Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
രാഹുവിന്റെ സ്വാധീനം ബുധനില്‍, നക്ഷത്രമാറ്റത്തിലൂടെ അപ്രതീക്ഷിത ധനയോഗം, നേട്ടങ്ങളുടെ പട്ടികയില്‍ 3 രാശികള്‍
Mercury Nakshatra Transit:ഫെബ്രുവരി 15-ന് നടക്കുന്ന ബുധന്റെ നക്ഷത്രമാറ്റമാണ് വരാനിരിക്കുന്ന പ്രധാനപ്പെട്ട ജ്യോതിഷ പ്രതിഭാസം. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ചതയം നക്ഷത്രത്തിലേക്കാണ് പ്രവേശിക്കാന്‍ പോകുന്നത്. പഞ്ചാംഗം അനുസരിച്ച്, ബുധന്‍ ഫെബ്രുവരി 15-ന് രാവിലെ 5.08ന് പാപി ഗ്രഹമായ രാഹുവിന്റെ നക്ഷത്രത്തിലെത്തും. ബുധനും രാഹുവും മിത്ര ഭാവത്തിലുള്ള ഗ്രഹങ്ങളാണ്.

ജ്യോതിഷത്തില്‍ വളരെ പെട്ടെന്നുണ്ടാകുന്ന നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും കാരണഭൂതമായി കരുതുന്ന ഗ്രഹമാണ് നിഴല്ഗ്രഹമായ രാഹു. ബുധനാണെങ്കില് ബുദ്ധിയുടെയും ബിസിനസ് നിപുണതയുടെയും ആശയവിനിമയത്തിന്റെയും ഗ്രഹവും. ബുധന്‍ രാഹുവിന്റെ നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചില രാശികള്‍ക്ക് ആ മാറ്റം ഗുണകരമാകും. അവര്‍ക്ക് ജീവിതത്തില്‍ ഭാഗ്യവും നേട്ടങ്ങളും ഉണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ബുധന്റെ നക്ഷത്രമാറ്റം മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഗുണകരമാകും. ഇവര്‍ക്ക് അപ്രതീക്ഷിതമായി ചില ബന്ധുക്കളില്‍ നിന്നോ സുഹൃത്തില്‍ നിന്നോ ധനലാഭം ഉണ്ടാകും. പല കാരണങ്ങളാല്‍ തടസ്സപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മേടം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ കരിയറില്‍ വലിയ വളര്‍ച്ച കാണാനാകും. കുടുംബജീവിതം കൂടുതല്‍ സന്തോഷകരമാകും. മുമ്പ് ഇല്ലാതിരുന്ന പല വസ്തുക്കളും ഇക്കാലയളവില്‍ സ്വന്തമാകും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ കാലയളവ് സന്തോഷപ്രദമായിരിക്കും. ഇക്കാലയളവില്‍ ഇവരുടെ ആശങ്കകളും വെല്ലുവിളികളും പരിഹരിക്കപ്പെടും. സുഹൃത്ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാകും. മറ്റ് ബന്ധങ്ങളിലൂടെയും സന്തോഷം തേടിയെത്തും. ജോലി മാറാന്‍ ആഗ്രഹിക്കുന്ന മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവ് വളരെ അനുകൂലമാണ്. മാതാപിതാക്കള്‍ക്കൊപ്പം വളരെ സന്തോഷകരമായ സമയം ചിലവഴിക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായി ധാരാളം പണം കയ്യില്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. ഇവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടാനുള്ള എല്ലാ അവസരങ്ങളും ഒരുങ്ങും. കലാപരമായ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഫെബ്രുവരി അവസാനത്തോടെ നല്ലകാലം ആരംഭിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധന്റെ നക്ഷത്രമാറ്റത്തിലൂടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. വാക്കുകളില്‍ കൂടുതല്‍ മാധുര്യവും സൗഹാര്‍ദ്ദവും നിറയും. മറ്റുള്ളവര്‍ക്ക് ഇവരോട് സംസാരിക്കാനുള്ള താല്‍പ്പര്യം വര്‍ധിക്കും. അഭിമുഖങ്ങളില്‍ പങ്കെടുത്ത തുലാം രാശിക്കാര്‍ക്ക് വിജയസാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും ഈ കാലയളവ് വളരെ അനുകൂലമാണ്. പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍ പോലും അപ്രതീക്ഷിത വിജയം നേടും. തൊഴിലന്വേഷകര്‍ക്ക് മികച്ച അവസരങ്ങള്‍ വന്നെത്തും. മനസ്സിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ നല്ല അവസരമാണ് മുന്നിലുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ പ്രമോഷന് ലഭിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications