Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
രോഗങ്ങള്‍ അലട്ടും, ചികിത്സയ്ക്ക് ധാരാളം പണം ചിലവാകും; ബുധന്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് ഇവര്‍ക്ക് വിനയാകും
വേദ ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജകുമാരനായാണ് ബുധന്‍ അറിയപ്പെടുന്നത്. ഗ്രഹനിലയില്‍ ബുധന്‍ അനുകൂല സ്ഥാനത്ത് വരുമ്പോള്‍ ജീവിതത്തില്‍ സര്‍വ്വ സൗഭാഗ്യങ്ങളും തേടിയെത്തും. അതേസമയം ബുധന്‍ പ്രതികൂല സ്ഥാനത്താണെങ്കില്‍ നേര് വിപരീതമാകും ഫലം. വിവേകം, ധാരണ എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധന്‍.

2024, ഏപ്രില്‍ 25ന് ബുധന്‍ മീനം രാശിയില്‍ നേര്‍രേഖയിലൂടെയുള്ള സഞ്ചാരം ആരംഭിക്കുകയാണ്. ലോകമെങ്ങും ഇതിന്റെ സ്വാധീനം അനുഭവപ്പെടും. എല്ലാ രാശികളില് ജനിച്ചവരുടെ ജീവിതത്തിലും ബുധന്റെ സഞ്ചാരത്തിലുള്ള മാറ്റം പ്രതിഫലനങ്ങള്‍ ഉണ്ടാക്കും. മീനം രാശിയില്‍ ബുധന്‍ ബലഹീനനാണ്. ഈ കാലയളവില്‍ ചിലയാളുകള്‍ക്ക് ബുദ്ധിപരമായി ശോഭിക്കാന്‍ കഴിയില്ല. ഫലപ്രദമായി ബിസിനസ് നടത്താന്‍ സാധിക്കാതെ വരികയും ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. ഇതുകൂടാതെ നേര്‍രേഖയിലൂടെയുള്ള ബുധന്റെ സഞ്ചാരം നിമിത്തം ആരോഗ്യകാര്യത്തില്‍ തിരിച്ചടികള്‍ നേരിടുന്ന ചില രാശികള്‍ ഉണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
ബുധന്‍ നേര്‍രേഖയിലുള്ള സഞ്ചാരം ആരംഭിക്കുമ്പോള്‍, മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ സഹോദരങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി വളരെയധികം പണം ചിലവഴിക്കേണ്ടതായി വരും. പെട്ടെന്നുള്ള ചിലവുകളില്‍ ഇവര്‍ ഒരു പക്ഷേ തളര്‍ന്നുപോയേക്കും. മാത്രമല്ല മേടം രാശിയില്‍ ജനിച്ചവരുടെ ആരോഗ്യവും ഈ കാലയളവില്‍ തൃപ്തികരമായിരിക്കുകയില്ല. ജീവിതത്തില്‍ സന്തോഷം ഇല്ലാത്ത ഒരു സമയമായിരിക്കും ഇത്. പ്രതിരോധ ശേഷി നഷ്ടപ്പെടാനും ജലദോഷം, അലര്‍ജികള്‍, പല്ലുവേദന തുടങ്ങിയ രോഗങ്ങള്‍ അലട്ടാനും സാധ്യതയുണ്ട്.
കര്‍ക്കിടകം
ബുധന്റെ നേര്‍രേഖയില്‍ ഉള്ള സഞ്ചാരം മൂലം കര്‍ക്കിടക രാശിയിലുള്ളവരുടെ ആരോഗ്യം ദുര്ബലപ്പെടാനിടയുണ്ട്. ഈ കാലയളവില്‍ കണ്ണുവേദനയും പല്ലുവേദനയും ഇവര്‍ക്ക് ഉണ്ടായെന്ന് വരാം. കൃത്യസമയത്ത് ആഹാരം കഴിക്കാത്തത് കാരണം ദഹനപ്രശ്നങ്ങളും ഉദരരോഗങ്ങളും വരാനിടയുണ്ട്. ഉറക്കക്കുറവാണ് മറ്റൊരു പ്രശ്നം. പ്രതിരോധ ശേഷി കുറയുക നിമിത്തം ക്രമേണ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങും. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താം.
മീനം
ബുധന്റെ നേര്‍രേഖയില്‍ ഉള്ള സഞ്ചാരം കാരണം മീനം രാശിയില്‍ ജനിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടും. ചര്‍മ്മരോഗങ്ങള്‍, അലര്‍ജി, ജലദോഷം, ചുമ എന്നിവ വരാന്‍ സാധ്യതയുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെങ്കിലും ചെറിയ ചെറിയ അസ്വസ്ഥതകള്‍ മൂലം ആരോഗ്യം സുഖകരമായിരിക്കില്ല. പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്ത് ആരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക.
ധനു
ധനു രാശിയില്‍ ജനിച്ചവര്‍ മീനത്തില്‍ ബുധന്‍ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഈ കാലയളവില്‍ ആരോഗ്യം ശരാശരിയാകും. പ്രതിരോധശേഷി കുറയുന്നത് മൂലം കാലുവേദന പോലുള്ള രോഗങ്ങള്‍ ഉണ്ടാകും. അതേസമയം പിതാവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ധനുരാശിയില്‍ ജനിച്ചവര്‍ക്ക് ആശങ്കയും മാനസിക സമ്മര്‍ദ്ദവും നല്‍കും. ചികിത്സയ്ക്കായി ധാരാളം പണം ചിലവാക്കേണ്ടതായി വരും.
വൃശ്ചികം
ബുധന്റെ നേര്‍രേഖയിലൂടെയുള്ള സഞ്ചാരം കാരണം വൃശ്ചികം രാശിയില്‍ ഉള്ളവരുടെയും ആരോഗ്യം ശരാശരിയാകും. ഉദരപ്രശ്നങ്ങള്‍ അലര്‍ജി എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ യോഗയും ധ്യാനവും ചെയ്യുന്നത് ആരോഗ്യത്തിന് ഗുണകരമായിരിക്കും. കാലുവേദന വരാനും സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവരും ബുധന്റെ നേര്‍രേഖയില്‍ ഉള്ള സഞ്ചാരം നിമിത്തം ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കും. ഇവര്‍ ശാരീര ബലത്തില്‍ പിന്നോട്ടുപോകും. പ്രതിരോധശേഷി കുറയാനും സാധ്യതയുണ്ട്. ഇത് ആരോഗ്യത്തെ ദോഷകരനായി ബാധിക്കും. കൂടാതെ നേത്രാരോഗ്യ പ്രശ്നങ്ങളും ഇവര്‍ക്കുണ്ടാകും. ഏറെക്കാലം ഈ പ്രശ്നം നിങ്ങളെ അലട്ടിയേക്കും. ഈ കാലയളവില്‍ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്ന ഒരു കാര്യങ്ങളിലും ഏര്‍പ്പെടാതിരിക്കാന്‍ ശ്രമിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
