Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
സൂര്യന് മുന്നില്‍ ബുധന്റെ ശക്തി ചോരുന്നു: എല്ലാം അവതാളത്തില്‍, കരിയറും, ധനവും സമ്പത്തും നഷ്ടം
വൃശ്ചികം രാശിയില്‍ ബുധന്റെ പിന്മാറ്റം നടക്കുകയാണ്. നവംബര്‍ 30-നാണ് ബുധന്റെ ശക്തി ഇല്ലാതായി ബലഹീനനാവുന്നത്. മനുഷ്യ ജീവിതത്തില്‍ പല കാര്യങ്ങളിലും അഗാധമായ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധന്റെ സ്വാധീനം പലപ്പോഴും രാശിമാറുന്നതിന് അനുസരിച്ച് നമ്മുടെ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ട് വരും.
ഏറ്റവും വേഗത്തില്‍ ചലിക്കുന്ന രണ്ടാമത്തെ ഗ്രഹമാണ് ബുധന്‍. ഒരു രാശിയില്‍ 14- 30 ദിവസം വരെ ബുധന്‍ സ്ഥിതി ചെയ്യുന്നുമുണ്ട്. അതുകൊണ്ട് തന്നെ ബുധന്റെ സംക്രമണം പലപ്പോഴും അപൂര്‍വ്വമായ പല മാറ്റങ്ങളും കൊണ്ട് വരുകയും ചെയ്യുന്നു. എന്നാല്‍ സൂര്യനോട് അടുക്കുന്ന സമയം ബുധന്റെ ശക്തി ചോരുന്നു. നവംബര്‍ 30-നാണ് ബുധന്‍ വൃശ്ചികം രാശിയില്‍ പിന്മാറുന്നത്. ഇത് ചില രാശിക്കാരില്‍ ഗുരുതരമായ ദോഷങ്ങള്‍ നല്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വളരെയധികം ദോഷഫലങ്ങളാണ് ബുധന്‍ ഈ സമയം നല്‍കുന്നത്. പലപ്പോഴും രോഗാവസ്ഥകള്‍ ഇവരെ വിടാതെ പിന്തുടരുന്നു. കൂടാതെ പല കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത വെല്ലുവിളികള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൃത്യമായ ചികിത്സയെടുക്കണം. സാമ്പത്തിക കാര്യങ്ങളെല്ലാം തന്നെ പലതും അവതാളത്തിലാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആലോചനയില്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ പിന്നീട് പ്രതിസന്ധിയുണ്ടാക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വൃശ്ചികത്തിലേക്ക് പിന്മാറുന്ന ബുധന്‍ മോശമായ പല ഫലങ്ങളും പ്രദാനം ചെയ്യുന്നു. പങ്കാളിയുമായി പലപ്പോഴും പ്രശ്നങ്ങളും വഴക്കും ഉണ്ടാവും. കൂടാതെ കടമകള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. കുടുംബ പ്രശ്നങ്ങള്‍ ഗുരുതരമാവുന്നു. അതോടൊപ്പം തന്നെ അമിതമായി ചിലവുകള്‍ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നു. അധിഷേപം പല കോണില്‍ നിന്നും നേരിടേണ്ടി വരുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ബുധന്‍ കൊണ്ട് വരുന്നു. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പ്രതീക്ഷിച്ചതിനേക്കാള്‍ സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കാം. പ്രണയിക്കുന്നവര്‍ക്ക് അത് ബ്രേക്ക്അപ്പിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലും നേട്ടങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പെട്ടെന്നുള്ള ചിലവുകള്‍ നിങ്ങള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്നു. ആരോഗ്യം നിസ്സാരമാക്കരുതെന്നതാണ് പ്രധാന കാര്യം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ പിന്മാറ്റം പ്രതികൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും വീട് പണി പാതിയില്‍ നിന്ന് പോവുന്ന അവസ്ഥയുണ്ടാവുന്നു. നിക്ഷേപം ,സമ്പാദ്യം എന്നിവയില്‍ നഷ്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടിയും വരുന്നു. വെല്ലുവിളികള്‍ പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. വിവാഹം വരെ മുടങ്ങിപ്പോവുന്ന അവസ്ഥയുണ്ടാവാം. പണപ്രശ്നങ്ങള്‍ കാരണം കുടുംബത്തില്‍ വാക്കു തര്‍ക്കങ്ങളും പ്രശ്നങ്ങളും വര്‍ദ്ധിക്കും. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദു:ഖത്തിലാക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ നല്കുന്നു. മാത്രമല്ല പലപ്പോഴും ഉയരങ്ങളില്‍ നിന്നുള്ള വീഴ്ച നിങ്ങള്‍ക്ക് ആഘാതം വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കണം. പണത്തിന്റെ കാര്യത്തിലെ അസ്വസ്ഥതകള്‍ നിസ്സാരമാക്കാതെ അതിനെ പ്രതിരോധിക്കുന്നതിനുള്ള വഴികള്‍ നോക്കണം. നിക്ഷേപങ്ങള്‍ പരമാവധി ഒഴിവാക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ പ്രതിസന്ധിയിലേക്കാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications