Latest Updates
-
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ!
മീനത്തില്‍ അപൂര്‍വ്വ ഗ്രഹസംയോഗം: മാറ്റങ്ങള്‍ നിസ്സാരമല്ല, ഭാഗ്യത്തിനായി ഇനി കാത്തിരിക്കേണ്ട, തൊട്ടരികെയുണ്ട്
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അതിന്റെ ഫലമായി പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ നിരവധിയാണ്. എന്നാല്‍ 2026-ല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അതില്‍ തന്നെ ഭാഗ്യവും ഐശ്വര്യവും സന്തോഷവും സമാധാനവും നിറയുന്ന ചില രാശിക്കാരുണ്ട്. അതിലുപരി അതിന് കാരണമാകുന്ന ചില അപൂര്‍വ്വ ഗ്രഹസംക്രമണവും ഉണ്ട്. ഇത് ബുധന്‍, ചൊവ്വ, ശനി, ചന്ദ്രന് എന്നീ ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സംഭവിക്കുന്നത്. ഈ ഗ്രഹങ്ങളെല്ലാം തന്നെ മീനം രാശിയിലേക്കാണ് മാറുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള ഗുണദോഷങ്ങള്‍ സംഭവിക്കുന്നു.
പലപ്പോഴും പലരുടേയും ജീവിതത്തില്‍ അപൂര്വ്വമാറ്റങ്ങള്ക്കാണ് ഇത് വഴിയൊരുക്കുന്നത്. ശനിയുടെ ഗ്രഹത്തില്‍ സംഭവിക്കുന്ന മാറ്റം നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. ബുധന്‍, ചൊവ്വ, ശനി, ചന്ദ്രന് എന്നീ ഗ്രഹങ്ങള്‍ ഒരുമിച്ച് മീനം രാശിയിലേക്ക് നീങ്ങുമ്പോള്‍ അതാണ് രാജയോഗസമാനമായ ചതുര്‍ഗ്രഹിയോഗം നല്‍കുന്നത്. നിലവില്‍ ശനി മീനം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. ഇതിലേക്ക് മൂന്ന് ശക്തരായ ഗ്രഹങ്ങള്‍ ഓരോന്നായി കൂടിച്ചേരുന്നു. അത് കൂടാതെ ഏപ്രില്‍ 3-ന് ചൊവ്വ മീനം രാശിയിലേക്ക് കടക്കുകയും അതിന് ശേഷം ഏപ്രില്‍ 11-ന് ബുധനും, ഏപ്രില്‍ 16-ന് ചന്ദ്രനും മീനം രാശിയില്‍ ശനിയോടൊപ്പം ചേരും.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ നാല് ഗ്രഹങ്ങളുടെ സംയോജനം സംഭവിക്കുന്നത്. സകല സന്തോഷങ്ങളും നിങ്ങളെ തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സ്ഥിതിയും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഉന്നതരുമായുള്ള ബന്ധം ഗുണകരമായി വരുന്നു. സര്‍ക്കാര്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും അതില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു. സാമ്പത്തിക സ്ഥിതി ദീര്‍ഘകാല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പതിനൊന്നാം ഭാവത്തിലാണ് ഈ ഗ്രഹമാറ്റം സംഭവിക്കുന്നത്. ഇത് സുവര്‍ണ കാലഘട്ടത്തിന്റെ തുടക്കമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സ്ഥാനക്കയറ്റം ജോലിയില്‍ തേടി എത്തുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പത്താം ഭാവത്തിലാണ് നാല് ഗ്രഹങ്ങള്‍ ചേരുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളെ തേടി എത്തുന്നു. വിദേശത്ത് യാത്രകള്‍ നടത്തുന്നതിനുള്ള യോഗം കാണുന്നു. ദൂര സ്ഥലങ്ങളില്‍ ജോലിക്കാര്യത്തിനായി പോവുന്നത് സാമ്പത്തിക മാറ്റങ്ങളിലേക്ക് എത്തിക്കും. സമൂഹത്തില്‍ ബഹുമാനവും പ്രശസ്തിയും തേടി എത്തുന്നു. പൂര്‍വ്വിക സ്വത്ത് സമ്പാദിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. അത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പിക്കുന്നതിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യ ചെയ്യുുന്നതിന് സാധിക്കും. സാമ്പത്തിക നിക്ഷേപങ്ങള്‍ ഇരട്ടിയാവുന്നു. അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. കൃഷി. വ്യവസായ മേഖലകളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. കുട്ടികളുടെ കാര്യത്തില്‍ സന്തോഷ വാര്‍ത്ത തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് നാല് ഗ്രഹങ്ങള്‍ ചേര്‍ന്ന് വരുന്നത്. നിങ്ങളുടെ വരുമാനം ഇരട്ടിയാവും. അത് മാത്രമല്ല സഹപ്രവര്‍ത്തകരുടെ പിന്തുണ ഏത് കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവുന്നു. കാര്യങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കും. ബന്ധുക്കളുടെ കാര്യത്തില്‍ പോലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ഏത് സഹായത്തിനും നിങ്ങളുടെ സന്തോഷത്തിന് ഒപ്പം നില്ക്കുന്നതിനും ബന്ധുക്കളുണ്ടാവുന്നു.
മകരം രാശി
രാജയോഗമാണ് നിങ്ങളെ ഈ സമയം കാത്തിരിക്കുന്നത്. അത് മാത്രമല്ല മകരം രാശിയില്‍ മൂന്നാം ഭാവത്തിലാണ് നാല് ഗ്രഹങ്ങള്‍ ഒരുമിക്കുന്നത്. ഇത് നിങ്ങളില്‍ ചതുര്ഗ്രഹിയോഗ ഫലം പ്രദാനം ചെയ്യുന്നു. സര്‍ക്കാര്‍ മാറ്റങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ തേടി എത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും സാമ്പത്തിക സ്ഥിതി മികച്ചതാക്കുകയും ചെയ്യുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.



Click it and Unblock the Notifications