Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
കടം കൊടുത്താല്‍ തിരിച്ചുകിട്ടില്ല, വീട്ടുകാര്‍ പോലും ശത്രുപക്ഷത്താകും; ബുധന്റെ അസ്തമയം വിനയാകും, വേണം കരുതല്‍
ജ്യോതിഷത്തില്‍ ബിസിനസ് വളര്‍ച്ചയുടെയും ബുദ്ധിയുടെയും കാരകനാണ് ബുധന്‍. ജനുവരി 20-ന് ബുധന്‍ ധനു രാശിയില്‍ അസ്തമിക്കുകയാണ്. ജനുവരി 24-ന് അസ്തമയാവസ്ഥയില് മകരം രാശിയിലേക്ക് സംക്രമിക്കും. ഈ രാശിമാറ്റത്തോടെ ചില നാളുകാര്‍ക്ക് സാമ്പത്തികമായി ചില കഷ്ടനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ ധന ഇടപാടുകളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാതിരിക്കുക, നിക്ഷേപ കാര്യങ്ങളില്‍ അത്യന്തം ജാഗ്രത പുലര്‍ത്തുക, റിസ്കുള്ള കാര്യങ്ങള്‍ക്ക് മുതിരാതിരിക്കുക. ആരോഗ്യകാര്യത്തിലും കുടുംബാംഗങ്ങളുടെ ക്ഷേമത്തിലും വളരെയധികം കരുതല്‍ വേണ്ട സമയമാണ്. അസ്തമയ ബുധന്റെ മകരം രാശിയിലെ സംക്രമം ആര്‍ക്കെല്ലാമാണ് ദോഷമുണ്ടാക്കുക എന്നറിയാം.

മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ കരിയര്‍, ബിസിനസ്, സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ വളരെ കരുതല്‍ പുലര്‍ത്തേണ്ട സമയമാണ്. ദൂരയാത്രകള് ഗുണകരമാകില്ല. ബിസിനസ് സംബന്ധ യാത്രകളില്‍ നിന്ന് പ്രതീക്ഷിച്ച നേട്ടമുണ്ടാകുകയില്ല. ബുധ സംക്രമം മൂലം ബിസിനസില്‍ പുതിയ ഒാര്‍ഡറുകളും കരാറുകളും ഉണ്ടാകുമെങ്കിലും പ്രതീക്ഷിച്ച ലാഭം ലഭിക്കുകയില്ല. ഭാഗ്യക്കുറവ് കാരണം സാമ്പത്തികലാഭം ഇക്കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് ഉണ്ടാകില്ല. ചിലവുകള്‍ കൂടും. ദാമ്പത്യത്തില്‍ പങ്കാളിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ച ആളുകളെ ബുധന്റെ അസ്തമയം പ്രതികൂലമായി ബാധിക്കും. ഇവര്‍ക്ക് ഇക്കാലയളവില്‍ ധനലബ്ധി കുറവായിരിക്കും. കുടുംബത്തില്‍ അസ്വസ്ഥമായ സാഹചര്യങ്ങള്‍ ഉണ്ടാകും. ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉണ്ടാകും. മറ്റ് ബന്ധങ്ങളിലും പ്രതിസന്ധികള്‍ ഉടലെടുക്കും. ആരോഗ്യവും മോശമായിരിക്കും. മാനസികമായ ടെന്ഷനുകളും വെല്ലുവിളികളും നേരിടും. ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ ആരോഗ്യത്തെയും ബാധിക്കും. കുടുംബത്തിലും ജോലിയിലും പലതരം ക്ലേശങ്ങള്‍ ഉടലെടുക്കും. ജീവിതപങ്കാളിയുമായുള്ള അഭിപ്രായഭിന്നത മാനസികമായി ബുദ്ധിമുട്ടിക്കും. ഈ സമയത്ത് നിക്ഷേപങ്ങള്‍ നടത്തുന്നത് അബദ്ധമാണ്.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് കഷ്ടകാലമാണ് ഇപ്പോള്‍. ജോയിലും ബിസിനസിലും ധനഹാനിയും സാമ്പത്തികനഷ്ടവും ഉണ്ടാകും. പുതിയ നിക്ഷേപങ്ങള്‍ ഇക്കാലയളവില്‍ നടത്താതിരിക്കുകയാണ് ഉചിതം. വളരെ ആലോചിച്ച് മാത്രമേ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂ. ബിസിനസില്‍ നിക്ഷേപം നടത്തുന്നതിലൂടെ നഷ്ടങ്ങളുണ്ടാകും. ഈ സമയത്ത് എവിടെ പൈസ ചിലവാക്കിയാലും അത് വെറുതെ പോയെന്ന് കണക്ക് കൂട്ടിയാല്‍ മതി. അതുകൊണ്ട് ഈ കാലയളവില്‍ വളരെയധികം ശ്രദ്ധിക്കണം.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ബുധന്റെ അസ്തമയം മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ഭാഗ്യം, കരിയര്‍, ബിസിനസ് എന്നീ മേഖലകളിലെല്ലാം ദോഷങ്ങളുണ്ടാക്കും. പലതരം സംഘര്‍ഷങ്ങള്‍ ജീവിതത്തിലുണ്ടാകും. ഭാഗ്യം ഉണ്ടാകില്ലെന്ന് മാത്രമല്ല ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങളും ജീവിതത്തിലുണ്ടാകും. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളും വഴക്കും ഉണ്ടാകാം. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായും പ്രശ്നങ്ങളുണ്ടാകും. ബിസിനസില്‍ നിന്നും ലാഭം കുറയും. അതുകൊണ്ട് ആശങ്കകള്‍ വര്‍ധിക്കും. ചിലവുകളും അധികരിക്കും. പ്രേമകാര്യങ്ങളിലും പ്രതികൂലാവസ്ഥകള്‍ വന്നണയും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ബുധന്‍ മകരം രാശിയില്‍ അസ്തമിക്കുന്നത് കുംഭം രാശിക്കാര്‍ക്കും ഗുണകരമാകില്ല. ഇവര്‍ക്ക് കരിയറിലും ബിസിനസിലും ആരോഗ്യകാര്യങ്ങളിലും പ്രതികൂലാവസ്ഥ സംജാതമാകും. സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായുമുള്ള ബന്ധം വഷളാകും. ബിസിനസില്‍ ചില മികച്ച അവസരങ്ങള്‍ നഷ്ടമാകും. കടം കൊടുത്ത പണം തിരികെ കിട്ടില്ല. ദാമ്പത്യജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകും. പങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങള്‍ മാനസികമായി തളര്‍ത്തും. സന്താനങ്ങളുമായി ബന്ധപ്പെട്ട് ചില മോശം കാര്യങ്ങള്‍ കേള്‍ക്കാനിട വരും. ബിസിനസില്‍ നഷ്ടങ്ങള്‍ ഉണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
