ഗ്രഹങ്ങളുടെ രാജകുമാരന്‍ അസ്തമിക്കുന്നു: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം

ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍, അതുകൊണ്ട് തന്നെ ബുധന്റെ ഓരോ ചെറിയ മാറ്റവും നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. ബുധന്റെ അസ്തമയം സംഭവിക്കുമ്പോള്‍ അത് സൂര്യരശ്മികളാല്‍ ബുധന്റെ ഊര്‍ജ്ജത്തെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഈ സമയം തീരുമാനമെടുക്കുന്നതിനുള്ള കഴിവ്, ആശയവിനിമയം, തടസ്സങ്ങള്‍, തെറ്റിദ്ധാരണകള്‍ എന്നിവ പതിവായി ഉണ്ടാവുന്നു. ഫെബ്രുവരി 8-ന് സംഭവിക്കുന്ന ഈ അസ്തമയം പലപ്പോഴും ജീവിതത്തില്‍ അനുകൂലമല്ലാത്ത പല മാറ്റങ്ങളും 12 രാശിക്കും നല്‍കുന്നു.

12 രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഈ സമയം അതുകൊണ്ട് തന്നെ ഒരിക്കലും നിസ്സാരമാക്കി കണക്കാക്കരുത്. പലപ്പോഴും ബുധന്റെ അസ്തമയം എത്രത്തോളം പ്രതിസന്ധികളും ഗുണാനുഭവങ്ങളും ഉണ്ടാക്കുന്നു എന്ന് നമുക്ക് മുന്‍കൂട്ടി വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാം ഈ ലേഖനത്തില്‍.

Mercury Combust in Capricorn

മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്. പലപ്പോഴും തീരുമാനമെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാവുന്നു. ജോലിയില്‍ ഉണ്ടാവുന്ന പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ അല്‍പം കഷ്ടപ്പെടുന്നു. കൂടാതെ ആശയക്കുഴപ്പങ്ങള്‍ പല കാര്യത്തിലും സംഭവിക്കാം. വളരെയധികം ക്ഷമ അനിവാര്യമായ കാലമാണ്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് മകരത്തിലെ ബുധന്റെ അസ്തമയം സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ബിസിനസില്‍ നഷ്ടങ്ങള്‍ സംഭവിക്കാം. അത് സാമ്പത്തികമായി നിങ്ങളെ തളര്‍ത്തും. പലപ്പോഴും സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തെ സ്വാധീനിക്കും. കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധിക്കണം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഓരോ കാര്യത്തിലും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും സ്വാഭാവികമായ പല കഴിവുകളും നിങ്ങള്‍ക്ക് നഷ്ടപ്പെടാം. തൊഴില്‍ സാഹചര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. അത് മാത്രമല്ല തൊഴില്‍ മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെത്തുന്നു. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം വളരെ വൈകാരികമായാണ് ബാധിക്കുന്നത്. അതിന്റെ ഫലമായി പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പല വിധത്തിലുള്ള ബുദ്ധിമുട്ട് ജീവിതത്തില്‍ അനുഭവപ്പെടാം. കരിയര്‍ ലക്ഷ്യങ്ങള്‍ പ്രശ്‌നത്തിലേക്ക് എത്തും. പല തെറ്റിദ്ധാരണകളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതെല്ലാം തരണം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ പലപ്പോഴും നഷ്ടപ്പെടുന്നു. പല വിധത്തിലുള്ള ദിനചര്യകള്‍ നിങ്ങളുടെ ജീവിതത്തില്‍ തെറ്റി വരാം. യാത്രകള്‍ അല്‍പം ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരുമായുള്ള ആശയവിനിമയം അല്‍പം ശ്രദ്ധിക്കണം. പല വിധത്തിലുള്ള തെറ്റിദ്ധാരണകളും നിങ്ങളുടെ ജീവിതത്തെ തകിടം മറിയ്ക്കാവുന്നതാണ്. ക്ഷമയോടെ വേണം എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന്.

കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം വളരെയധികം തീവ്രതയോടെ അനുഭവപ്പെടുന്നു. പലപ്പോഴും ജീവിതത്തെ ക്രമീകരിക്കുന്നതിന് ശ്രദ്ധിക്കണം. കാര്യങ്ങള്‍ വളരെയധികം കൃത്യതയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവും. സാമ്പത്തികമോ നിക്ഷേപങ്ങളോ സംബന്ധിച്ചുണ്ടാവുന്ന കാര്യങ്ങളെ നിസ്സാരമാക്കരുത്.

തുലാം
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളാണ് ബുധന്റെ അസ്തമയം നല്‍കുന്നത്. പലപ്പോഴും ക്രിയേറ്റീവ് ആയി നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ പോലും പ്രശ്‌നത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. സര്‍ഗ്ഗാത്മകതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമം ചിലവഴിക്കണം. ദീര്‍ഘകാല ലക്ഷ്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. വ്യക്തമായ ആശയവിനിമയം നടത്തിയാല്‍ മാത്രമേ കൃത്യമായി കാര്യങ്ങള്‍ മികച്ചതാക്കാന്‍ സാധിക്കുകയുള്ളൂ.

ധനു
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. ആശയവിനിമയത്തേയും ദൈനം ദിന ജോലിയേയും പലപ്പോഴും ഇതെല്ലാം ബാധിക്കും. കൂടുതല്‍ തെറ്റുകള്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിക്കും. അതിനെയെല്ലാം ഒഴിവാക്കുന്നതിന് ബോധപൂര്‍വ്വം ശ്രദ്ധിക്കണം. കാര്യങ്ങളൊന്നും നിസ്സാരമായി കാണരുത്.

മകരം
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ബുധന്റെ അസ്തമയം മൂലം സംഭവിക്കുന്നു. മികച്ച ആശയവിനിമയം നിങ്ങളുടെ ജീവിതത്തില്‍ നടത്തുന്നത് വഴി പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ സാധിക്കും. കാര്യങ്ങള്‍ നിങ്ങളുടെ പദ്ധതിയനുസരിച്ച് നടക്കണം എന്നില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രതിസന്ധികളെ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ തരണം ചെയ്യാന്‍ സാധിക്കും. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. ആത്മപരിശോധന നടത്തേണ്ട സമയമായത് കൊണ്ട് തന്നെ ശ്രദ്ധയോടെ വേണം ഓരോ കാര്യവും ചെയ്യുന്നതിന്. സ്വയം ആരോഗ്യത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച അരുത്.

മീനം
മീനം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം പലപ്പോഴും നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. കരിയറില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ആശയവിനിമയം പോലും പലപ്പോഴും തെറ്റായി ബാധിക്കപ്പെടാം. ജോലിയില്‍ കൃത്യമായി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, January 30, 2025, 14:54 [IST]
X
Desktop Bottom Promotion