധന്‍ അതിന്റെ വക്രഗതി സഞ്ചാരത്തിലേക്ക് എത്തുന്നു. ജൂലൈ 18-ന് വക്രഗതി സഞ്ചാരം ആരംഭിച്ച് ഓഗസ്റ്റ് 11 വരെയാണ് ബുധന്‍ വക്രഗതിയിലേക്ക് സഞ്ചരിക്കുന്നത്.
ബുധന്റെ രാശിമാറ്റം ഓരോ സമയത്തും പല വിധത്തിലുള്ള സ്വാധീനം ചെലുത്തുന്നു എന്നതാണ് സത്യം. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. എന്നാല്‍ 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് ബുധന്‍ അതിന്റെ ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. മാത്രമല്ല നിങ്ങളുടെ ദിനചര്യയില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്തുന്നതിനും സാധിക്കുന്നു. ജൂലൈ 18 മുതല്‍ വൃശ്ചികം രാശിക്കാരില്‍ ആരോഗ്യവും മെച്ചപ്പെടുന്നു എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തും. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും. എല്ലാ തുടക്കങ്ങള്‍ക്കും ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം നല്ല മികച്ച സമയത്തെയാണ് നല്‍കുന്നത്. അത് മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനും പാതിവഴിയില്‍ നിന്നു പോയ കാര്യങ്ങള്‍ നേടിയെടുക്കുന്നതിനും സാധിക്കുന്നു. പ്രണയ ബന്ധങ്ങളില്‍ അനുകൂലസമയമാണ്. അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ കരുതല്‍ നല്കുന്നു. ഭാവിയില്‍ മികച്ച മാറ്റങ്ങള്‍ തേട്ി എത്തുന്നതിനുള്ള യോഗം കാണുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ബുധന്റെ ശുഭകരമായ സ്വാധീനം ഗുണാനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ബുദ്ധിയും കഴിവും ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും അനുകൂല സമയമാണ്. ബന്ധങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്നതിനും യോഗം കാണുന്നു. ബുദ്ധിയുടെ കാര്യത്തിലും നിങ്ങള്‍ തന്നെയായിരിക്കും മുന്നില്‍ നില്‍ക്കുന്നത്. നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതിനാല്‍ കൂടുതല്‍ അനുകൂലമാറ്റങ്ങളുണ്ടാവുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന സമയമായതിനാല്‍ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. പഠന കാര്യങ്ങളില്‍ ബുധന്റെ അനുഗ്രഹം നിങ്ങളെ മികച്ച വിജയം കരസ്ഥമാക്കുന്നതിന് സഹായിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലാണ് നേട്ടങ്ങള്‍ നല്‍കുന്നത്. നിങ്ങളുടെ സംസാരം മികച്ചതായിരിക്കും. അത് വഴി ആളുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. കേസുകള്‍ക്ക് പരിഹാരം കാണുന്നതിനും അതിലെല്ലാം വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. സാമ്പത്തികസ്ഥിതി അനുസരിച്ച് മികച്ച അവസരങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. മേല്പറഞ്ഞ രാശികളായ വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശികളില് നിങ്ങളുടെ രാശി ഉള്‍പ്പെടുന്നുണ്ടെങ്കില്‍ ജൂലൈ 18-ന് ബുധന്‍ കര്‍ക്കിടകം രാശിയില്‍ സഞ്ചരിക്കുന്നതിനാല്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി മികച്ച നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നതും. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്.



Click it and Unblock the Notifications
