Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
ബുധനും രാഹുവും ത്രികോണ അവസ്ഥയില്‍; പലവഴികളിലൂടെ പണം വന്നുചേരും. കരിയറില്‍ ഉയര്‍ച്ചയും ഫലം
ഗ്രഹങ്ങളുടെ രാജകുമാരനെന്ന് അറിയപ്പെടുന്ന ബുധന്‍ ഭാഷണം, സുരക്ഷ, സഞ്ചാരം, ബുദ്ധി തുടങ്ങി അനേകം കാര്യങ്ങളുടെ കാരണഭൂതനാണ്. ബുധന്‍ നിശ്ചിതകാലത്തിന് ശേഷം രാശിപരിവര്‍ത്തനം നടത്താറുണ്ട്. ആഗസ്റ്റ് 5ന് ബുധന്‍ ചിങ്ങം രാശിയില്‍ വക്രഗതയിലുള്ള സഞ്ചാരം ആരംഭിച്ചു. ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുമ്പോഴെല്ലാം ഒരു രാശി പിന്നിലേക്ക് സഞ്ചരിക്കും. ഇത്തവണ ബുധന്റെ വക്രഗതി കാരണം കര്‍ക്കടകം രാശിയില്‍ ബുധന്‍ രണ്ടാമതും എത്തിച്ചേരും. ആഗസ്റ്റ് 22നാണ് ബുധന്‍ കര്‍ക്കടകത്തിലേക്ക് വീണ്ടുമെത്തുന്നത്. പിന്നീട് സെപ്റ്റംബര്‍ 24 വരെ ഇതേ രാശിയില്‍ തുടരും. ബുധന്റെ ഈ സഞ്ചാരത്തിനിടയില്‍ രാഹുവുമായി ചേര്‍ന്ന് ത്രികോണ അവസ്ഥയിലേക്ക് എത്തും.

ബുധനും രാഹുവും മിത്രഭാവത്തിലുള്ള ഗ്രഹങ്ങളാണ്. വക്രഗതിയിലുള്ള ബുധന്‍ കൂടുതല്‍ ബലവാനായിരിക്കും. ബുധനുമായുള്ള സംയോഗം രാഹുവിനെയും ബലവാനാക്കും. രാഹു ഒന്ന്, മൂന്ന്, ആറ്, പതിനൊന്ന് ഭാവങ്ങളില്‍ സ്ഥിതി ചെയ്യുമ്പോള്‍ ബുധനുമായി ചേര്‍ന്ന് കേന്ദ്ര, ത്രികോണ യോഗത്തിന് രൂപം നല്‍കും. ഈ അവസ്ഥയില്‍ ബുധനാണ് രാഹുവിനെ നിയന്ത്രിക്കുക. ലഗ്നത്തില്‍ രാഹു ഉള്ള ജാതകര്‍ അശാന്തിയും ഭീതിയും അനുഭവപ്പെടാം എന്നാല്‍ ഇവര്‍ക്ക് ഭൗതിക സുഖങ്ങളില്‍ കുറവുണ്ടാകുകയില്ല. അപാരമായ ബുദ്ധിയും എല്ലാ മേഖലകളിലും വിജയവും ഇവരെ തേടിയെത്തും.
