Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
വക്രഗതി വിട്ട് ബുധന്‍, ഇനി മീനത്തില്‍ നേര്‍ഗതിയില്‍ സഞ്ചാരം, ഫലങ്ങള്‍ എന്തെല്ലാം
Mercury Direct: ജ്യോതിഷത്തില്‍ 'ഗ്രഹങ്ങളുടെ രാജകുമാരന്' എന്ന് വിളിക്കുന്ന ബുധനെ പല പൗരാണിക ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. ബുധനെ വളരെ ശ്രേഷ്ഠമായ ഗ്രഹമായാണ് ഹൈന്ദവപുരാണങ്ങള്‍ കണക്കാക്കുന്നത്. അതുകൊണ്ട് ബുധന്റെ രാശിമാറ്റങ്ങളും സ്ഥിതിമാറ്റങ്ങളും വളരെ പ്രധാന്യത്തോടെ വേദജ്യോതിഷവും കണക്കാക്കുന്നു. മീനം രാശിയിില് ബുധന്റെ നേര്ഗതിയിലുള്ള സഞ്ചാരമാണ് ഇനി വരാന്‍ പോകുന്ന പ്രധാനപ്പെട്ട ബുധമാറ്റം., ഇത് 12 രാശികളെയും വ്യത്യസ്തമായി ബാധിക്കും. ഈ മാറ്റം ലോകത്തിലെ സാമ്പത്തിക വിപണികളെയും ആഗോള കാര്യങ്ങളെയും സ്വാധീനിക്കാനും സാധ്യതയുണ്ട്.

ബുധന്റെ മാറ്റം എപ്പോള്‍
നവഗ്രഹങ്ങളില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങളിലൊന്നായ ബുധന്‍, ചന്ദ്രന് കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ്. സാധാരണയായി ഒരു രാശിയില്‍ ഏകദേശം 23 ദിവസം മാത്രമേ ബുധന്‍ സഞ്ചരിക്കാറുള്ളു. 2025 ഏപ്രില്‍ 7-ന് വൈകുന്നേരം 4:04-ന്, മീനംരാശിയില്‍ വക്രഗതി സഞ്ചാരം മതിയാക്കി ബുധന്‍ നേര്‍ഗതിയിലേക്ക് പ്രവേശിച്ചു. ബുധന്‍ ദുര്‍ബലമായിരിക്കുന്ന മീനം രാശി വ്യാഴത്തിന്റെ രാശിയാണ്. ബുധനും വ്യാഴത്തിനും ഇടയില്‍ നിഷ്പക്ഷമായ ബന്ധമാണുള്ളത്. എന്നിരുന്നാലും ബുധന്റെ മീനത്തിലെ നേര്‍ഗതി എല്ലാ രാശികളെയും സ്വാധീനിക്കും. ഒരു ഗ്രഹം നേര്‍ഗതിയിലേക്ക് മാറുക എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നോക്കാം.
നേര്‍ഗതി എന്നാലെന്ത്
ഓരോ ഗ്രഹങ്ങള്‍ക്കും അവയുടെ വേഗതയിലും സ്ഥിതിയിലും സ്ഥാനത്തിലും കാലാകാലങ്ങളില്‍ മാറ്റം വരുന്നുണ്ട്. അസ്തമയ സ്ഥിതിയും ഉദയവും വക്രഗതിയും നേര്ഗതിയുമെല്ലാം അത്തരം ചില മാറ്റങ്ങളാണ്. ജ്യോതിഷത്തിലെ നവഗ്രഹങ്ങളില്‍ ഇത്തരം മാറ്റങ്ങളൊന്നും ഇല്ലാത്ത ഏക ഗ്രഹം സൂര്യന് മാത്രമാണ്. ഒരു ഗ്രഹം നേര്‍ഗതിയിലേക്ക് സഞ്ചാരം മാറ്റം എന്നാല്‍, വക്രഗതിയില്‍ നിന്നും മാറി, സാധാരണചലനമായി എന്നായി എന്നാണ് അര്‍ത്ഥമാക്കുന്നത്. ശാസ്ത്രീയമായി പറഞ്ഞാല്‍ ഒരു ഗ്രഹവും പിന്നോട്ട് സഞ്ചരിക്കുന്നില്ല. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ അവ പിന്നോട്ട് ചലിക്കുന്നതായി തോന്നുന്നതാണ്. എന്നാല്‍ ജ്യേതിഷത്തില് ഇത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.
