Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കാലക്കേട് നല്കും ബുധന്റെ അസ്തമയം; സമയദോഷം ഉച്ചിയില്, ഭാഗ്യം മറയുന്ന 5 രാശി
ജ്യോതിഷപ്രകാരം, ഒരു വ്യക്തിയുടെ ജീവിതത്തില് സന്തോഷം, ഭാഗ്യം, അറിവ് എന്നിവ നല്കുന്ന ഘടകമായി ബുധനെ കണക്കാക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില് ബുധന് ശക്തനാണെങ്കില്, ആ വ്യക്തി തന്റെ കരിയറില് വിജയം കൈവരിക്കുകയും ഭാഗ്യം ഓരോ ഘട്ടത്തിലും പിന്തുണയ്ക്കുകയും ചെയ്യുന്നു. അതേസമയം, ജാതകത്തില് ബുധന് ബലഹീനനായതിനാല് കഠിനാധ്വാനം ചെയ്താലും നിങ്ങള്ക്ക് വിജയം ലഭിക്കില്ല.
ബുധന് ഈ സമയം ഏപ്രില് 4 മുതല് മേടം രാശിയില് അസ്തമിക്കും. മേടരാശിയില് ബുധന് അസ്തമിക്കുന്നതിനാല് ചില രാശിക്കാര്ക്ക് ഫലം ദോഷകരമായിരിക്കും. ജീവിതത്തില് പല തിരിച്ചടികളും നേരിടേണ്ടിവരാം. ബുധന്റെ അസ്തമയം ദോഷം നല്കുന്ന 5 രാശിക്കാര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്ക്ക് ഈ സമയം പണനഷ്ടം വളരെ വലുതായിരിക്കും. ഈ സമയത്ത് മേടം രാശിക്കാര്ക്ക് എത്ര ശ്രമിച്ചാലും പണം ലാഭിക്കാന് കഴിയില്ല. ബുധന് അസ്തമിച്ച ശേഷം, നിങ്ങളുടെ ജീവിതത്തില് വലിയ തീരുമാനങ്ങള് എടുക്കുന്നത് ഒഴിവാക്കണം, അല്ലാത്തപക്ഷം നിങ്ങളുടെ തീരുമാനങ്ങള് തെറ്റായേക്കാം. നിക്ഷേപങ്ങള് ഒഴിവാക്കുക. ഈ സമയത്ത് നിങ്ങളുടെ പണം കുടുങ്ങിപ്പോകുകയും നിങ്ങള്ക്ക് നഷ്ടം സംഭവിക്കുകയും ചെയ്യും. സര്ക്കാര് ജോലിക്ക് ശ്രമിക്കുന്നവര്ക്ക് ഈ സമയം നിരാശ നേരിടേണ്ടി വന്നേക്കാം.
കര്ക്കിടകം
കര്ക്കടക രാശിക്കാരുടെ മനസ്സില് ഈ സമയം ജോലി മാറുന്നതിനെക്കുറിച്ചുള്ള ചിന്ത ഉയര്ന്നുവരാം. മനസ്സിന് ഇതില് അതൃപ്തിയുണ്ടാകും. ജോലിസ്ഥലത്ത് പ്രശ്നങ്ങള് നേരിടേണ്ടി വന്നേക്കാം. സമ്മര്ദ്ദം കാരണം, നിങ്ങളുടെ മനസ്സ് ജോലിയില് നിന്ന് വ്യതിചലിച്ചേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്ക്കും ആനുകൂല്യങ്ങള് ലഭിക്കില്ല. കഠിനമായി പരിശ്രമിച്ചാലും, കര്ക്കടക രാശിക്കാര്ക്ക് നിരാശയായിരിക്കും ഫലം. ബിസിനസ്സിലെ ചില വലിയ ഇടപാടുകള് നഷ്ടപ്പെടുന്നതിനാല് മനസ്സ് അസ്വസ്ഥമായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്ക്കും ബുധന് അസ്തമിക്കുന്നതിന്റെ ദോഷഫലം കാണും. ജോലിസ്ഥലത്ത് പ്രതീക്ഷിച്ചിരുന്ന പുരോഗതി കൈവിട്ടുപോകും. ഒരുപാട് അധ്വാനിച്ചിട്ടും കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കില്ല. പലതവണ അവസരങ്ങള് നിങ്ങളുടെ കൈകളില് നിന്ന് വഴുതി വീഴും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്ക്ക് ഏതെങ്കിലും തെറ്റായ തീരുമാനത്തിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വന്നേക്കാം. സാമ്പത്തികമായി നിങ്ങള്ക്ക് നഷ്ടം സംഭവിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്ക്കും ഈ സമയം ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ കരിയറില് സമ്മര്ദ്ദം നേരിടേണ്ടി വന്നേക്കാം. കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്ക്ക് ആഗ്രഹിച്ച ഫലം ലഭിക്കാതെ വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ ചെലവുകള് നിയന്ത്രണത്തിലാക്കുക, അല്ലാത്തപക്ഷം നിങ്ങള്ക്ക് പ്രശ്നങ്ങള് നേരിടേണ്ടിവരും. വലിയ ചെലവുകള് ഒഴിവാക്കാം. നിങ്ങള് വിവേകത്തോടെ പ്രവര്ത്തിച്ചാല്, നഈ സമയത്തില് നിന്ന് എളുപ്പത്തില് പുറത്തുവരാനാകും.
മകരം
മകരം രാശിയില് ബുധന് അസ്തമിക്കുന്നതിന്റെ ഫലം അല്പം മോശമായിരിക്കും. ജോലിയില് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. നിങ്ങളുടെ കരിയറില് നിങ്ങള് അസ്വസ്ഥതകള് അഭിമുഖീകരിക്കേണ്ടിവരും. നിങ്ങള് വളരെയധികം ജോലി സമ്മര്ദ്ദത്തിലായിരിക്കും. ജോലി മാറ്റുന്നതിനെക്കുറിച്ച് പോലും നിങ്ങള് ചിന്തിച്ചേക്കാം. വേറെ ജോലി നോക്കണം എന്ന ചിന്ത നിങ്ങളുടെ മനസ്സില് വന്നേക്കാം. വിജയം നിങ്ങളുടെ കൈകളില് നിന്ന് വഴുതിപ്പോയേക്കാം. ബിസിനസ്സില് ഏര്പ്പെട്ടിരിക്കുന്നവര്ക്കും നഷ്ടം സഹിക്കേണ്ടി വരും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
