Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നേര്‍ഗതിയില്‍ ബുധന്‍: സമാധാനവും സന്തോഷവും സമ്പത്തും വഴിയേ വരും, പക്ഷേ രാശി ഇതായിരിക്കണം
ബുധന്റെ ഓരോ മാറ്റങ്ങളും അനുകൂലവും പ്രതികൂലവുമായ പല സാഹചര്യങ്ങളേയും നിങ്ങള്‍ക്ക് കൊണ്ട് വരുന്നതാണ്. പലപ്പോഴും ശക്തിയുടേയും ബുദ്ധിയുടേയും പ്രതീകമാണ് എപ്പോഴും ബുധന്‍. ഓഗസ്റ്റ് 11-ന് ബുധന്‍ കര്‍ക്കിടകത്തില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഈ സമയം ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തമെങ്കില്‍ അതിന്റെ അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കുന്നു. പ്രത്യേകിച്ച് തുലാം രാശിക്കാര്‍ക്ക് ഇത് ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്ന സമയമാണ്.
സാമ്പത്തികം, സന്തോഷം, കരിയര്‍, ദാമ്പത്യം, ജോലി എന്നിങ്ങനെ ബുധന്‍ ഈ മേഖലയിലെല്ലാം തന്നെ വളരെയധികം സ്വാധീനം ചെലുത്തുകയും ഇതിലെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നു. 12-ല്‍ 5 രാശിക്കാര്‍ക്കാണ് ബുധന്‍ അതിന്റെ എല്ലാ ഗുണാനുഭവങ്ങളേയും നല്‍കുന്നത്. സംസാരം മുതല്‍ നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ നേര്‍ഗതി സഞ്ചാരം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ നേര്‍ഗതി സഞ്ചാരം ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മാത്രമല്ല സംസാരത്തിലൂടെ ജീവിതം തന്നെ മാറിപ്പോവുന്നവരായിരിക്കും ഈ രാശിക്കാര്‍. സൗഹൃദത്തിന്റെ കാര്യത്തില്‍ അനുകൂലമായ ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നു. സംഭാഷണങ്ങള്‍ ശക്തിപ്പെടുന്നു. യാത്രകള്‍ ധാരാളം നടത്തുന്നതിനും അതിനെല്ലാം തന്നെ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. അത് കൂടാതെ വിദ്യാഭ്യാസപരമായി നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളിലെത്തുന്നു. വൈകാരികത പലപ്പോഴും നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കുന്നു.
കന്നി
കന്നി രാശിക്കാരില്‍ പതിനൊന്നാം ഭാവത്തിലാണ് ബുധന്റെ നേര്‍ഗതി സഞ്ചാരം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ സൗഹൃദങ്ങള്‍ മികച്ചതാക്കുന്നു. കൂടാതെ ആളുകളുമായുള്ള ഇടപെടലുകള്‍ അനുകൂലമായ പല ഫലങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. നിക്ഷേപിക്കുന്നതില്‍ നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാവുന്നു. പല വിധത്തിലുള്ള പ്രതീക്ഷകള്‍ ജീവിതത്തില്‍ കൂടുതല്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങള്‍ മൂലം മറ്റൊരു വ്യക്തിക്ക് പലപ്പോഴും പ്രചോദനമുണ്ടാവുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ പത്താമത്തെ ഭാവത്തിലാണ് ബുധന്റെ നേര്‍ഗതി സഞ്ചാരം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയാണ് തേടി എത്തുന്നത്. മേലുദ്യോഗസ്ഥരുമായുള്ള ഇടപെടലുകള്‍ ജോലിയില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെയധികം ആഴത്തിലുള്ളതും പക്വതയുള്ളതുമായിരിക്കും. ക്രിയേറ്റീവ് ആയി ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിക്കും. മാത്രമല്ല സാമ്പത്തിക സ്ഥിരതയും ജീവിതത്തില്‍ ഉണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക സ്ഥിതി ഉറപ്പുള്ളതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നത് മാത്രമാണ് ഇവര്‍ ശ്രദ്ധിക്കേണ്ട കാര്യം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആഴത്തില്‍ ഏത് കാര്യത്തെക്കുറിച്ചും ചിന്തിക്കുന്നത് അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. സാമ്പത്തികമായി വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ ഏഴാമത്തെ ഭാവത്തിലാണ് നേര്‍ഗതിയില്‍ സഞ്ചരിക്കുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ അനുകൂലമായി വരുന്ന സമയമാണ്. പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ബിസിനസിന് ഏറ്റവും മികച്ച സമയമാണ് കാത്തിരിക്കുന്ന്ത്. മന:സമാധാനത്തോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളില്‍ അത്ഭുതം നിറയ്ക്കും എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല.



Click it and Unblock the Notifications
