Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സൂര്യശക്തിയില് ബുധന്റെ ശക്തി ക്ഷയിക്കും; ധനുവിലെ ബുധ അസ്തമയം ഈ നാളുകാര്‍ക്ക് ഭാഗ്യക്കേട്
വേദ ജ്യേതിഷത്തില് ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന ബുധന്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. ബുദ്ധിയുടെയും യുക്തിയുടെയും തിരിച്ചറിവിന്റെയും ആവിഷ്കാരത്തിന്റെയും ഗ്രഹമാണ് ബുധന്‍. ബുദ്ധി, ഭാഷണം, ബിസിനസ്, യാത്ര എന്നീ മേഖലകളില്‍ തിളങ്ങണമെങ്കില്‍ ബുധന്റെ അനുഗ്രഹമുണ്ടാകണം. നവഗ്രഹങ്ങളില്‍ കൗമാരദശയിലുള്ള ഗ്രഹമായാണ് ബുധനെ കരുതുന്നത്. അതുകൊണ്ട് ബുധന്റെ ആധിപത്യമുള്ള രാശികളില് ജനിച്ചവര്‍ അവരുടെ ശരിയായ പ്രായത്തേക്കാള്‍ പ്രായം കുറഞ്ഞവരായി കാണപ്പെടും.

ബുധന്‍ എപ്പോഴും സൂര്യന് സ്ഥിതി ചെയ്യുന്ന രാശിയിലോ അല്ലെങ്കില്‍ അതിനോട് ചേര്‍ന്നുള്ള രാശിയിലോ ആയിരിക്കും സ്ഥിതി ചെയ്യുകയെന്ന് ജ്യോതിഷം പറയുന്നു. ജനുവരി 18ന് ബുധന്‍ ധനു രാശിയില്‍ അസ്തമിക്കാന്‍ പോകുകയാണ്. 12 രാശികളിലും ജനിച്ചവരുടെ ജീവിതത്തില്‍ സ്വാധീനമുണ്ടാക്കുന്ന ജ്യോതിഷ പ്രതിഭാസമായിരിക്കും അത്. ബിസിനസ്, കരിയര്‍, വിദ്യാഭ്യാസം, പ്രണയം, കുടുംബജീവിതം അടക്കമുള്ള മേഖലകളില്‍ ബുധന്റെ അസ്തമയത്തിന്റെ സ്വാധീനം അറിയും.
ബുധന്റെ അസ്തമയം
23 ദിവസം കൂടുമ്പോള്‍ രാശി മാറുന്ന ഗ്രഹമാണ് ബുധന്‍. അസ്തമയ കാലത്ത് ബുധന്‍ സൂര്യനോട് വളരെ അടുത്തായിരിക്കും (8-10 ഡിഗ്രിക്കുള്ളില്‍) ഉണ്ടായിരിക്കുക. സൂര്യന്റെ ശക്തിയില്‍ ഈ സമയം ബുധന്‍ ദുര്‍ബലനാകും. ഏതൊരു ഗ്രഹവും സൂര്യനോട് വളരെ അടുത്ത വരുന്ന പ്രതിഭാസത്തെയാണ് ജ്യോതിഷത്തില്‍ ആ ഗ്രഹത്തിന്റെ അസ്തമയം എന്ന് പറയുന്നത്. ആ കാലയളവില്‍ ഗ്രഹത്തിന്റെ സാധാരണ ശക്തിയും കഴിവുകളും ദുര്‍ബലപ്പെടും.
ബുധ അസ്തമയത്തെ തുടര്‍ന്ന് ധനു രാശിയുടെ വികാസം, സാഹസികത എന്നിവയുമായി ബന്ധപ്പെട്ട ഊര്‍ജവും ബുധന്റെ ആശയവിനിമയം, ബുദ്ധിശക്തി എന്നിവയുടെ കഴിവും സൂര്യന്റെ സ്വാധീനവലത്തില് ദുര്‍ബലപ്പെടും. ഇത് നെഗറ്റീവ് ആയി ബാധിക്കുന്ന രാശിക്കാര്‍ക്ക് വലിയ ആശയങ്ങളും അറിവ് നേടാന്‍ അതിയായി ആഗ്രഹവും ഉണ്ടാകുമെങ്കിലും വ്യക്തതക്കുറവ്, ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ, കാര്യങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ വരിക തുടങ്ങിയ വെല്ലുവിളികള്‍ നേരിടും.
