ബുധകുജ യോഗം: കരിയര്‍, ധനം, ജോലി അടിത്തറ ഇളകുമോ? 12 രാശിക്കും സമ്പൂര്‍ണഫലം

തുലാം രാശിയില്‍ ചൊവ്വയും ബുധനും ഒരുമിച്ച് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി പല രാശിക്കാര്‍ക്കും അതിന്റെ സ്വാധീനം ലഭിക്കുന്നു. പലപ്പോഴും ഒരു മാസത്തോളം ചൊവ്വയും ബുധനും തുലാം രാശിയില്‍ ഒരുമിച്ച് സഞ്ചരിക്കുന്നു. ചൊവ്വയുടെ ശത്രുഗ്രഹമാണ് ബുധന്‍. എന്നാല്‍ ബുധനാകട്ടോ ചൊവ്വയുടെ ശത്രുത ബാധിക്കുന്നില്ല. സമനായി സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ അതിഭീകരമായി ബാധിക്കുകയില്ല. ഒരു വിധത്തിലുള്ള സമാനതകളും ഈ ഗ്രഹങ്ങള്‍ക്കിടയിലില്ല എന്നതാണ് ഏറ്റവും മികച്ച കാര്യവും.

എന്നാല്‍ ഈ ഗ്രഹസംയോഗം എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അതുപോലെ തന്നെ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയും ഉണ്ടായിരിക്കും. ബുധകുജ സംയോഗം എപ്രകാരം നിങ്ങളഉടെ ജീവിതത്തില്‍ ബാധിക്കുന്നു. 12 രാശിക്കാരിലും എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.

Mercury Mars Conjunction

മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധ-കുജയോഗം നിങ്ങളുടെ ജീവിതത്തില്‍ കാര്യതടസ്സങ്ങളും പ്രയാസങ്ങളും സൃഷ്ടിക്കുന്നു. അതിന്റെഫലമായി കരിയറില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. പലപ്പോഴും ഗുണഫലങ്ങള്‍ നിങ്ങളെ പ്രതിരോധത്തിലാക്കുന്നു. ബന്ധുക്കളുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. കാരണം അത് നിങ്ങളെ പല വിധത്തില്‍ പ്രശ്‌നത്തിലാക്കുന്നു. ബന്ധുക്കള്‍ തമ്മില്‍ പ്രശ്‌നങ്ങളും പിണക്കവും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ബിസിനസ് നേട്ടങ്ങള്‍ പലതും നിങ്ങളില്‍ സംഭവിക്കും എന്നതാണ് ഗുണാനുഭവങ്ങളായി പറയുന്നത്. ജോലി ലഭിക്കുക എന്നത് അല്‍പം പ്രയാസമേറിയ കാര്യമാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് പരിഹരിക്കപ്പെടുന്നു. എങ്കിലും അതെല്ലാം ചെറിയ ഒരു സമയത്തേക്ക് മാത്രമാണ് എന്നതാണ് സത്യം. പലപ്പോഴും തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം. അനാരോഗ്യപരമായ പല മാറ്റങ്ങള്‍ക്കും നിങ്ങള്‍ വിധേയമാവാം. കലഹങ്ങള്‍ പലപ്പോഴും ഇല്ലാതാവും, എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ ബാധിക്കുന്നതല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കുജന്റെ മാറ്റം പലപ്പോഴും നിങ്ങളുടെ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൃത്യനിഷ്ഠയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ധനാഗമ മാര്‍ഗ്ഗങ്ങളില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കണം. മത്സരപ്പരീക്ഷകളിലും മറ്റും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ഭൂമി വാങ്ങുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യത്തെ അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധകുജ യോഗഫലമായി പലപ്പോഴും എടുക്കുന്ന തീരുമാനങ്ങളില്‍ പലതും അബദ്ധമായി മാറുന്നു. ആത്മപരിശോധന നടത്തേണ്ടതായി വകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കണം എന്നില്ല. അബദ്ധങ്ങള്‍ പറ്റാതിരിക്കുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ സംഭവിക്കും. എന്നാല്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി അല്‍പം ശ്രദ്ധിക്കണം.