ജ്യോതിഷത്തില്‍ ബുധന്റെ പ്രാധാന്യം
വേദ ജ്യോതിഷത്തില്‍ ബുധനെ ഗുണഫലം നല്കുന്ന ഗ്രഹമായി കണക്കാക്കുന്നു, ബുദ്ധി, തര്ക്കശക്തി, വ്യാപാരം, ഭാഷണം എന്നിവയുടെ പ്രതീകമാണ് ബുധന്‍. വാക്ചാതുര്യം, സൗഹൃദങ്ങള്‍, ഗണിതം, ആശയവിനിമയം എന്നീ കഴിവുകളുമായി ബുധന്‍ ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധന്‍ മൂന്ന്, ആറ് ഭാവങ്ങളെയാണ് നിയന്ത്രിക്കുന്നത്. രാശി ചക്രത്തില്‍ മിഥുനം, കന്നി എന്നീ രാശികളാണ ബുധന്‍ കീഴിലുള്ളത്. കന്നി രാശിയില്‍ ബുധന്‍ ഉച്ചസ്ഥിതിയിലായിരിക്കും, അതേസമയം മീനത്തില്‍ ബലഹീനമാകും. ഓരോ രാശിയിലും ഏകദേശം 24 ദിവസം വീതമാണ് ബുധന്‍ ഉണ്ടാകുക. ശേഷം അടുത്ത രാശിയിലേക്ക് മാറും.
27 നക്ഷത്രങ്ങളില്‍ ബുധന്‍ ആയില്യം, തൃക്കേട്ട, രേവതി എന്നിവയെ നിയന്ത്രിക്കുന്നു. മറ്റ് ഗ്രഹങ്ങളുമായുള്ള ബന്ധത്തില്‍ സൂര്യനും ശുക്രനും ബുധനുമായി മിത്രഭാവത്തിലും എന്നാല്‍ ചന്ദ്രനും കേതുവും ശത്രുഭാവത്തിലും കണക്കാക്കുന്നു. ചൊവ്വ, വ്യാഴം, ശനി എന്നിവയുമായുള്ള ബുധന്റെ ബന്ധം നിഷ്പക്ഷമാണ്. ബുധനാഴ്ച ബുധനോടു സമര്‍പ്പിച്ചിരിക്കുന്നു, പച്ചയാണ് ബുധന്റെ നിറം. ഗ്രീക്ക് പുരാണങ്ങള്‍ ബുധനെ് ഹെര്മിസിനോട് ബന്ധിപ്പിച്ചാണ് പറയാറുള്ളത്.
നേര്‍ഗതിയില്‍ ബുധന്‍- പരിഹാരങ്ങള്‍
ബുധന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍, പശുക്കള്‍ക്ക് അന്നം നല്‍കുക.
ബുധനാഴ്ച വ്രതം നോല്ക്കുക.
നാലു മുഖമുള്ള അല്ലെങ്കില്‍ പത്തു മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നത് ബുധപ്രീതിക്കായി നല്ലതാണെന്ന് പറയപ്പെടുന്നു.
ഗണപതിയെ ആരാധിക്കുന്നത് ബുധന്റെ സ്വാധീനം ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.
കഴിവിനനുസരിച്ച് ചെറുപയറും പച്ചനിറമുള്ള വസ്ത്രങ്ങളും ദാനം ചെയ്യുന്നതും ഗുണകരമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