ബുധനും രാഹുവും ത്രികോണാവസ്ഥയില് എത്തുന്നതിലൂടെ നേട്ടങ്ങള്‍ തേടിയെത്തുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിയുടെ ലഗ്ന ഭാവത്തിലാണ് ബുധന്‍ വക്രഗതിയില്‍ സംക്രമണം നടത്തുന്നത്. രാഹു അഷ്ടമഭാവത്തിലാണ് ഇവിടെയുള്ളത്. ചിങ്ങം രാശിക്കാരെ സംബന്ധിച്ചെടുത്തോളം ബുധന്റെയും രാഹുവിന്റെയും ത്രികോണസ്ഥിതി എല്ലാ മേഖലകളിലും വിജയവും സംതൃപ്തിയും നല്‍കും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. അത്തരം പ്രശ്നങ്ങളില്‍ നിന്ന പുറത്ത് കടക്കാന്‍ സാധിച്ചത് മനസ്സിന് ആശ്വാസം നല്‍കും. സംസാരത്തില്‍ ആത്മവിശ്വാസവും സൗമ്യതയും ഉണ്ടാകും. പണം സമ്പാദിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. നിക്ഷേപങ്ങളില്‍ വളരെ ആലോചിച്ച് തീരുമാനങ്ങളെടുക്കും. ആത്മവിശ്വാസവും മനോധൈര്യവും വര്‍ദ്ധിക്കും. മികച്ച തീരുമാനങ്ങള്‍ ഗുണകരമായിത്തീരും. ബിസിനസ് രംഗത്തുള്ളവര്‍ക്കും ലാഭം കൈവരും. ഈ കാലയളവില്‍ വലിയ ബിസിനസ് ഡീലുകളില്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തില്‍ കൂടുതല്‍ സന്തോഷം അനുഭവപ്പെടും. ഓണ്‍ലൈന്‍ ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് ഈ സമയം ലാഭം വര്‍ധിക്കും.
കര്‍ക്കടകം
ബുധന്റെ വക്രഗതിയും രാഹുവുമായുള്ള സ്ഥാനങ്ങളും കര്‍ക്കടകം രാശിക്കാര്‍ക്കും ഗുണകരമാകും. സാമ്പത്തികമായി ലാഭമുണ്ടാകുന്ന സമയമാണിത്. രാഹു ഇവരുടെ ഭാഗ്യ ഭാവത്തിലാണ് കുടികൊള്ളുന്നത്. അതിനാല്‍ എല്ലാ മേഖലകളിലും ഭാഗ്യത്തിന്റെ കടാക്ഷം ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സ് ഉണ്ടാകും. ഉറച്ച സംസാരത്തിലൂടെ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ കഴിയും. വീട്ടുകാരോടും സുഹൃത്തുക്കളോടും ജീവിതപങ്കാളിയോടും ഉള്ളിലുള്ള കാര്യങ്ങള്‍ വ്യക്തമായി വാക്കുകളിലൂടെ ബോധ്യപ്പെടുത്താന്‍ സാധിക്കും. കുടുംബക്കാരുമായി ഒന്നിക്കാന്‍ കഴിയും. വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്. പല മേഖലകളില്‍ നിന്നായി സാമ്പത്തികലാഭം ഉണ്ടാകും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നിന്നും ലാഭം ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതോടെ പണം സ്വരുക്കൂട്ടി വെക്കാന്‍ സാധിക്കും.
തുലാം
ബുധന്റെ വക്രഗതിയും രാഹുവിന്റെ സ്ഥാനവും തുലാം രാശിക്കാര്‍ക്കും ഗുണം ചെയ്യും. വിദേശത്ത് നിന്നും പണം വരാന്‍ സാധ്യതയുണ്ട്. വിദേശത്ത് ഉന്നതപഠനം സ്വപ്നം കണ്ടവര്‍ക്ക് അതിന് സാധിക്കും. ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഈ കാലയളവില്‍ ഇവര്‍ക്കുണ്ടാകും. മത്സരപ്പരീക്ഷകളില്‍ വിജയം നേടാന്‍ കഴിയും. കരിയറില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ജീവിതത്തിലെ എല്ലാ സങ്കടങ്ങളും ഇല്ലാതാകും. പുതിയ വരുമാന സ്രോതസ്സ് ഉണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധികാരികളുടെയും സഹകരണം ലഭിക്കും. സര്‍ക്കാര്‍ പ്രോജക്ടുകളുടെ നേട്ടം ലഭിക്കും. കലാരംഗങ്ങളില്‍ ഉള്ളവര്‍ക്ക് സാമ്പത്തിക ലാഭവും സമൂഹത്തില്‍ അംഗീകാരവും ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
