Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബുധന്‍ കര്‍ക്കിടകത്തില്‍ ജ്വലനാവസ്ഥയില് ഇന്ന് മുതല്‍: കന്നിയും മീനവുമുള്പ്പടെ ഭാഗ്യക്കൊടുമുടിയേറുന്നവര്
ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഗ്രഹമാണ് ബുധന്‍. ഗുണപരമായ പല മാറ്റങ്ങളും ബുധനാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ജൂലൈ 24 അതായത് ഇന്ന് കര്‍ക്കിടകം രാശിയിലേക്ക് ജ്വലനാവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് ബുധന്‍. ഒരു ഗ്രഹം സൂര്യനോട് അടുത്ത് വരുമ്പോഴാണ് അതിന്റെ ശക്തി നഷ്ടപ്പെടുന്നത്. ഈ അവസ്ഥയിലാണ് പലപ്പോഴും ആ ഗ്രഹത്തിന് ജ്വലനം സംഭവിക്കുന്നത്. എന്നാല്‍ ഈ സമയം ചില രാശിക്കാര്‍ക്ക് അത് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. പ്രത്യേകിച്ച് കര്‍ക്കിടകം പോലുള്ള ജല രാശിയില്‍ ബുധന്‍ ജ്വലനാവസ്ഥയില് എത്തുമ്പോള്‍.
കര്‍ക്കിടകത്തില്‍ ബുധന്‍ ജ്വലനാവസ്ഥയില് വരുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ ചിന്തയേയും വിശകലന ബുദ്ധിയേയും എല്ലാം സ്വാധീനിക്കുന്നത് പലപ്പോഴും ബുധനാണ്. എന്നാല്‍ കര്‍ക്കിടകം രാശിയിലേക്ക് മാറുമ്പോള്‍ അതില്‍ പലപ്പോഴും കുടുംബവും വൈകാരിക തീരുമാനങ്ങളും അടങ്ങുന്നു. പലപ്പോഴും ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ ജ്വലനാവസ്ഥ ഗുണാനുഭവങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം ഗുണപരമായ മാറ്റങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു, ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു.
കന്നി രാശി
ബുധനാണ് കന്നി രാശിക്കാരെ ഭരിക്കുന്നത് അതുകൊണ്ട് തന്നെ ഒരു കാര്യത്തെക്കുറിച്ച് യുക്തിയോടെ ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും നിസ്സാര പ്രതിസന്ധി പോലും കൈകാര്യം ചെയ്യുന്നതിനാല്‍ അത് ഗുണാനുഭവങ്ങള്‍ നല്കുന്നു. പ്രത്യേകിച്ച് ജോലി സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുക്കുന്നതിനുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട.

മീനം രാശി
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ മാറ്റങ്ങള്‍ വരുന്നു. യാതൊരു വിധത്തിലുള്ള പരാതിയോ പരിഭവങ്ങളോ കുടുംബത്തില്‍ ഉണ്ടാവുകയില്ല. സന്തോഷകരമായ ദാമ്പത്യജീവിതവും ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നു. അപ്രതീക്ഷിതമായ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് കുടുംബത്തിന്റെ പിന്തുണ ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി അനുസരിച്ച് മുന്നോട്ട് പോവുന്നതിനാല്‍ യാതൊരു വിധത്തിലുള്ള ബാധ്യതയോ പ്രശ്നങ്ങളോ നിങ്ങളിലുണ്ടാവുന്നില്ല. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തുന്നു
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട, ആരോഗ്യകരമായ ഏത് മാറ്റവും ജീവിതത്തില്‍ തേടി എത്തുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളും ഇന്നത്തോടെ അവസാനിച്ചു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിങ്ങള്ക്കുണ്ടാവുന്നില്ല. ഏത് പ്രശ്നത്തിനും അത് സാമ്പത്തിക പ്രശ്നമെങ്കിലും പരിഹാരം കാണാന്‍ സഹായിക്കുന്ന സമയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തിലും അതുപോലെ തന്നെ സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കും.



Click it and Unblock the Notifications
