Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
നയാപൈസ കയ്യില്‍ നില്‍ക്കില്ല; ഈ അഞ്ച് രാശിക്കാര്‍ക്ക് വരാനിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി
ഒരു രാശിയില്‍ നിന്നും അടുത്തതിലേയ്ക്ക് രാശിമാറ്റം നടത്തുന്നതിന് പുറമേ, ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ സഞ്ചരിക്കുകയും പിന്നിലേയ്ക്ക് സഞ്ചരിക്കുകയും ചെയ്യാറുണ്ട്. ഒരു ഗ്രഹം രാശിമാറ്റം നടത്തുകയോ അല്ലെങ്കില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുകയോ ചെയ്യുമ്പോള്‍ അതിന്റെ സ്വാധീനവും പ്രതിഫലനവും 12 രാശികളിലും രാജ്യങ്ങളിലും ലോകത്തിലൊന്നാകെയും അനുഭവപ്പെടും. ഏപ്രില്‍ മാസത്തില്‍ ബുധന്‍ മീനംരാശിയിലൂടെ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഇത് ചില രാശിയിലുള്ളവര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി വരുത്തിവെക്കും.

നിലവില്‍ ബുധന്‍ ഏത് രാശിയിലാണെന്നും ഏത് ദിവസമാണ് നേരെയുള്ള സഞ്ചാരം ആരംഭിക്കുകയെന്നും അപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിക്കാന്‍ പോകുന്ന ആ രാശികള്‍ ഏതൊക്കെയാണെന്നും നോക്കാം.
ജ്യോതിഷത്തില്‍ ബുധന്റെ പ്രാധാന്യം
ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് ജ്യോതിഷത്തില്‍ ബുധന്‍ അറിയപ്പെടുന്നത്. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളില്‍ ഒന്നാണ് ബുധന്‍. ഗ്രഹനിലയില്‍ ബുധന്‍ മറ്റേതെങ്കിലും അനുകൂല ഗ്രഹത്തിനൊപ്പം നേര്‍രേഖയില്‍ എത്തുമ്പോള്‍ ആ വ്യക്തിക്ക് സൗഭാഗ്യങ്ങളും നല്ല സമയവും വന്നണയും. അതേസമയം ബുധന്‍ പ്രതികൂല ഗ്രഹങ്ങളുമായി ഗ്രഹനിലയിലെ ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളില്‍ നേര്‍രേഖയില്‍ വരുമ്പോള്‍ ആ വ്യക്തിക്ക് നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാകുന്നു.മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധന്‍.
ബുധന്റെ നേര്‍രേഖയിലുള്ള സഞ്ചാരം എപ്പോള്‍ ആരംഭിക്കും
2024, ഏപ്രില്‍ 25, 5.49 pm-നാണ് ബുധന്‍ മീനം രാശിയിലേയ്ക്ക് പ്രവേശിക്കുക. ബുധന്‍ നേര്‍രേഖയിലുള്ള സഞ്ചാരം ആരംഭിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് ഗുണഫലം ഉണ്ടാകുമ്പോള്‍ ചില രാശിയിലുള്ളവര്‍ക്ക് വളരെ മോശം സമയമാണ് വരാനിരിക്കുന്നത്. ബുധന്‍ മീനം രാശിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാന്‍ പോകുന്നത് ആര്‍ക്കൊക്കെയാണെന്ന് നോക്കാം.
മേടം
മേടം രാശിയിലുള്ളവര്‍ക്ക് അവരുടെ മൂന്ന്, ആറ് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഈ രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തില്‍ ബുധന്‍ നേര്‍രേഖയിലൂടെയുള്ള സഞ്ചാരം ആരംഭിക്കാനിരിക്കുകയാണ്. ഈ കാലയളവില്‍ വളരെയേറെ കഷ്ടപ്പെട്ടാലും മേടം രാശിക്കാര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുകയില്ല. നിക്ഷേപം പോലുള്ള പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഈ കാലയളവില്‍ എടുക്കാതിരിക്കുകയാണ് നല്ലത്. ഈ സമയത്ത് നിക്ഷേപങ്ങള്‍ നടത്തുന്നത് നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല, സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒന്നും പണം കടം കൊടുക്കരുത്. ഇതെല്ലാം നഷ്ടം വരുത്തിവെക്കാനിടയുള്ള കാലമാണ്.