ധനു രാശിയിലെ ബുധ അസ്തമയം ദോഷകരമായി ബാധിക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയുടെ 3, 6 ഭാവങ്ങളിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. താമസിക്കാതെ ഇവരുടെ ഒമ്പതാം ഭാവത്തിലേക്ക് ബുധന്‍ എത്തും. ധനു രാശിയില്‍ ബുധന്‍ അസ്തമിക്കുമ്പോള്‍, മേടം രാശിക്കാര്‍ക്ക് അവരുടെ പിതാവില്‍ നിന്നും ഗുരുക്കന്മാരില് നിന്നും പിന്തുണ ലഭിക്കും. ജോലിയും പഠിക്കാനുള്ള കാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇവര്‍ കിണഞ്ഞുപരിശ്രമിക്കുമെങ്കിലും ബുധ അസ്തമയ കാലയളവില്‍ അത് സാധിച്ചെന്ന് വരില്ല. ദീര്‍ഘദൂര യാത്രകളും തീര്‍ത്ഥയാത്രകളും ദുരിതയാത്രയായി മാറും. സത്കര്മ്മങ്ങനും മതവിശ്വാസങ്ങള്‍ പിന്തുടരാനും ആഗ്രഹമുണ്ടാകുമെങ്കിലും അതിലേക്ക് എത്തിച്ചേരാന്‍ സാധിക്കില്ല. സഹോദരങ്ങളുമായി വാക്കുതര്‍ക്കത്തിന് സാധ്യതയുണ്ട്.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയുടെ ഒന്ന്, നാല് ഭാവങ്ങളിലാണ് ബുധന്‍ ഉള്ളത്. ഇനി ഏഴാം ഭാവത്തിലേക്കാണ് ബുധന്‍ എത്തുന്നത്. മാത്രമല്ല മിഥുനത്തിന്റെ നാലാം ഭാവാധിപനും ബുധനാണ്. ബുധന്റെ അസ്തമയ കാലയളവില്‍ മിഥുനം രാശിക്കാര്‍ ദാമ്പത്യത്തിലും പ്രണയബന്ധങഅങളിലും വെല്ലുവിളികലും പ്രശ്നങ്ങളും നേരിടും. ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ പ്രശ്നം കാരണം വീട്ടില്‍ സമാധാന അന്തരീക്ഷം ഉണ്ടാകില്ല. വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്ന മിഥുനം രാശിക്കാര്‍ ബുധന്റെ അസ്തമയ കാലത്ത് ഇതൊഴിവാക്കണം. പുതിയ ബിസിനസ് കരാറുകളില്‍ ഒപ്പുവെക്കുന്നതും ഈ കാലയളവില്‍ ഗുണകരമാകില്ലെന്ന് മാത്രമല്ല, ദോഷം ചെയ്യുകയും ചെയ്യും. പുതിയ കമ്പനിയോ സംരംഭങ്ങളോ തുടങ്ങാനും ഈ സമയം നന്നല്ല.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ചവരുടെ രണ്ട്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇവരുടെ അഞ്ചാം ഭാവത്തിലാണ് ബുധന്‍ ധനു രാശിയില്‍ അസ്തമിക്കുന്നത്. ഈ സമയത്ത് സ്വന്തം പഠനത്തിനോ കുട്ടികളുടെ പഠനത്തിനോ നല്ലൊരു തുക നിക്ഷേപിക്കേണ്ടതായി വരും. യാത്രകളില്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകാനിടയുണ്ട്. നിക്ഷേപകാര്യങ്ങളില്‍ വളരെയധികം ജാഗ്രത പുലര്‍ത്തുക. ചിങ്ങം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരും. പഠിക്കാനുള്ള കഴിവിനെ ബുധന്റെ അസ്തമയം സാരമായി ബാധിക്കും. പ്രത്യേകിച്ച് ബുധനുമായി ബന്ധപ്പെട്ട എഴുത്ത്, ഗണിതം, മാസ് കമ്മ്യൂണിക്കേഷന്‍, ഭാഷ തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഈ സമയം വെല്ലുവിളി നിറഞ്ഞതായിരിക്കും. കോഴ്സ് തുടരുന്നതിലും പൂര്‍ത്തിയാക്കുന്നതിലും വെല്ലവിളികളും തടസ്സങ്ങളും നേരിടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications