Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മേയ് 18 നിര്‍ണായകം, ഗ്രഹങ്ങളുടെ രാജകുമാരന് അസ്തമിക്കും: 12 രാശിക്കും സമ്പൂര്‍ണഫലം
ബുധന്‍ പൊതുവേ ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റങ്ങള്‍ പല വിധത്തിലാണ് ജീവിതത്തെ സ്വാധീനിക്കുന്നത്. ബുധന്റെ അസ്തമയം സംഭവിക്കുമ്പോള്‍ അത് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും ഈ സമയം നിങ്ങള്‍ക്ക് തീരുമാനമെടുക്കുന്നതിനുള്ള കഴിവ്, തടസ്സങ്ങള്‍, തെറ്റിദ്ധാരണകള്‍, പ്രതിസന്ധികള്‍ എന്നിവ സ്ഥിരമായി ഉണ്ടാവുന്നു.
മെയ് 18-നാണ് ബുധന്‍ മേടം രാശിയില്‍ അസ്തമിക്കുന്നത്. അനുകൂലവും പ്രതികൂലവുമായി മാറുന്ന അവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു ഓരോ ഗ്രഹമാറ്റ സമയത്തും. പലപ്പോഴും ബുധന്റെ അസ്തമയം എത്രത്തോളം പ്രതിസന്ധികളും ഗുണാനുഭവങ്ങളുമാണ് നല്‍കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. 12 രാശിക്കാര്‍ക്കും ഇതിന്റെ ഫലം പൂര്‍ണമായും അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം വളരെ മോശം ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. മാത്രമല്ല പലപ്പോഴും തീരുമാനമെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല ജോലിയില്‍ ഉണ്ടാവുന്ന പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ കഷ്ടപ്പെടുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യത്തിലും നിസനില്ക്കുന്ന ആശയക്കുഴപ്പം നമ്മുടെ ജീവിതത്തെ പല വിധത്തില്‍ ബാധിക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും പ്രതികൂലമായി മാറുന്നതിനുള്ള സാധ്യതയുണ്ട്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മേടം രാശിയിലെ ബുധന്റെ അസ്തമയം അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുമാത്രമല്ല ബിസിനസില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അത് സാമ്പത്തികമായി നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും സന്തോഷകരമല്ലാത്ത പല മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഓരോ കാര്യത്തിലും വളരെയധികം പ്രതികൂല മാറ്റങ്ങളാണ് ബുധന്റെ അസ്തമയം മൂലം സംഭവിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കണം. തൊഴില്‍ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവണം എന്നില്ല. പലവിധത്തിലുള്ള കാര്യങ്ങളും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെത്തുന്നു. അമിത ദേഷ്യത്തെ അല്പം ശ്രദ്ധിക്കണം. ഇത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം വളരെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അനുകൂല മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അല്പം സന്തോഷം നിലനില്്ക്കും. എങ്കിലും പല വിധത്തിലുള്ള ബുദ്ധിമുട്ട് ജീവിതത്തില്‍ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല കരിയര്‍ ലക്ഷ്യങ്ങള്‍ പ്രശ്നത്തിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്. പല തെറ്റിദ്ധാരണകളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതിനെയെല്ലാം കൈകാര്യം ചെയ്യുന്നതില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ കാത്തിരിക്കുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ബുധന്റെ മേടം രാശിയിലെ അസ്തമയം നിമിത്തം സംഭവിക്കുന്നു. നിങ്ങളുടെ ജീവിതം പല വിധത്തിലാണ് മാറിപ്പോവുന്നത്. സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടുന്നത് അല്പം ശ്രദ്ധിച്ച് വേണം. പലപ്പോഴും ജീവിതത്തെ തകിടം മറിയ്ക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാവാം. ക്ഷമയോടെ വേണം എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന്. ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്നതാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് എത്തുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന പല വിധത്തിലുള്ള പ്രതിസന്ധികളെ കരുതലോടെ വേണം കൈകാര്യം ചെയ്യുന്നതിന്. കാര്യങ്ങളെ വളരെയധികം കൃത്യതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവാം. അതിനെ പ്രതിരോധിക്കുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളാണ് ബുധന്റെ അസ്തമയം മൂലം സംഭവിക്കുന്നത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ കഷ്ടപ്പെടേണ്ടി വരുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പരാജയത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ ക്രിയേറ്റീവ് ആയി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്പ്രശ്നങ്ങള് വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവരുടെ കാര്യം അല്പം പരുങ്ങലിലാവുന്നു. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം വളരെയധികം പ്രതിസന്ധികളുണ്ടാക്കുന്നു. പലപ്പോഴും കൂടുതല്‍ സമയം പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ബന്ധങ്ങള്‍ എപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവണം എന്ന ധാരണയില്‍ നിങ്ങള്‍ക്ക് തന്നെ മാറ്റം വരുന്നു. കൃത്യമായ രീതിയില്‍ ആശയവിനിമയം നടത്തിയാല്‍ മാത്രമേ കാര്യങ്ങള്‍ മികച്ചതാക്കാന്‍ സാധിക്കുകയുള്ളൂ.
ധനു
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ബുധന്റെ അസ്തമയം നല്കുന്നു. പലപ്പോഴും പല വിധത്തിലുള്ള ആശയവിനിമയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കുകയില്ല. തെറ്റുകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടതാണ്. ബോധപൂര്‍വ്വം പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ശ്രമിക്കണം. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ അത് കൂടുതല്‍ ശ്രദ്ധിക്കണം. കാര്യങ്ങളൊന്നും നിസ്സാരമായി കാണരുത്.
മകരം
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഈ സമയം സംഭവിക്കുന്നത്. മേയ് 17 മുതല്‍ സംഭവിക്കുന്ന ബുധന്റെ അസ്തമയം മൂലം ജീവിതം മാറി മറിയുന്നു. മികച്ച ആശയവിനിമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് വഴി പല പ്രശ്നങ്ങളും ഇല്ലാതാവുന്നതിന് സാധ്യതയുണ്ട്. എങ്കിലും വായില്‍ നിന്ന് വീഴുന്ന ഓരോ വാക്കുകളും ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നത് ശ്രമകരമായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രതിസന്ധികളെ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ തരണം ചെയ്യുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് ബുധന്റെ അസ്തമയം. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളെ പോലും വളരെ ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യ കാര്യങ്ങള്‍ നിസ്സാരമാക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ കാര്യവും പ്രധാനപ്പെട്ടതാണ്. നിസ്സാര കാര്യങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം പലപ്പോഴും നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുന്ന അവസ്ഥയുണ്ടാക്കുന്നു. കരിയറിലെ ഏറ്റക്കുറച്ചിലുകള്‍ എല്ലാം തന്നെ നിങ്ങളില്‍ നല്ലൊരു ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് നല്ലത്. ആശയവിനിമയം തന്നെയാണ് ഇതില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത്. ജോലിയില്‍ കൃത്യമായി മുന്നേറുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അനാവശ്യ ആശങ്കകള്‍ക്ക് വിരാമമിടുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications