Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഭാഗ്യം തെളിയാന്‍ ഇനി വെറും എട്ട് ദിവസങ്ങള്‍ മാത്രം, ബുധനിലൂടെ തെളിയും ഇവരുടെ തലവര
ഗ്രഹങ്ങളുടെ രാശിമാറ്റവും ഉദയവും അസ്തമിക്കലുമെല്ലാം ജ്യോതിഷത്തില്‍ വളരെ സാധാരണമാണ്. ഇവയ്ക്ക് വളരെ പ്രാധാന്യവും കല്‍പ്പിക്കപ്പെടുന്നു. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ മേടം രാശിയില്‍ അസ്തമിക്കാന്‍ പോകുകയാണ്. ബുദ്ധിയുടെയും പഠനത്തിന്റെയും സര്‍ഗാത്മകതയുടെയും ഗ്രഹമാണ് ബുധന്‍. ജാതകത്തില്‍ ബുധന്റെ സ്ഥാനം പ്രബലമാണെങ്കില്‍ ജീവിതത്തില്‍ എല്ലാവിധ സൗഭാഗ്യങ്ങളും സംതൃപ്തിയും ആരോഗ്യവും മനോബലവും ഉണ്ടാകും.

ബുധന്റെ അസ്തമയം
ഇപ്പോള്‍ ഇടവം രാശിയിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. ജൂണ്‍ രണ്ടിന് വൈകുന്നേരം 6.10ന് ബുധന്‍ ഇടവത്തില്‍ അസ്തമിക്കുകയാണ്. പിന്നീട് ജൂണ്‍ 25ന് രാത്രി 8.19ന് ബുധന്‍ ഉദിക്കും. ബുധന്റെ അസ്തമയത്തിലൂടെ ചില രാശികള്‍ക്ക് മോശം സമയം വന്നെത്തും. ഇവര്‍ക്ക് ഏകാഗ്രത കുറയുകയും സുരക്ഷതത്വം കുറയുകയും ചെയ്യും. എന്നാല്‍ ചില രാശികളെ സംബന്ധിച്ചെടുത്തോളം ബുധന്റെ അസ്തമയം വളരെ ഗുണകരമായി തീരും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കന്നി
കന്നി രാശിയുടെ ഒന്ന്, പത്ത് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ബുധന്‍ അസ്തമിക്കുന്നത്. ഇതിലൂടെ അവര്‍ക്ക് ജീവിതത്തില്‍ ഭാഗ്യം വന്നുചേരും. കരിയറില്‍ ഉന്നമനവും സംതൃപ്തിയും ഉണ്ടാകും. ഇവര്‍ക്ക് വിദേശയാത്രയ്ക്ക് യോഗമുണ്ടാകും. സാമ്പത്തിക പുരോഗതിയുണ്ടാകും. ഇതുകൂടാതെ ഭാവിയിലേക്കായി പണം സമ്പാദിക്കാനും കരുതിവെക്കാനും സാധിക്കും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. പങ്കാളിയുമായി വളരെ സന്തോഷകരമായ സമയം പങ്കിടും.
വൃശ്ചികം
വൃശ്ചികം രാശിയുടെ പത്ത്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഈ രാശിയുടെ ആറാം ഭാവത്തിലാണ് ബുനന് അസ്തമിക്കുന്നത്. ഈ രാശിയില്‍ ഉള്ളവര്‍ക്ക് ഈ സമയത്ത് സാമ്പത്തികനേട്ടം ഉണ്ടാകും. കുടുംബപ്രശ്നങ്ങള്‍ അവസാനിച്ച് വീട്ടില്‍ സമാധാന അന്തരീക്ഷം പുലരും. ജോലിയില്‍ നിന്നും വരുമാനം കുറയാനും അതിലൂടെ സാമ്പത്തികസ്ഥിതി അല്‍പ്പമൊന്ന് പരുങ്ങലിലാകാനും സാധ്യതയുണ്ട്. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കാനുംം ഭാവിയില്‍ അത് സാമ്പത്തികമായി നേട്ടമാകാനും സാധ്യതയുണ്ട്. വിവാഹജീവിതം കൂടുതല്‍ സന്തോഷകരമാകും. ബിസിനസില്‍ നിന്നു ലാഭം തേടിയെത്തും.
ധനു
ധനു രാശിയുടെ ഏഴ്, പത്ത് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ധനു രാശിയുടെ അഞ്ചാം ഭാവത്തിലാണ് ബുധന്‍ അസ്തമിക്കാന്‍ പോകുന്നത്. ഇതിലൂടെ ജീവിതത്തില്‍ സൗഭാഗ്യങ്ങളും സന്തോഷവും തേടിയെത്തും. ബിസിനസ് നടത്തുന്നവര്‍ക്ക് ഈ സമയം വളരെയധികം ഗുണകരമായിരിക്കും. കരിയറിലും വളരെ മികച്ച സമയമാണ് മുന്നിലുള്ളത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിലൂടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം തേടിവരും. ആരോഗ്യം വളരെയധികം മെച്ചപ്പെടും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
