Latest Updates
-
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും!
ബുധന്റെ നിലവിലെ സ്ഥാനമാറ്റം ഇവര്‍ക്ക് അനുകൂലമല്ല; 4 രാശിക്കാര്‍ സൂക്ഷിക്കുക
ജനുവരി 24ന് ബുധന്‍ മകരം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ബുധന്‍ സൂര്യ രാശിയായ മകരത്തിലേയ്ക്ക് പ്രവേശിക്കുന്നതോടെ, കഷ്ടകാലത്തിലാകാന് പോകുന്ന ചില രാശിക്കാരുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും വിട്ടകലാതെയിരിക്കും. ഒട്ടനവധി നാശനഷ്ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുന്നു. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിയുടെ എട്ടാം ഭാവത്തിലാണ് ബുധന്‍ സ്ഥാനം ഉറപ്പിക്കുന്നത്. അതിനാല്‍ ബുധന്റെ സ്വാധീനം മിഥുനത്തില് ശക്തി പ്രാപിക്കുന്നതാണ്. ജനുവരി 24 മുതല്‍ ബുധന്റെ അടുത്ത രാശിമാറ്റം വരെ മിഥുനം രാശിക്കാര്‍ കുറച്ച് സൂക്ഷിക്കുക. ദേഷ്യം നിയന്ത്രിക്കുന്നത് വളരെ നല്ലതായിരിക്കും. വളരെ വേഗത്തില്‍ ഒരു കാര്യത്തിന് തീരുമാനം എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വളരെ വേഗത്തില്‍ ഒരു തീരുമാനം എടുക്കാതിരിക്കുന്നത് നല്ലതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ കുറച്ച് ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, ഷോപ്പിംഗിനും മറ്റുമായി അമിതമായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കയ്യില്‍ ധാരാളം പണം വന്ന് ചേര്‍ന്നാലും നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, കടം നല്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. കടം വാങ്ങിയവര്‍ തിരിച്ച് നല്കാതിരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ചിങ്ങം
ചിങ്ങം രാശിക്കാരില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കടം വാങ്ങാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കുടുംബ വഴക്കില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ജോലി സ്ഥലത്ത് ക്ഷമയോടെ പ്രവര്‍ത്തിക്കുക. ഇല്ലെങ്കില്‍ ശത്രുക്കളെ സൃഷ്ടിക്കുന്നതിന് കാരണമായേക്കാം. ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ നല്ലതായിരിക്കും. അമിതമായിട്ടുള്ള ദേഷ്യം ഉത്കണ്ഠ എന്നിവ കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നതും വളരെ നല്ലതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലമായിരിക്കും ലഭിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ കുറവായിരിക്കും. എന്നാല്‍, കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത ഈ രാശിക്കാരില്‍ കൂടുതലാണ്. പ്രത്യേകിച്ച്, ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. വഴക്കും ബഹളവും പതിവാകാനുള്ള സാധ്യത കൂടുതലാണ്. ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ നിങ്ങളുടെ മാനസികാവസ്ഥയെ കാര്യമായി ബാധിച്ചേക്കാം. സ്വത്ത് തര്‍ക്കം വര്‍ദ്ധിക്കാനും സാധ്യത. നിലവില്‍ ഏതെങ്കിലും വിഷയത്തില്‍ കേസ് ഉണ്ടെങ്കില്‍ അത് ഒത്തുതീര്‍പ്പാകുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും നടപ്പിലാക്കാന്‍ കുറച്ചധികം കഷ്ടപ്പെടുന്നതായിരിക്കും. വിദേശത്തേയക്ക് നോക്കുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കും. നിലവില്‍ വിവാഹം നോക്കുന്നവരില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം.
കുംഭം
കുംഭം രാശിക്കാരും കുറച്ചധികം സൂക്ഷിക്കുന്നത് നല്ലതായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും പല കാര്യങ്ങളും നടപ്പിലാക്കാന്‍ കയ്യില്‍ പണം തികയാത്ത അവസ്ഥയും ഈ രാശിക്കാര്‍ക്ക് അനുഭവപ്പെടാം. പ്രതികരിക്കേണ്ട സന്ദര്‍ഭത്തില്‍ കൃത്യമായി പ്രതികരിക്കാന്‍ ശ്രമിക്കുക. സ്വന്തം നേട്ടങ്ങള്‍ നേടിയെടുക്കാന്‍ പരിശ്രമിക്കുക. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











