Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം!
2026-ല്‍ ബുധന്‍ മൂന്ന് തവണ വക്രഗതിയില്‍: മേടം മുതല്‍ മീനം വരെ 12 രാശിക്കും സമ്പൂര്‍ണഫലം
പുതുവര്‍ഷത്തിന്റെ അലയൊലികള്‍ അവസാനിക്കുമ്പോള്‍ അത് 12 രാശിക്കാരിലും പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ബുധന്റെ വക്രഗതി സഞ്ചാരം തന്നെയാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച മാറ്റം. ബുധന്‍ മൂന്ന് തവണയാണ് അതിന്റെ വക്രഗതി സഞ്ചാരത്തിലേക്ക് കടക്കുന്നത്. ഇതാകട്ടെ 12 രാശിക്കാരിലും വളരെ വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നു. യാത്ര, വ്യാപാരം, തീരുമാനമെടുക്കുന്നതിനുള്ള കഴിവ് എന്നിവയെ സ്വാധീനിക്കുന്നതാണ് ബുധന്റെ ഓരോ മാറ്റവും.
ആദ്യ ഘട്ടത്തില്‍ 2026 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 21 വരെ കുംഭം, മീനം രാശികളിലൂടെയാകും ബുധന്റെ വക്രഗതി. പിന്നീട്, ജൂണ്‍ 29 മുതല്‍ ജൂലൈ 24 വരെ ഇത് കര്‍ക്കടക രാശിയിലൂടെ കടന്നുപോകും. ഒടുവിലായി, ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 13 വരെ തുലാം, വൃശ്ചികം രാശികളിലായിരിക്കും ബുധന്‍ അതിന്റെ വക്രഗതി സഞ്ചാരം നടത്തുന്നത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം സാമ്പത്തിക സ്ഥിതി മികച്ചതാക്കും. അത് മാത്രമല്ല ഇവര്‍ക്ക് സാമ്പത്തികമായി കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഓഹരി വിപണിയില്‍ ബുധന്റെ ശുഭ സ്വാധീനം കാരണം മികച്ച ലാഭം തേടി എത്തുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ പ്രത്യേക അനുഗ്രഹത്താല്‍ സുഖകരവും സമൃദ്ധവുമായ മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല തൊഴില്‍ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. കൂടാതെ പഴയ നിക്ഷേപങ്ങളില്‍ നിന്നും വ്യാപാരങ്ങളില്‍ നിന്നും അപ്രതീക്ഷിത ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും ബുധന്റെ വക്രഗതി സഞ്ചാരം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. അത് കൂടാതെ കഠിനാധ്വാനത്തിലൂടെ ഫലം നേടുമെങ്കിലും, പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ വളരെ വലിയ നഷ്ടമുണ്ടാവുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് പലപ്പോഴും വക്രഗതി സഞ്ചാരം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. ബുധന്റെ സ്വാധീനം കുടുംബത്തില്‍ തര്ക്കങ്ങളുണ്ടാക്കാം. അത് കൂടാതെ പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ സംസാരം കൃത്യമായിരിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം പലപ്പോഴും നിങ്ങളുടെ നിക്ഷേപ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ബുധന്റെ വക്രഗതി ഈ സമയത്ത് പഴയ ജോലികള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ധനനഷ്ടത്തിന് സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല നിങ്ങളുടെ യാത്രാ സംബന്ധമായ കാര്യങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും അനുകൂല ഫലങ്ങള്‍ ലഭിക്കും. എന്നാല്‍, നിക്ഷേപങ്ങള്‍ ഈ രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാപാര കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. കാരണം നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. കൂടാതെ മാനസിക സമ്മര്‍ദം വര്‍ധിക്കാനും സാധ്യതയുണ്ട്. ഈ സമയത്ത് ബുധന്റെ സ്വാധീനം കാരണം സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം വേണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും ബുധന്റെ വക്രഗതി സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ജോലിയില്‍ സമ്മര്‍ദ്ദം അനുഭവപ്പെടാനും സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടങ്ങള്‍ ഒഴിവാക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല പല കാര്യത്തിലും കാലതാമസം സംഭവിക്കുന്നതിന് സാധ്യത കാണുന്നു. ഈ കാലയളവില്‍ രേഖാമൂലമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ തെറ്റുകള്‍ സംഭവിക്കാം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കും. എങ്കിലും സമ്പത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ബുധന്റെ സ്വാധീനം കാരണം ഈ സമയത്ത് സംസാരത്തില്‍ വ്യക്തതയും ശ്രദ്ധയും അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പലപ്പോഴും ജോലിയില്‍ പ്രയാസം കൊണ്ട് വരുന്നു. അത് കൂടാതെ ബിസിനസ് പുനരാരംഭിക്കാന്‍ നല്ല അവസരങ്ങള്‍ ലഭിക്കുന്നു. പുതിയ ആശയങ്ങള്‍ വഴി കൂടുതല്‍ ലാഭം നേടാനും ഈ സമയത്ത് സാധ്യത കൂടുതലാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല പലപ്പോഴും നിങ്ങളില്‍ ആത്മീയ വിഷയങ്ങളില്‍ താല്പര്യം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
