Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചിങ്ങത്തില് അസ്തമിക്കാന്‍ ബുധന്‍; കഷ്ടനഷ്ടങ്ങള്‍ക്ക് സാധ്യത, അഞ്ച് രാശികള്‍ക്ക് പണം കയ്യില്‍ നില്‍ക്കില്ല
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണല്ലോ ബുധന്‍. സൂര്യനോട് ഏറ്റവും അടുത്ത് നില്ക്കുന്ന ഗ്രഹവും ബുധനാണ്. ചന്ദ്രനേക്കാള്‍ അല്‍പ്പം കൂടി വലുതാണ് ബുധന്‍. ജ്യോതിഷത്തില്‍ ഒരുവനിലെ അറിവ്, ആശയവിനിമയം, ചിന്താശേഷി എന്നിവയുടെയെല്ലാം കാരണഭൂതനായാണ് ബുധനെ കണക്കാക്കുന്നത്. ബുധന്റെ രാശിമാറ്റം, നക്ഷത്രമാറ്റം, ഉദയം, അസ്തമയം എന്നിവയെല്ലാം ജനജീവിതത്തെ സ്വാധീനിക്കുന്ന പ്രതിഭാസ്ങ്ങളാണ്.

നിലവില്‍ ബുധന്‍ ചിങ്ങം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബര്‍ 14ന് ബുധന്‍ ചിങ്ങം രാശിയില്‍ അസ്തമിക്കാന്‍ പോകുകയാണ്. അതിനുശേഷം സെപ്റ്റംബര്‍ 23ന് ബുധന്‍ കന്നി രാശിയിലേക്ക് പ്രവേശിക്കും. ചിങ്ങം രാശിയിലെ ബുധന്റെ അസ്തമത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാം.
ബുധന്റെ അസ്തമയം
ജ്യോതിഷപ്രകാരം, ബുധന്‍ അസ്തമയ സ്ഥിതിയിലാകുമ്പോള്‍ ഒരു വ്യക്തിയുടെ ചിന്ത, വിലയിരുത്തല്‍, ആശയവിനിമയം എന്നീ മണ്ഡലങ്ങളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുന്നു. സൂര്യന്റെ ചൂടിനാല്‍ ഒരു ഗ്രഹം എരിഞ്ഞുപോകുന്നതിന സമാനമായ ഒരു പ്രതിഭാസമാണ് ജ്യോതിഷത്തിലെ അസ്തമയം. ഏതെങ്കിലുമൊരു ഗ്രഹം സൂര്യനോട് വളരെ അടുത്ത് എത്തുനോഴാണ് അസ്തമയം ഉണ്ടാകുന്നത്. സൂര്യനടുത്തുള്ള ഗ്രഹമായതിനാല്‍ ബുധന്‍ സാധാരണയായി അസ്തമയത്തിന് വിധേയമാകാറുണ്ട്.
ബുധന്റെ അസ്തമയം ചില രാശികളെ ദോഷകരമായി ബാധിക്കും. ഇവര്‍ക്ക് ഈ കാലയളവില്‍ പ്രതികൂലമായ പല അവസ്ഥകളും വന്നുചേരും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
മേടം രാശിയുടെ മൂന്ന്, ആറ് ഭാവങ്ങളിലാണ് ബുധന്റെ ആധിപത്യമുള്ളത്. ഇവരുടെ അഞ്ചാമത്തെ ഭാവത്തിലാണ് ബുധന്റെ അസ്തമയം നടക്കുന്നത്. ഈ കാലയളവില്‍ എടുക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ഗുണകരമാകില്ല. വരാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചുള്ള ആധി കാരണം മനസമാധാനം നഷ്ടപ്പെടും. ചിങ്ങത്തില് ബുധന്‍ അസ്തമിക്കുമ്പോള്‍ മേടം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് ചില വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. ജോലിയില്‍ എങ്ങനെ മുന്നേറാമെന്ന ചിന്ത മനസ്സിനെ അലട്ടും. ബിസിനസ് ചെയ്യുന്നവര്‍ ഈ കാലയളവില്‍ മെച്ചപ്പെട്ട വരുമാനം നേടും. പണം നേടാനും നഷ്ടപ്പെടാനും സാധ്യതയുള്ള സമയമാണ്. അതേസമയം പണം കരുതിവെക്കാനുള്ള അവസരങ്ങള്‍ കുറവായിരിക്കും.