കര്‍ക്കിടകം
കര്‍ക്കിടക രാശിയിലുള്ളവരുടെ പന്ത്രണ്ടാം ഭാവത്തിന്റെയും ആറാം ഭാവത്തിന്റെയും അധിപനാണ് ബുധന്‍. ഇവരുടെ ഒമ്പതാം ഭാവത്തിലാണ് ബുധന്‍ നേര്‍രേഖയിലുള്ള സഞ്ചാരം നടത്താനിരിക്കുന്നത്. ഈ കാലയളവില്‍ പണം ഉണ്ടാക്കാനുള്ള ഈ രാശിക്കാരുടെ കഴിവ് വളരെ കുറഞ്ഞിരിക്കും. ഈ സമയം മുഴുവന്‍ കര്‍ക്കിടക രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശരാശരിയായിരിക്കും. പണം സമ്പാദിച്ചാല്‍ തന്നെ, അത് ചിലവായിക്കൊണ്ടിരിക്കും. യാത്രാസമയങ്ങളില്‍ വളരെ കരുതലോടെ ഇരിക്കണം, അല്ലാത്തപക്ഷം പണം നഷ്ടപ്പെടാനിടയുണ്ട്. പണം ഉണ്ടാക്കാന്‍ ശ്രമിച്ചാലും നിങ്ങള്‍ പരാജയപ്പെട്ടെന്ന് വരാം. ഇത് കടുത്ത മാനസിക പിരിമുറുക്കത്തിനിടയാക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ ഉള്ളവര്‍ ബുധന്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്ന ഈ സമയത്ത് വളരെ കരുതലോടെ ഇരിക്കണം. പണം സമ്പാദിക്കാനുള്ള നിങ്ങളുടെ കഴിവ് ഈ സമയത്ത് വളരെ പരിമിതമായിരിക്കും. വരുമാനം കുറയാനും സ്വന്തം ചിലവുകളും കുടുംബത്തിന്റെ ചിലവുകളും കൈകാര്യം ചെയ്യാനാകാത്ത സ്ഥിതിയുണ്ടാകും. ഈ കാരണം കൊണ്ട് മനസ്സ് വളരെ അസ്വസ്ഥമാകാനിടയുണ്ട്. കഠിനാധ്വാനം ചെയ്താലും വളരെ കുറച്ച് പണമുണ്ടാക്കാനേ സാധിക്കുകയുള്ളൂ. നിങ്ങളുടെ സാമ്പത്തിക പ്രതീക്ഷകളെല്ലാം പരാജയപ്പെടാനാണ് സാധ്യത.
വൃശ്ചികം
ബുധന്‍ നേരിട്ടുള്ള സഞ്ചാരം ആരംഭിക്കുമ്പോള്‍, വൃശ്ചിക രാശിയില്‍ ജനിച്ച ആളുകള്‍ സാമ്പത്തികക്ലേശം അനുഭവിക്കും. നിങ്ങളുടെ വരുമാനശേഷി ഈ കാലയളവില്‍ വളരെ പരിമിതമായിരിക്കും. കൂടുതല്‍ പണം ഉണ്ടാക്കാന്‍ വളരെയധികം കഷ്ടപ്പെടുമെങ്കിലും വളരെ പതുക്കയേ അത് ഫലം കാണുകയുള്ളൂ. നിലവിലെ അവസ്ഥയില്‍ സാമ്പത്തികമായി മുന്നേറാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഭാഗ്യം തുണയ്ക്കാനിടയില്ല. കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും വര്‍ധിക്കാനിടയുണ്ട്. ഇത് സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കും. ഈ കാലയളവില്‍ ചിലവ് കുതിച്ചുകയറും.
കുംഭം
ബുധന്‍ നേര്‍രേഖയിലൂടെ സഞ്ചരിക്കുമ്പോള്‍, കുംഭം രാശിയില്‍ ജനിച്ചവര്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിക്കാനിടയുണ്ട്. ഈ കാലയളവില്‍ പലതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. ചിലവുകള്‍ വര്‍ദ്ധിക്കും. ബില്ലുകള്‍ അടയ്ക്കാനും മറ്റ് ബാധ്യതകള്‍ നിറവേറ്റാനും ക്ലേശിക്കേണ്ടി വരും. ഈ സമയത്ത് പണം സമ്പാദിക്കാനും ബുദ്ധിമുട്ട് ഉണ്ടാകും. സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാന്‍ പണം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications