Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആഗസ്റ്റില്‍ ബുധന്‍ വക്രഗതിയില്‍, ഭാഗ്യം തേടിയെത്തുന്നത് മൂന്ന് രാശികളെ
വേദ ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് ബുധന്‍ അറിയപ്പെടുന്നത്. ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ചെറുതെങ്കിലും വളരെ പ്രാധാന്യമുള്ള ഗ്രഹമാണ് ബുധന്‍. ഗ്രഹനിലയില്‍ ബുധന്റെ സ്ഥാനം ശക്തമാണെങ്കില്‍ ആ ജാതകര്‍ക്ക് ജീവിതത്തില്‍ ഏല്ലാതരത്തിലുമുള്ള സുഖങ്ങളും ആഡംബരങ്ങളും കൈവരും. അതുമാത്രമല്ല, ബുദ്ധിയുടെയും ആരോഗ്യത്തിന്റെയും ഗ്രഹം കൂടിയാണ് ബുധന്‍. ബുധന്‍ അസ്തമയത്തിലോ വക്രഗതിയിലോ ആണെന്ന് കരുതി ജീവിതത്തില്‍ അശുഭ ഫലങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല.

ജൂലൈ 19ന് ബുധന്‍ ചിങ്ങം രാശിയില്‍ പ്രവേശിച്ചു. ആഗസ്റ്റ് അഞ്ചിന് രാവിലെ പത്തുമണിയോടെ ബുധന്‍ വക്രഗതിയിലാകും. അങ്ങനെ ചിങ്ങം രാശിയില്‍ ബുധന്‍ വക്രഗതിയില്‍ സഞ്ചരിച്ച് തുടങ്ങും. സൂര്യന്റെ രാശിയിലുള്ള ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരം ചില രാശികള്‍ക്ക് ഏറെ ഗുണകരമാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
ചിങ്ങം രാശിയിലെ ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് നേട്ടമാകും. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ബുധന്‍ വക്രഗതിയില്‍ സഞ്ചാരം ആരംഭിക്കുന്നത്. ഇതോടെ ജീവിതത്തിലെ എല്ലാ മേലകളിലും ഇവര്‍ വിജയം കൊയ്യും. ഏറെക്കാലമായി പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിച്ച ജോലികള്‍ പൂര്‍ത്തീകരിക്കും. കരിയറിലെ അ്ധ്വാനം ഫലം കാണും. ജോലിയുമായി ബന്ധപ്പെട്ട് ചില യാത്രകള്‍ നടത്തേണ്ടതായി വരും. അവ ഫലം കാണുകയും ചെയ്യും. ബിസിനസുകാര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകുകയും നിര്്ത്തിവെച്ചിരുന്ന ജോലികള്‍ പുനരാരംഭിക്കുകയും ചെയ്യും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകുകയും എല്ലാതരത്തിലുമുള്ള സാമ്പത്തിക്ലേശങ്ങള് അവസാനിക്കുകയും ചെയ്യും. ഇത് സമ്പാദ്യത്തിനുള്ള വഴി തെളിക്കും.
തുലാം
ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരം തുലാം രാശിക്കാര്‍ക്കും ഗുണകരമാകും. ഇവരുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരം നടക്കുന്നത്. അതുകൊണ്ട് എല്ലാ മേഖലകളിലും വിജയം നേടാന്‍ തുലാം രാശിക്കാര്‍ക്ക് സാധിക്കും. ജീവിതത്തില്‍ സന്തോഷം കളിയാടും. ജീവിതലക്ഷ്യങ്ങള്‍ നിറവേറുന്നതിനുള്ള അവസരങ്ങള്‍ വന്നുചേരും. പുതിയ, മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭിക്കുകയോ നിലവിലെ ജോലിയില്‍ പ്രമോഷന് ലഭിക്കുകയോ ചെയ്യും. ഇവരുടെ സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെടും. നിക്ഷേപത്തെ കുറിച്ച് ആലോചിക്കുന്നവര്‍ ഉചിതമായ തീരുമാനമെടുത്ത് അതുമായി മുന്നോട്ട് പോകം. ബിസിനസുകാര്‍ മത്സരത്തെ അതിജീവിച്ച് ലാഭമുണ്ടാക്കും. പ്രണയജീവിതവും ദാമ്പത്യജീവിതവും സുഖകരമായിത്തീരും. പങ്കാളിയുമായി സമയം ചിലവഴിക്കാന്‍ സാധിക്കും.
ധനു
ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരം നേട്ടമാകുന്ന അടുത്ത രാശി ധനു ആണ്. ഇവരുടെ ഒമ്പതാം ഭാവത്തിലാണ് ഈ മാറ്റം നടക്കുന്നത്. ഇതുമൂലം ഇവര്‍ക്ക് വിദേശത്തേക്ക് പോകാനുള്ള ഭാഗ്യം കൈവരും. ഈ കാലയളവില്‍ ഏറെ പണം സമ്പാദിക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതി ശക്തമാകുന്നതോടെ, പണം സമ്പാദിക്കാനും കഴിയും. ഭാഗ്യത്തിന്റെ പിന്തുണയോടെ ജോലികള്‍ പൂര്‍ത്തിയാക്കും. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് വളരെ ആലോചിക്ക് നിക്ഷേപകാര്യത്തില്‍ തീരുമാനമെടുക്കുക. പണം സമ്പാദിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുമായും പങ്കാളിയുമായി ഏറെ സമയം ചിലവഴിക്കും.
നാളെ കർക്കിടക വാവിനു രാത്രി ശ്രാദ്ധം ചെയ്യുന്നുണ്ട്. 8 മണിക്ക്. എല്ലാവർക്കും സ്വാഗതം. ഞായറാഴ്ച ബലി ഇടാൻ പോകുന്നുണ്ടോ?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
