Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ബുധന്റെ നക്ഷത്രമാറ്റം; പൊന്നും പ്രശസ്തിയും മാത്രമല്ല, ശത്രുക്കളെപ്പോലും അസൂയപ്പെടുത്തുന്ന വളർച്ച ഇവർക്ക്
ധനം, ബുദ്ധി, വിവേകം, പണം, ബിസിനസ്സ്, സൗഹൃദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമാണ് ബുധന്‍. ബുധന്‍ അതിന്റെ രാശി മാറുമ്പോഴും അതുപോലെ നക്ഷത്രം മാറുമ്പോഴും ഓരോ രാശിക്കാര്‍ക്കും ഗുണ-ദോഷങ്ങള്‍ മാറി മാറി വരുന്നു.

നിലവില്‍ ബുധന്‍ വിശാഖം നക്ഷത്രത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ബുധന്റെ ഈ സ്ഥാനമാറ്റം ചില രാശിക്കാര്‍ക്ക് വളരെ ഗുണകരമായി ഭവിക്കും. സാമ്പത്തിക പരമായി പല നേട്ടങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ വിജയിക്കും. പലരും കൊതിക്കുന്ന പല നേട്ടങ്ങളും ഈ രാശിക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങളെല്ലാം നേടിയെടുക്കാന്‍ പോകുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ നക്ഷത്രമാറ്റത്താല് പുതിയ ജോലി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ആഗ്രഹിച്ച സ്ഥലത്ത് നല്ലരീതിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിക്കും. പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കുന്നതാണ്. അതുപോലെ, കോടതിയില്‍ നിലനില്‍ക്കുന്ന പല കേസുകളും വേഗത്തില്‍ തീര്‍പ്പാകും. നിങ്ങള്‍ക്കനുകൂലമായി വിധി വരാനും സാധ്യത കൂടുതലാണ്. ആരോഗ്യം മെച്ചപ്പെടും. ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ പറഞ്ഞു പരത്തുന്ന കാര്യങ്ങള്‍ പൊള്ളയാണെന്ന് സമൂഹത്തില്‍ തുറന്ന് കാണിക്കാന്‍ അവസരം ലഭിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കും. ഇത് പലവിധത്തിലുള്ള നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. കൂടാതെ, സാമ്പത്തിക നില മെച്ചപ്പെടാന്‍ സാധിക്കും. സ്വത്ത് വാങ്ങിക്കാന്‍ സാധിക്കും. സ്വന്തമായി വാഹനം വാങ്ങിക്കാനും സാധിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വളരെ നല്ല സമയമാണ്.
കര്‍ക്കിടകം
ബുധന്റെ നക്ഷത്രമാറ്റം ഏറ്റവുമധികം ഗുണം ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്കാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നല്ല പുരോഗതി ഉണ്ടായിരിക്കും. മത്സര പരീക്ഷകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതനുള്ള അവസരങ്ങള്‍ വന്നു ചേരും. പഠനാവശ്യത്തിനായി പണം കണ്ടെത്താന്‍ സാധിക്കുന്നതാണ്. സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. നല്ല അറിവും, വിവേകവും ഉള്ളതിനാല്‍, ഇന്റര്‍വ്യൂകളില്‍ വിജയിക്കും. നല്ല ജോലി കരസ്ഥമാക്കാനും സാധിക്കുന്നതാണ്.
തുലാം
സുഹൃത്ത്ബന്ധം മൂലം പണം കയ്യില്‍ വന്നു ചേരാന്‍ സാധ്യത. അതുപോലെ, പല പ്രതിസന്ധി ഘട്ടങ്ങളിലും നിങ്ങളെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ ഉണ്ടായിരിക്കുന്നതാണ്. സുഹൃത്തുക്കള്‍ മുഖേന നല്ല ജോലി ലഭിക്കും. വിദേശത്തേയ്ക്ക് പോകാനും ഇവര്‍ക്ക് സാധ്യത വളരെ കൂടുതലാണ്. പുതിയ വാഹനം വാങ്ങിക്കും. വീടിന്റെ പണി വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. കുടുംബാംഗങ്ങള്‍ക്കായി വിലകൂടിയ വസ്തുക്കള്‍ വാങ്ങിക്കും. നല്ല ശമ്പളത്തോടെ ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരമാണ്. പ്രതീക്ഷിച്ച രീതിയില്‍ പരീക്ഷകളില്‍ പ്രകടനം കാഴ്ച വെയ്കകാന് സാധിക്കും.
ധനു
ധനു രാശിയിലുള്ളവര്‍ക്ക് ബിസിനസ്സില്‍ നിന്നും നല്ല ലാഭം ഉണ്ടാകാനുള്ള യോഗം വളരെ കൂടുതലാണ്. പുതിയ ബിസിനസ്സ് ആരംഭിച്ചാലും നല്ല ലാഭം പ്രതീക്ഷിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ചെറുകിട ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നല്ല പുരോഗതി ഉണ്ടായിരിക്കും. പുതിയ വീട്, പുതിയ വാഹനം എന്നിവ സ്വന്തമാക്കും. കുടുംബ വഴക്ക് തീരും. നല്ല സന്തോഷകരമായ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
