Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം! -
Uthradam Wishes: ഉത്രാടം ആശംസകളും സന്ദേശങ്ങളും -
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക!
ഗ്രഹങ്ങളുടെ രാജകുമാരന്റെ നക്ഷത്രമാറ്റം: കരിയറും, ധനവും ജോലിയും സുരക്ഷിതം
ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങള്‍ക്കും കൃത്യസമയത്ത് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അത് അനുകൂലവും പ്രതികുലവുമായ മാറ്റങ്ങളാണ് നല്‍കുന്നത്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ കാര്യങ്ങള്‍ സംഭവിക്കുന്നതിന് ബുധന്റെ രാശിമാറ്റം ഒരുകാരണമാകുന്നു. ജ്യോതിഷപ്രകാരം ഒന്‍പത് ഗ്രഹങ്ങളിലെ രാജകുമാരനാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്.
ബുധന്‍ എപ്പോഴും യുക്തിപരമായ കഴിവ്, ബിസിനസ്, ആരോഗ്യം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ബുധന്‍ അതിന്റെ നക്ഷത്രം മാറ്റുകയാണ് ജൂണ്‍ 16-ന് ബുധന്‍ പുണര്‍തം നക്ഷത്രത്തിലേക്കാണ് മാറുന്നത്. ഈ ഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിന് പകരം ഗുണപരമായ പല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവരുടെ അധിപന് തന്നെയാണ് ബുധന്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷകരമായ പലമാറ്റങ്ങളും സംഭവിക്കുന്നു. മിഥുനം രാശിക്കാര്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം സംഭവിക്കുന്നു. തര്‍ക്കങ്ങളില്‍ നിങ്ങള്‍ക്ക് വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. തര്‍ക്കങ്ങളും പരാതികളും എല്ലാം തന്നെ ഇല്ലാതാവുന്നു. ജോലിയില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ബുധന്റെ സംക്രമണ സമയത്ത് വിഷ്ണു ഭഗവാന്റെ അനുഗ്രഹം തേടി എത്തുന്നു. ഇത് കൂടാതെ ശുക്രന്റെ അനുഗ്രഹവും മിഥുനം രാശിക്കാര്‍ക്ക് ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും അതിന്റെ ഫലമായി ബിസിനസ് വീണ്ടും ആരംഭിക്കുന്നതിലേക്കുള്ള തീരുമാനം എടുക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മിഥുനത്തിലേക്കുള്ള ബുധന്റെ മാറ്റം നിങ്ങളില്‍ പ്രത്യേക അനുഗ്രഹങ്ങള്‍ കൊണ്ട് വരുന്നു. കരിയറില്‍ ഇവര്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കരിയറില്‍ നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള നേട്ടങ്ങളും കൊണ്ട് വരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പുരോഗതിയിലേക്ക് നിങ്ങള്‍ എത്തുന്നതിനുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ സമയം തെളിഞ്ഞു എന്നത് തന്നെയാണ് മിഥുനത്തിലേക്കുള്ള ബുധന്റെ സംക്രമണം. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ വരിവരിയായി കൊണ്ട് തരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു. ഇത് കൂടാതെ വാഹനയോഗവും ഭൂമി വാങ്ങുന്നതിനുള്ള യോഗവും കാണുന്നു. ഇത്തരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് എത്തിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ബുധന്റെ പുണര്‍തം നക്ഷത്രത്തിലേക്കുള്ള സംക്രമണം മൂലം നടക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മുന്നിലായിരിക്കും. ആരോഗ്യവും മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത വളര്‍ച്ചയാണ് കാത്തിരിക്കുന്നത്. പരിഹരിക്കപ്പെടാതെ കിടന്നിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ശുഭകരമായ ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ അനുകൂല നേട്ടങ്ങളുണ്ടാവുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്ന സമയമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. വിദേശത്ത് നിന്ന് ജോലിയില്‍ മികച്ച മാറ്റവും ധനനേട്ടവും തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications