Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആഗസ്റ്റ് 29 മുതല്‍ കര്‍ക്കടകത്തില്‍ ബുധന്‍ നേര്‍രേഖയില്‍; ജീവിത്തില്‍ ഭാഗ്യത്തിന്റെ തേരോട്ടക്കാലം
ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ബുദ്ധിയുടെയും ഭാഷണത്തിന്റെയും ആശയിവിനിമയ ശേഷിയുടെയും സ്ഥാനമാനങ്ങളുടെയും കാരണഭൂതനാണ്. അതിനാല്‍ തന്നെ ബുധന്റെ ചലനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അത് 12 രാശികളിലും ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കും. രാശി പരിവര്‍ത്തനത്തിനൊപ്പം കാലാകാലങ്ങളില്‍ ബുധന്‍ നക്ഷത്ര പരിവര്‍ത്തനവും അതോടൊപ്പം സ്ഥിതിയില്‍ മാറ്റവും വരുത്താറുണ്ട്.

നിലവില്‍ ബുധന്‍ കര്‍ക്കടകം രാശിയില്‍ ആണുള്ളത്. കര്‍ക്കടം രാശിയില്‍ വക്രഗതിയിലാണ് ഇപ്പോള്‍ ബുധനുള്ളത്. ഇതേരാശിയില് ബുധന്‍ നേര്‍രേഖയില്‍ സഞ്ചരിക്കുകയും ഉദിക്കുകയും ചെയ്യുന്നുണ്ട്. ആഗസ്റ്റ് 29നാണ് കര്‍ക്കടകം രാശിയില്‍ ബുധന്‍ ഉദിക്കുന്നത്. ബുധന്റെ സ്ഥിതിയിലുള്ള ഈ മാറ്റം ചില രാശികളില് ജനിച്ചവര്‍ക്ക് ജീവിതത്തില്‍ ഭൗതികസുഖങ്ങളും സൗകര്യങ്ങളും വര്‍ധിക്കാന്‍ കാരണമാകും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനും സമ്പത്ത് വര്‍ധിപ്പിക്കാനും ഇവര്‍ക്ക് സാധിക്കും. ഏതെല്ലാം രാശികള്‍ക്കാണ് ഇതിനുള്ള ഭാഗ്യമുണ്ടാകുക എന്നറിയാം.
ഇടവം
ഇടവം രാശിയുടെ മൂന്നാമത്തെ ഭാവത്തിലാണ് ബുധന്‍ നേര്‍രേഖയിലുള്ള സഞ്ചാരം ആരംഭിക്കുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ചവര്‍ക്ക് വിശേഷപ്പെട്ട ഫലങ്ങള്‍ ലഭിക്കും. കരിയറില്‍ നിരവധി നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ജോലിക്കുള്ള അവസരം ലഭിക്കും. അതോടൊപ്പം ചിലര്‍ക്ക് ഓണ്സൈറ്റിനുള്ള അവസരം ലഭിക്കും. ജോലിയിലുള്ള മികവ് പരിഗണിച്ച് ഉന്നതപദവിയും ശമ്പളവര്‍ധനയും ലഭിക്കാനിടയുണ്ട്. ബിസിനസ് രംഗത്തുള്ളവര്‍ക്കും ലാഭമുണ്ടാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. ഇവര്‍ക്ക് പുതിയ ബിസിനസ് ഡീലുകള്‍ ലഭിക്കും. എതിരാളികളെ പിന്നിലാക്കി കൊണ്ട് ബിസിനസില്‍ വിജയം നേടാന്‍ കഴിയും.ബിസിനസില്‍ നിന്നും അധികലാഭം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. മുമ്പ് ചെയ്ത കാര്യങ്ങളിലൂടെ ധനലാഭമുണ്ടാകും. കുടുംബജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും. ജീവിതപങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ആരോഗ്യസ്ഥിതി മികച്ച നിലയില്‍ തുടരും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ബുധന്റെ നേര്‍രേഖയിലൂടെയുള്ള സഞ്ചാരം ഗുണകരമായിരിക്കും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ആഗ്രഹങ്ങള്‍ സഫലമാക്കും.സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. അതോടൊപ്പം സമ്പാദ്യം വളര്‍ത്താന്‍ സാധിക്കും. ബിസിനസുകാരായ മിഥുനം രാശിക്കാര്‍ക്ക് പുതിയ ഡീലുകളോ ഓര്‍ഡറുകളോ വരാനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ പുതിയ ബിസിനസ് ആരംഭിക്കാനും യോഗമുണ്ടാകും. അത് വളരെയധികം സാമ്പത്തികനേട്ടം നല്‍കും. ആരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും.
കന്നി
കന്നി രാശിയില്‍ ജനിച്ചിട്ടുള്ളവര്ക്കും ബുധന്‍ കര്‍ക്കടകത്തില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് ലാഭകരമായിത്തീരും. ഇവരുടെ പതിനൊന്നാമത്തെ ഭാവത്തിലാണ് ഈ മാറ്റം നടക്കുന്നത്. തത്ഫലമായി ഇവരുടെ ആത്മവിശ്വാസം വളരെയധികം വര്‍ധിക്കും. ആരോഗ്യം വളരെ തൃപ്തികരമായി തുടരും. കരിയറില്‍ നല്ല മാറ്റങ്ങള്‍ പ്രകടമാകും. ബിസിനസ് ചെയ്യുന്നവര്‍ക്കും പൊതുവേ നല്ല സമയമാണ് മുന്നിലുള്ളത്. പലതരത്തിലുള്ള പുതിയ ഓര്‍ഡറുകളും നേടാന്‍ സാധിക്കും. ഇങ്ങനെ ബിസിനസ് പുതിയ ഉയരങ്ങളിലേക്ക് എത്തും. ജീവിതപങ്കാളിയുമായുള്ള ബന്ധം വളരെ നല്ലനിലയില്‍ തുടരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
