Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മൂന്ന് ദിവസം കഴിഞ്ഞാല്‍ ഈ നാളുകാരുടെ വരുമാനം കൂടും, സാമ്പത്തിക പ്രയാസങ്ങള്‍ അകലും
Mercury Direct: ഗ്രഹങ്ങളുടെ രാജകുമാരന് എന്നറിയപ്പെടുന്ന ബുധന്‍ ശുഭഫലങ്ങള്‍ നല്കുന്നതില് മുന്നിലുള്ള ഗ്രഹമാണ്. ബിസിനസ്, തൊഴില്‍, ബുദ്ധിക്ഷമത, ഏകാഗ്രത, കൗശലം, സംസാരവൈഭവം തുടങ്ങിയ ജീവിതത്തില്‍ മുന്നേറുന്നതിന് വേണ്ട കഴിവുകള്‍ നല്‍കുന്നത് ബുധനാണെന്നാണ് കരുതപ്പെടുന്നത്. ബുധന്റെ രാശിയിലോ നക്ഷത്രത്തിലോ സ്ഥിതിയിലോ മാറ്റമുണ്ടാകുമ്പോള്‍ ആളുകളുടെ ജീവിതത്തിലെ ഈ മണ്ഡലങ്ങളില്‍ എല്ലാം പ്രതിഫലനങ്ങള്‍ ഉണ്ടാകും.

നിലവില്‍ ബുധന്‍ മീനം രാശിയിലാണ് ഉള്ളത്. മീനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്ന ബുധന്‍, ഏപ്രില്‍ ആറിന് ഇതേ രാശിയില്‍ നേര്‍ഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങുകയാണ്. ബുധന്‍ നേര്‍ഗതിയിലേക്ക് എത്തുന്നതിന്റെ പ്രതിഫലനങ്ങള്‍ എല്ലാ രാശികളിലും ചില മാറ്റങ്ങള്‍ ഉണ്ടാക്കും. ഈ രാശിമാറ്റത്തിലൂടെ നേട്ടങ്ങള്‍ കൊയ്യാന്‍ പോകുന്നത് മൂന്ന് രാശികളാണ്. ഇവര്‍ വരുമാന വര്‍ദ്ധനയും കരിയറില്‍ ഉയര്‍ച്ചയും കൈവരും. ബുധന്റെ അനുഗ്രഹത്തിലൂടെ മൂന്ന് ദിവസത്തിന് ശേഷം കരിയറില്‍ നേട്ടം കൊയ്യുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ബുധന്റെ സഞ്ചാരഗതിയിലുള്ള മാറ്റം ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഇവരുടെ രണ്ട്, അഞ്ച് ഭാവങ്ങളുടെ അധിപനായ ബുധന്‍ ലാഭ ഭാവത്തിലാണ് നേര്‍ഗതിയിലേക്ക് മാറുന്നത്. ബുധന്‍ ലാഭ ഭാവത്തില്‍ വരുന്നതോടെ ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ അനുഭവപ്പെടും. ഏറെക്കാലമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മാറ്റിവെച്ച ചില ജോലികള്‍ വീണ്ടും ആരംഭിച്ച് പൂര്‍ത്തിയാക്കാന്‍ ഈ കാലയളവില്‍ സാധിക്കും. ഇവരുടെ ധനഭാവത്തിന്റെ അധിപതി ആയ ബുധന്‍ ലാഭ ഭാവത്തിലേക്ക് വരുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നതില്‍ സംശയമില്ല. വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭം കൈവരും. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അടുപ്പക്കാരുടെയും പൂര്‍ണ്ണപിന്തുണ എല്ലാ കാര്യങ്ങളിലും വിജയം നല്‍കും. ലക്ഷ്യത്തിലേക്ക് എത്താന്‍ ഇക്കാലയളവില്‍ ഇവര്‍ക്ക് സാധിക്കും. ബുധന്റെ അനുഗ്രഹത്തിലൂടെ വിദേശത്ത് ജോലി, പഠനം എന്നീ ആഗ്രഹങ്ങള്‍ പൂവണിയും. ജീവിതത്തില്‍ ചില പുതിയ കാര്യങ്ങള്‍ക്ക് തുടക്കമിടും. കുടുംബത്തില്‍ കാലങ്ങളായുള്ള ചില പ്രശ്നങ്ങള്‍ക്ക് വിരാമമാകും. സമാധാനവും സന്തോഷവും അനുഭവിക്കാന്‍ സാധിക്കും. ദാമ്പത്യസന്തോഷത്തിനും ഈ മാറ്റം അനുകൂലമാണ്.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ബുധന്‍ അവരുടെ രണ്ടാം ഭാവത്തിന്റെയും ലാഭ ഭാവത്തിന്റെയും അധിപനാണ്. ഇവരുടെ എട്ടാം ഭാവത്തിലേക്കാണ് ബുധന്‍ നേര്‍ഗതിയില്‍ എത്താന്‍ പോകുന്നത്. ഇത് ജീവിതത്തില്‍ ശുഭഫലങ്ങള്‍ നല്‍കും. ജീവിതത്തിലെ ഓരോ മണ്ഡലങ്ങളിലും ഇവര്‍ക്ക് ബുധന്റെ അനുഗ്രഹം നേട്ടങ്ങളേകും. അപ്രതീക്ഷിതമായി ധാരാളം പണം കയ്യില്‍ വന്നുചേരും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും മെച്ചപ്പെടും. ഇത്രയും കാലം ചെയ്ത കഠിനാധ്വാനത്തിനെല്ലാം ഫലം വന്നുചേരുന്ന സമയം കൂടിയാണിത്. ജീവിതത്തില്‍ സന്തോഷ അനുഭവങ്ങള്‍ വര്‍ധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ബുധന്‍ നേര്‍ഗതിയില്‍ എത്തുന്നത് ഗുണകരമാണ്. കാരണം ഈ രാശിയുടെ ആറാം ഭാവത്തിലാണ് ബുധന്‍ നേര്‍ഗതി സഞ്ചാരം ആരംഭിക്കുന്നത്. വിദേശത്ത് പോകാനും വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂലകാര്യങ്ങള്‍ സംഭവിക്കാനോ ഇടയുണ്ട്. ഈ കാലയളവില്‍ നിരവധി യാത്രകള്‍ നടത്താന്‍ സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും നേട്ടങ്ങള്‍ കൊയ്യാനും സാധിക്കും. മാതാപിതാക്കളുടെ പൂര്‍ണ്ണപിന്തുണ ഇക്കാലയളവില്‍ നേടാനാകും. സാമ്പത്തിക കാര്യങ്ങളില്‍ വിജയമുണ്ടാകും. ജീവിതത്തില്‍ സുഖവും ശാന്തിയും വര്‍ധിക്കും. ബുദ്ധിക്ഷമത കൂടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