Mercury Mars Conjunction

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനാരോഗ്യപരമായ പല മാറ്റങ്ങളും ഈ സമയം ഉണ്ടാവുന്നു. സൗഹൃദങ്ങള്‍ പലതും പ്രശ്‌നത്തിലേക്ക് എത്തിക്കും. വാഹനയോഗം ഉണ്ടെങ്കിലും നല്ലതുപോലെ ആലോചിച്ച് മാത്രമേ തീരുമാനം എടുക്കാവൂ. കാരണം അത് നിങ്ങളില്‍ എത്രത്തോളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന കാര്യം അറിഞ്ഞിരിക്കണം. നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയ ജോലിക്കായി പരിശ്രമനിക്കേണ്ടി വരുമെങ്കിലും അതില്‍ ഫലം ലഭിക്കണം എന്നില്ല.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് ഈ സമയം കാത്തിരിക്കുന്നത്. അത് മാത്രമല്ല ചൊവ്വയുടെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാഹസികമായി പല കാര്യങ്ങളും നേടിയെടുക്കുന്നു. കൂടാതെ പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അത് വഴി മാറ്റങ്ങളും ഉയര്ച്ചയും സാമ്പത്തിക ഗുണങ്ങളും ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐക്യവും തേടി എത്തുന്നു. സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധയോടെ പറയണം. കടങ്ങള്‍ വീട്ടുന്നതിന് നിര്‍ബന്ധിതരാവും. പലപ്പോഴും ജോലി അന്വേഷിക്കുന്നവര്‍ക്ക് പല അഭിമുഖങ്ങളും പരാജയപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ ബിസിനസ് സംബന്ധമായി നടത്തുന്ന യാത്രകള്‍ ഗുണകരമായി മാറുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത പല ഫലങ്ങളും അനുഭവിക്കേണ്ടി വരുന്നു. അതിന്റെ ഫലമായി പലപ്പോഴും ഏകാഗ്രത നഷ്ടപ്പെടുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല ബിസിനസ് സംബന്ധമായ പല പ്രശ്‌നങ്ങളും ഉണ്ടാവും. മുതല്‍ മുടക്കിന്റെ പകുതി പോലും തിരിച്ച് കിട്ടാത്ത അവസ്ഥയുണ്ടാവുന്നു. പണം കടം കൊടുക്കുന്നതും കടം വാങ്ങുന്നതും വളരെയധികം ശ്രദ്ധിച്ച് വേണം. വാഹന ഉപയോഗത്തിലും ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അനിഷ്ടഫലങ്ങളാണ് ചൊവ്വ ഈ സമയം നല്‍കുന്നത്. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരുന്നു. വിദേശത്ത് താമസിക്കുന്നവര്‍ക്ക് പലപ്പോഴും നാട്ടിലേക്ക് പോവാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കുകയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നൊഴിയാതെ ബാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുകയില്ല. അത് നിങ്ങളെ വലയ്ക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ പലതും തടസ്സപ്പെടുന്ന അവസ്ഥയുണ്ടാവും. എന്നാല്‍ കുടുംബത്തില്‍ പലപ്പോഴും ചെറിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പൊതുരംഗത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. മാതാപിതാക്കളുടെ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഇരട്ടിയാവുന്നു. കലാരംഗത്ത് നേട്ടങ്ങളുണ്ടാവും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജോലിയില്‍ നല്ല ഫലങ്ങള്‍ തേടി എത്തുന്നു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ജോലിക്ക് കയറുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ മേഖലകളിലും വിജയം തേടി എത്തുന്നു. കടബാധ്യതകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിന്റെ പിന്തുണ എല്ലാ കാര്യങ്ങളിലും നിങ്ങളെ തേടി എത്തുന്നു. അവസരോചിതമായി ഇടപെടുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ബുധനും ചൊവ്വയും ചേരുന്നതിന്റെ ഫലമായി തൊഴില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയില്‍ ഒന്നിന് പുറകേ ഒന്നായി തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. ജോലിക്കുള്ള ഉത്തരവ് വൈകുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഏത് കാര്യത്തിനും കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം നിങ്ങളെ ബാധിക്കുന്നു എന്നത് ഉത്കണ്ഠയും ആശങ്കയും ഉണ്ടാക്കുന്നതാണ്. ധനമാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.

X
Desktop Bottom Promotion