ഇടവം
ഇടവം രാശിയുടെ 2, 5, ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ബുധന്‍ അസ്തമിക്കാന്‍ പോകുന്നത്. ഇതിന്റെ ഫലമായി പലവിധ കുടുംബപ്രശ്നങ്ങളും സാമ്പത്തികമായ പ്രശ്നങ്ങളും ഇടവം രാശിക്കാരെ അലട്ടും. ഈ കാലയളവില്‍ ജോലിയില്‍ പലവിധ തടസ്സങ്ങള്‍ അനുഭവപ്പെട്ടേക്കും. കരിയറില്‍ കാര്യമായ പുരോഗതിയുണ്ടാകില്ല. ബിസിനസുകാര്‍ക്ക് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകും. കുടുംബത്തിന് വേണ്ടി കൂടുതല്‍ പണം ചിലവഴിക്കേണ്ടതായി വരും. അത് സാമ്പത്തികനില പരുങ്ങലിലാക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാരുടെ 3, 12 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇവരുടെ രണ്ടാമത്തെ ഭാവത്തിലാണ് ബുധന്റെ അസ്തമയം സംഭവിക്കാന്‍ പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് വ്യക്തിപരവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ജാഗ്രതയോടെ നീങ്ങണം. ജോലിയില്‍ അതൃപ്തി അനുഭവപ്പെടും. കരിയറില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ സാധിക്കാത്തതില്‍ നിരാശ തോന്നാം. ബിസിനസ് രംഗത്തുള്ളവര്‍ ഈ കാലയളവില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇത് സാമ്പത്തികനഷ്ടം കുറയ്ക്കാന്‍ സഹായിക്കും. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടെന്ന് വരില്ല. പോരാത്തതിന് കൂടുതല്‍ സാമ്പത്തികനഷ്ടത്തിന് സാധ്യതയുണ്ട്.
കന്നി
കന്നി രാശിയുടെ 1, 10 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇവരുടെ 12ാം ഭാവത്തിലാണ് ബുധന്‍ അസ്തമിക്കുന്നത്. തത്ഫലമായി ഒഴിവാക്കാന്‍ കഴിയാത്ത, അനാവശ്യ യാത്രകള്‍ വേണ്ടിവരും. അത് സാമ്പത്തികനഷ്ടത്തിന് കാരണമാകും. മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി നിലവിലെ ജോലി മാറാന്‍ ആഗ്രഹിക്കുമെങ്കിലും അതിന് സാധിച്ചെന്ന് വരില്ല. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ലാഭവും വരുമാനവും സ്ഥിരതയില്ലാതെ ഏറിയും കുറഞ്ഞുമിരിക്കും. വരുമാനമുണ്ടാക്കുന്നതില്‍ കാലതാമസവും ഉണ്ടാകാം. സമ്പത്ത് ഉണ്ടാക്കുന്നതിനുള്ള അവസരങ്ങള്‍ വളരെ പരിമിതമായിരിക്കും. മാത്രമല്ല, ചിലവ് അധികരിക്കുകയും ചെയ്യും.
തുലാം
തുലാം രാശിയുടെ 9, 12 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇവരുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്‍ അസ്തമിക്കാന്‍ പോകുന്നത്. തത്ഫലമായി ജീവിതം ബാലന്‍സ് ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടും. ഈ കാലയളവില്‍ ഭാഗ്യം വളരെ കുറവായിരിക്കും. കരിയറിലും നേട്ടവും നഷ്ടവും ഉണ്ടാകാം. കാര്യമായ ശമ്പളവര്ധനയില്ലാതെ സ്ഥാനക്കയറ്റം ലഭിക്കാം. ബിസിനസില്‍ എതിരാളികളില്‍ നിന്ന് കാര്യമായ മത്സരം ഉണ്ടായേക്കും. ലാഭമുണ്ടാക്കാനുള്ള അവസരങ്ങള്‍ ദുര്‍ലഭമായിരിക്കും. പണം കയ്യില്‍ വരുമെങ്കിലും ചിലവുകള്‍ കൂടും.
മകരം
മകരം രാശിയുടെ 6,9 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇവരുടെ എട്ടാം ഭാവത്തിലാണ് ബുധന്‍ അസ്തമിക്കാന്‍ പോകുന്നത്. കരിയറില്‍ ജോലിസമ്മര്‍ദ്ദം കാരണം ജോലി മാറാന്‍ ആഗ്രഹിക്കും. ബിസിനസുകാര്‍ക്ക് ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങളില്‍ തിരിച്ചടിയുണ്ടാകും. ചിലവുകളെ നേരിടാന്‍ കഷ്ടപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
