Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പാപഗ്രഹത്തിന്റെ നക്ഷത്രത്തില്‍ ബുധനെത്തുന്നു; മിത്രഭാവം രക്ഷയാകും, ആഡംബര ജീവിതം മുന്നില്‍
Mercury Enters Chatayam Nakshatra:വേദ ജ്യോതിഷത്തില്‍ ബുധന്‍ പ്രത്യേകസ്ഥാനമുണ്ട്. കാരണം ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് ബുധന്‍ അറിയപ്പെടുന്നത്. മാത്രമല്ല മനുഷ്യന് വേണ്ട ഗുണങ്ങളായ ബുദ്ധി, സംസാരവൈഭവം, ബിസിനസ് വൈഭവം, ആശയവിനിമയ ശേഷി, കൗശലം തുടങ്ങിയ നിരവധി ഗുണങ്ങളുടെ കാരണഭൂതനും ബുധനാണ്. ചുരുക്കിപ്പറഞ്ഞാല്‍ ബുധന്റെ അനുഗ്രഹം ഉണ്ടെങ്കിലേ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയുള്ളു. ബുധന്റെ സ്ഥാനത്തിലും രാശിയിലും നക്ഷത്രത്തിലുമുള്ള മാറ്റം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഈ മണ്ഡലങ്ങളെയാണ് സ്വാധീനിക്കുന്നത്.

ഫെബ്രുവരി 15-ന് ബുധന്‍ ചതയം നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ആകാശമണ്ഡലത്തിലെ 27 നക്ഷത്രങ്ങളില്‍ 24ാമത്തെ നക്ഷത്രമാണ് ചതയം. പാപഗ്രഹമായ രാഹുവിന്റെ നക്ഷത്രമാണ് ചതയം. പക്ഷേ ബുധനും രാഹുവും ശത്രുഭാവത്തിലുള്ള ഗ്രഹങ്ങളാണ്. അതുകൊണ്ട് ഈ മാറ്റം പൊതുവെ ഗുണകരമാണ്. പ്രത്യേകിച്ച് ചില രാശികള്‍ക്ക്. ഇവര്‍ക്ക് സമ്പത്തുണ്ടാക്കാനും നേട്ടങ്ങള്‍ കൈവരിക്കാനും അപ്രതീക്ഷിത വിജയങ്ങള്‍ നേടാനും അനുകൂലമായ കാലമാണ്. ഏതെല്ലാമാണ് ഈ രാശികള്‍ എന്ന് മനസ്സിലാക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധന്റെ നക്ഷത്രമാറ്റം ഗുണകരമാണ്. ഇവര്‍ക്ക് അപ്രതീക്ഷിത ധനലാഭത്തിന് യോഗമുണ്ടാകും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടും. ബിസിനസ് രംഗത്ത് വളര്‍ച്ച നേടും. പുതിയ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ബിസിനസുമായി ബന്ധപ്പെട്ട് നിരവധിയാളുകളെ പരിചയപ്പെടാനും അവര്‍ കാരണം ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനും സാധിക്കും. പുതിയ ജോലി അന്വേഷിക്കുന്ന മിഥുനം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ നല്ല അവസരങ്ങള്‍ വന്നുചേരും. ഉന്നതാധികാരികളുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ സഹകരണം ലഭ്യമാകും. ഈ രാശിയില്‍ ഉള്ളവര്‍ നടത്തുന്ന പങ്കാളിത്ത ബിസിനസുകള്‍ ലാഭത്തിലാകും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
ബുധന്റെ നക്ഷത്രമാറ്റം കന്നി രാശിയുടെ ആറാം ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ചവരുടെ ജീവിതത്തില്‍ വലിയ സന്തോഷങ്ങള്‍ വന്നെത്തും. ഇവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വരുമാനം വര്‍ധിക്കും. പല സാമ്പത്തികസ്രോതസ്സുകളില്‍ നിന്നായി പണം വന്നുതുടങ്ങും.ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന് ലഭിക്കാനുള്ള യോഗമുണ്ടാകും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് ഇക്കാലയളവില്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് നടത്തുന്ന നിക്ഷേപങ്ങള്‍ പതിന്മടങ്ങ് ലാഭം നല്‍കും. ബിസിനസില്‍ ഇവര്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കുന്ന കാര്യങ്ങള്‍ വിജയകരമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതോടെ പുതിയ നിക്ഷേപങ്ങള്‍ നടത്താനും സമ്പാദ്യത്തിലേക്ക് നിശ്ചിതതുക മാറ്റിവെക്കാനും സാധിക്കും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധന്റെ നക്ഷത്രമാറ്റം ഗുണകരമായിരിക്കും. ഇവരുടെ ലഗ്നഭാവത്തിലാണ് ഈ മാറ്റം നടക്കുന്നത്. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ചതയത്തില്‍ ബുധന്‍ എത്തിയതിന് ശേഷം പൂര്‍വ്വിക സമ്പത്തില്‍ അനുകൂലമായ ചില വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. കരിയറില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാനാകും. ബിസിനസില്‍ ലാഭത്തിനൊപ്പം വളര്‍ച്ചയ്ക്കുള്ള പുതിയ ചില അവസരങ്ങള്‍ മുന്നില്‍ തെളിയും. ദാമ്പത്യവും പ്രണയവും സന്തോഷകരമായ മുഹൂര്‍ത്തങ്ങളാല്‍ നിറയും. ദാമ്പത്യത്തിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. പൊതുവെ ഇക്കാലയളവില്‍ ആത്മവിശ്വാസം വര്‍ധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
